അയാള് റിസേപ്ഷനിൽ ഉണ്ടായിരുന്ന ലാൻഡ് ഫോണിൽ എന്തൊക്കെയോ നമ്പറുകൾ അടിച്ച് റിസീവർ ചെവിയിൽ വച്ചു.. ആരും ഫോൺ എടുക്കാത്തത് കൊണ്ടാണ് തോന്നുന്നു അയാൾ വീണ്ടും നമ്പർ ഡയൽ ചെയ്ത് ശ്രമിച്ചു നോക്കി.. ഒടുവിൽ ആയാൾ റിസീവർ താഴെ വച്ച് കൊണ്ട് പറഞ്ഞു..
“സോറി സർ.. അവരുടെ റൂമിൽ ആരും ഫോൺ എടുക്കുന്നില്ല.. സാർ പോയിട്ട് നാളെ രാവിലെ വന്നോളു.. അപ്പോൾ കാണാം..”
ഞാൻ പിന്നെയും എന്തോ ആലോചിച്ചു അവിടെ നിന്നു.. അപ്പോൾ കാർലോ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..
“നമുക്ക് ഇപ്പൊ പോകാം ഷോൺ.. ഏതായാലും അവൾ ഇവിടെ ഉണ്ടല്ലോ.. നാളെ രാവിലെ വന്ന് കാണാം.. എന്താ പോരെ..??”
അത് തന്നെ ആണ് ശരി എന്ന് എനിക്കും തോന്നി.. പോകുന്നതിന് മുൻപ് ഞാൻ അയാളോട് പറഞ്ഞു..
“ഒരുപക്ഷേ നിങ്ങള് അവരെ കാണുകയാണെങ്കിൽ ഷോൺ എന്നൊരാൾ വന്നിരുന്നു എന്ന് പറയണം..”
പറയാം എന്നയാൾ മറുപടി നൽകി.. ഞാൻ ഒന്നുകൂടി നോക്കിയ ശേഷം കാർലോയുടെ കൂടെ പുറത്തേക്ക് നടന്നു..
“ഷോൺ കയറ് നിന്നെ ഹോട്ടലിൽ വിട്ടിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ.. രാവിലെ ഞാൻ വന്നു പിക് ചെയ്തോളാം..”
“താങ്ക്സ് കാർലോ..”
അങ്ങനെ ഞാൻ ഹോട്ടലിൽ തിരിച്ചെത്തി.. എന്നെ ഇറക്കി വിട്ട ശേഷം കാർലോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങി.. ഞാൻ നേരെ ഞങളുടെ മുറികളിലേക്ക് നടന്നു..
എല്ലാവരും പുറത്ത് ഒരുമിച്ച് വട്ടം കൂടി ഇരിക്കുകയാണ്..
ഞാൻ കയറി ചെന്നത് ആദ്യം കണ്ടത് ചേട്ടത്തി ആണ്..
“എടാ ഷോൺ.. ഇന്നെല്ലാവരും റൂമിൽ തന്നെ ഇരുന്ന് എൻജോയ് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ട് നീ ഇത് എങ്ങോട്ടാ പോയത്..”
“അത്.. ചേട്ടത്തി ഞാൻ .. കർലോയുടെ കൂടെ പുള്ളിയെ സഹായിക്കാൻ…”
“ഓകെ.. ഓകെ.. വാ ഇരിക്ക്.. ഞങൾ ഇവിടെ നിന്റെ ചേട്ടായിയുടെ തള്ളും കേട്ട് ഇരിക്കുകയാണ്.. വാ നീയും വന്ന് അനുഭവിച്ചോ..”
പെട്ടന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു…
അതിന് മറുപടി എന്നോണം ചേട്ടായി പറഞ്ഞു..
“തള്ളാണെങ്കിൽ എന്താ കേട്ടിരിക്കുന്നില്ലെ എല്ലാവരും…”
അവർ എല്ലാവരും ഓരോ തമാശകൾ ഒക്കെ പറഞ്ഞ് നല്ല എൻജോയ് ചെയ്യുന്നുണ്ട്.. പക്ഷേ എന്റെ മനസ് അപ്പോളും കലക്ക് വെള്ളം പോലെ ആയിരുന്നു.. ഒന്നും അങ്ങോട്ട് തെളിയുന്നില്ല..
എങ്കിലും ഞാൻ അവരുടെ കൂടെ കൂടി ചിരിക്കുന്നതായും കളിക്കുന്നതായും ഒക്കെ അഭിനയിച്ചു.. സത്യത്തിൽ അവയൊന്നും എന്റെ ചിന്തകളിൽ പോലും ഇല്ലായിരുന്നു…