Will You Marry Me.?? Part 05 [Rahul Rk]

Posted by

ഇവിടെ അടുത്ത് ഏതോ തിയേറ്ററിൽ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം നടക്കുന്നുണ്ട് എന്നും അവിടെ പോയി അത് കാണാം എന്നും ആണ് പുള്ളി പറയുന്നത്…
നാടകം കാണാൻ പോയാൽ എന്തായാലും ഇന്ന് ആഷികയെ കാണാൻ പറ്റില്ല..
കുറെ നേരം ആലോചിച്ചു ആലോചിച്ച് അവസാനം ഒരു ഐഡിയ കിട്ടി.. പക്ഷേ ചീറ്റി പോകാനും ചാൻസ് ഉണ്ട്.. എന്തായാലും പറയാൻ തന്നെ തീരുമാനിച്ചു . ഞാൻ ചെട്ടായിയുടെ അടുത്തേക്ക് ചെന്നു..

“ചേട്ടായി..”

“ആഹ്.. എന്താ ഷോൺ..??”

“ചേട്ടായി എനിക്ക് ഒന്ന് ഹോട്ടൽ വരെ പോണം..”

“അതെന്താ..?”

“ഓഫീസിൽ നിന്നും ഒരു കോൾ വന്നിരുന്നു.. ഒരു ഫയൽ സെന്റ് ചെയ്യണം അത് എന്റെ ലാപ്ടോപ്പിൽ ആണ് അപോ ഞാൻ മുറിയിൽ പോയി അത് സെന്റ് ചെയ്തിട്ട് തീയേറ്ററിലേക്ക് വന്നോളാം നിങ്ങള് പൊയ്ക്കോളൂ..”

ചേട്ടായി ഒന്ന് ആലോചിച്ച് നിന്ന ശേഷം പറഞ്ഞു..

“ശരി നീ എന്നാ ജീപ്പ് എടുത്ത് പൊക്കോ.. കാർലോ ഉണ്ടല്ലോ ഞങൾ ടാക്സി വിളിച്ച് പോക്കൊളാം..”

“ഓകെ ചേട്ടായി..”

അപ്പോൽ എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷത്തിന് കണക്കില്ലയിരുന്നു.. ജീപ്പ് എടുക്കട്ടെ എന്ന് എങ്ങനെ ചോദിക്കും എന്ന് കരുതി നിന്നപ്പോൾ ആണ് ചേട്ടായി അത് ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു..

ഞാൻ കാർലോയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി..

“സൂക്ഷിച്ച് ഓടിക്കണം.. ഇവിടെ ട്രാഫിക്ക് റൂൾസ് എല്ലാം ഭയങ്കര സ്ട്രിക്റ്റ് ആണ്..”

“ഓകെ കാർലോ..”

ഞാൻ ജൂലിയെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. അവൾ ഒരു തംസ്‌ അപ് തന്നു.. ഞാൻ വേഗം വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കി.. സത്യത്തിൽ ഇത് ഓടിക്കാൻ ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ട് പക്ഷെ എന്റെ ലക്ഷ്യത്തിന്റെ വലുപ്പം നന്നായി അറിയുന്നത് കൊണ്ട് എന്ത് പ്രതിബന്ധങ്ങൾ നേരിടാനും ഞാൻ തയ്യാറായിരുന്നു…

ജീപ്പ്‌ റോഡിലൂടെ കുതിച്ച് പാഞ്ഞു കൊണ്ടിരുന്നു..
കുഴപ്പം ഒന്നും ഉണ്ടാകാതെ ഞാൻ ഹോട്ടൽ മെട്രോയിൽ എത്തി..
പടികൾ എല്ലാം ഓടി കയറി ഞാൻ റിസപ്ഷനിൽ ചെന്നു.. ഭാഗ്യം തിരക്ക് ഇല്ല..
അന്ന് ഞാൻ സംസാരിച്ച ആൾ തന്നെ ആയിരുന്നു.. ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു…

“ഹായ്.. എന്നെ ഓർമയില്ലേ ഞാൻ ഇന്നലെ വന്നിരുന്നു ആഷിക കശ്യപിന്റെ റൂം അന്വേഷിച്ച്.. ഇപ്പൊ കാണാലോ അല്ലേ.. എത്രയാ റൂം നമ്പർ..??”

“സോറി സാർ.. അവർ ആ റൂം വേക്കേറ്റ് ചെയ്തു…”

Leave a Reply

Your email address will not be published. Required fields are marked *