Will You Marry Me.?? Part 05 [Rahul Rk]

Posted by

തീർച്ചയായും അവൾ ജൂലി എന്റെ ഭാര്യ ആണ് എന്ന് തെറ്റിദ്ധരിച്ച് കാണും..
എവിടെ പോയി ഞാൻ അവളെ അന്വേഷിക്കും.. എങ്ങോട്ടായിരിക്കും അവൾ പോയത്.. യു കെയിലേക്കോ അതോ ഇന്ത്യയിലേക്കു ആയിരിക്കുമോ..??പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്… ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്…

“ഹലോ കാർലോ..”

“ഷോൺ നീ എവിടെ..??”

“ഞാൻ ഹോട്ടലിൽ ഉണ്ട് എന്ത് പറ്റി കാർലോ..??”

“നീ അവളെ കണ്ടോ..??”

“ഇല്ല ….”

“ഇന്നലെ നമ്മൾ ആ ട്രാവൽ ഏജൻസിയിൽ നിന്നും പൊരുമ്പോ ഞാൻ അവിടത്തെ കുട്ടിക്ക് എന്റെ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തിരുന്നു.. അവൾ ഇപ്പൊ എന്നെ വിളിച്ചിരുന്നു…”

“എന്തിന്..??”

“ആഷിക എന്ന പേരിൽ അവിടെ നിന്ന് ഒരു പെൺകുട്ടി എയർപോർട്ടിലേക്ക് ഒരു ടാക്സി ബുക്ക് ചെയ്തിട്ടുണ്ട് എന്ന് അത് അവൾ ആയിരിക്കും..”

ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….
(തുടരും…)

[The Next Part will be the climax of this story.!! (Coming Soon)

Saty tuned..!!!]

Leave a Reply

Your email address will not be published. Required fields are marked *