ഞാൻ പതുകെ അവന്റെ അടുത്തേക്ക് ചെന്നു..”ജീവൻ..”
“ഷോൺ.. നീ എന്താ ഇവിടെ ചെയ്യുന്നേ..??”
“അത് ഞാൻ അല്ലേ നിന്നോട് ചോദിക്കേണ്ടത്.. നീ എന്താ എല്ലാവരിൽ നിന്നും മാറി നിന്ന് ഇവിടെ ചെയ്യുന്നത്..”
ജീവൻ അല്പം പതറിയതായി തോന്നി…
“ഏയ് ഒന്നൂല്ല ഷോൺ.. ഞാൻ വെറുതെ..കുറച്ച് കാറ്റ് കൊള്ളാൻ..”
“ഓക്കേ.. കള്ളം പറഞ്ഞ് കഴിഞ്ഞെങ്കിൽ ഇനി സത്യം പറ.. എന്താ പ്രശ്നം…??”
ജീവൻ ഒന്ന് താഴേക്ക് നോകിയ ശേഷം വീണ്ടും എന്നെ നോക്കി തുടർന്നു..
“ഷോൺ.. ഞാൻ പറയാം.. പക്ഷേ നീ ഇപ്പൊ ആരോടും പറയരുത് ..”
“ഓക്കേ.. നീ പറ..”
“ഞാൻ ഒരു പെൺകുട്ടിയും ആയി ഇഷ്ട്ടത്തിൽ ആണ്.. എന്റെ കമ്പനിയിൽ തന്നെ ഉള്ളതാണ്.. ഞങ്ങൾ ഇഷ്ടതിൽ ആയിട്ട് അധികം ഒന്നും ആയിട്ടില്ല.. അത് കൊണ്ട് ഒരു നല്ല സമയം വരുമ്പോ എല്ലാവരോടും പറയാം എന്ന് വച്ച് ഇരിക്കുകയായിരുന്നു.. പക്ഷേ നമ്മൾ ട്രിപ്പ് വരുന്നതിന്റെ രണ്ട് ദിവസം മുൻപ് ഞങ്ങൾ ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടാരുന്നു.. അന്ന് ഞങ്ങൾ സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ അവളുടെ അപ്പച്ചൻ അവിടേക്ക് വരുകയും ഞങ്ങളെ തമ്മിൽ കാണുകയും ചെയ്തു.. പക്ഷേ അന്ന് അവൾ കൂടെ ജോലി ചെയ്യുന്ന ആൾ ആണ് എന്നൊക്കെ പറഞ്ഞ് എല്ലാം കൂൾ ആയി ഹാൻഡിൽ ചെയ്തതാണ്.. പക്ഷേ ഇന്ന് അവളുടെ അമ്മ അവളുടെ പേഴ്സിൽ നിന്ന് എന്റെ ഒരു ഫോട്ടോ കണ്ടൂ.. അത് ആകെ പ്രശനം ആയി… എന്നിട്ട് അവളുടെ അപ്പച്ചൻ എന്നെ വിളിച്ചിരുന്നു…”
“എന്നിട്ട് എന്താ അയാൾ പറഞ്ഞത്..??”
“സ്ഥിരം ഭീഷണി തന്നെ.. അവളുടെ പുറകെ പോകരുത് എന്നും കൊല്ലും എന്നും ഒക്കെ തന്നെ… പക്ഷേ എനിക്ക് അതൊന്നും പ്രശനം അല്ല ഷോൺ.. അവർ അവളെ ഉപദ്രവിച്ചു കാണുമോ എന്നാ ഭയം…”
“ഏയ്.. നീ ടെൻഷൻ അടിക്കാതെ.. അവർ അവളെ ഉപദരിവിക്കുക ഒന്നും ഇല്ല.. ഒന്നുമില്ലെങ്കിലും സ്വന്തം അച്ഛനും അമ്മയും അല്ലേ.. നമുക്ക് നാട്ടിൽ എത്തിയാ ഉടനെ വേണ്ടത് എന്നാ എന്ന് വച്ചാ ചെയ്യാം.. പോരെ..??”
“എന്നാലും ഷോൺ..”
“ഒരു എന്നാലും ഇല്ല.. നീ വാ.. ഇനിയും ഇവിടെ നിന്നാൽ എല്ലാർക്കും സംശയം ആകും വാ…”
ഞാൻ അവനെയും കൂട്ടി വീണ്ടും എല്ലാവരും ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി.. സത്യത്തിൽ അവൻ ആരെയോ സ്നേഹിക്കുന്നതിന്റെ സൂചന ഒക്കെ എനിക്ക് ജൂലി മുന്നേ തന്നിരുന്നു.. പക്ഷേ ഇത്രക്ക് സീരിയസ് ആണ് എന്ന് അറിയില്ലായിരുന്നു…
ഞങ്ങൾ എല്ലാവരും ഓരോ നുണയും കുശുമ്പും ഒക്കെ പറഞ്ഞ് പരസ്പരം കളിയാക്കിയും ചിരിച്ചും കളിച്ചും ഒരുപാട് നേരം അവിടെ ഇരുന്നു…