“അതേ ജൂലി.. അവൾ തന്നെ… ആഷിക..”
അവള് നോട്ടം എന്റെ മുഖത്ത് നിന്നും മാറ്റി വിജനതയിൽ നോക്കി എന്തോ ആലോചിച്ച് നിന്നു.. പെട്ടന്ന് സ്വബോധം വീണ്ടു കിട്ടിയ പോലെ എന്നോട് ചോദിച്ചു..
“നിങ്ങള് തമ്മിൽ… നിങൾ തമ്മിൽ കണ്ടോ..??”
“ഇല്ല.. അവൾ എന്നെ കുറിച്ച് ജസ്റ്റ് അന്വേഷിച്ച് തിരികെ പോയി..”
ജൂലി വീണ്ടും എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്നു.. എനിക്കും എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥ..
“ഷോൺ.. ഇത്രയും കാലത്തിനു ശേഷം അവൾ എന്തിന്.. വീണ്ടും..??”
സത്യത്തിൽ അത് ഞാൻ എന്നോട് തന്നെ ഇതിനോടകം ആയിരം തവണ ചോദിച്ചിരുന്നു.. എന്നാൽ ഉത്തരം മാത്രം കിട്ടിയില്ല..
പക്ഷേ ജൂലിയെ ആശ്വസിപ്പിക്കേണ്ടത് എന്റെ കടമയാണ്..
“അറിയില്ല ജൂലി.. ചിലപ്പോൾ യാധൃശ്ചികം ആയി കണ്ടപ്പോൾ ജസ്റ്റ് വെറുതെ…”
ജൂലി മറുപടി ഒന്നും പറഞ്ഞില്ല.. പക്ഷേ എന്തോ വലിയ ആലോചനയിൽ ആണ്..ഇവൾ എന്താണ് ഈ ചിന്തിച്ച് കൂട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല ല്ലോ…
“എനിക്ക് അങ്ങനെ തോന്നുന്നില്ല ഷോൺ..”
“എന്താ..??”
“അവള് അങ്ങനെ യാദൃശ്ചികം ആയി വന്നതാണ് എന്ന് തോന്നുന്നില്ല..”
“പിന്നെ..??”
“എനിക്ക് തോന്നുന്നു… ഷോൺ.. അവൾ നിന്നെ തേടി വന്നതാണ് എന്ന്..”
“ജൂലി…”
അവളുടെ പെട്ടന്നുള്ള ആ പറച്ചിൽ എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.. ഇതാണോ ഇവൾ ഇത്ര നേരം ചിന്തിച്ച് കൂട്ടിയത്.. ഒരിക്കലും അങ്ങനെ ആകാൻ വഴിയില്ല.. ഇനി അങ്ങനെ ആണെങ്കിലോ..??
“പിന്നെ എന്തിനാ അവൾ എന്നെ കാണാതെ തിരികെ പോയത്..??”
“അവള് നോക്കുമ്പോൾ നീ ഫാമിലി ആയി എൻജോയ് ചെയ്ത് സുഖമായി ജീവിക്കുന്നു.. അത്കൊണ്ട് ഒരു ശല്യം ആവണ്ട എന്ന് കരുതി തിരികെ പോയതായിരിക്കും…”
“ജൂലി.. നിന്റെ നിഗമനങ്ങൾ ഒക്കെ വളരെ നന്നായിരിക്കുന്നു.. പക്ഷേ ഇപ്പോ ഈ ഡിറ്റക്ടീവ് കളി ഒന്നും വേണ്ട.. വാ നമുക്ക് പുറത്തേക്ക് പോകാം..”
ഞാൻ പുറത്തേക്ക് പോകാൻ എണീറ്റതും ജൂലി എന്റെ കയ്യിൽ പിടിച്ചു…
“ഷോൺ…”
“എന്താ ജൂലി…??”
“നീ അവളെ പോയി കാണണം..”