“ജൂലി നീ എന്ത് പ്രാന്താ ഈ പറയുന്നത്..”
“ഷോൺ ഞാൻ പറയുന്ന പോലെ ചെയ്യ്.. എന്റെ മനസ്സ് പറയുന്നു ഈ കഥയിൽ തീർച്ചയായും അവൾക്കും ചിലത് പറയാൻ ഉണ്ടാകും..”
ഞാൻ ഒന്നും മിണ്ടാതെ ബെഡിലേക്ക് തന്നെ ഇരുന്നു…
സത്യത്തിൽ എന്ത് മറുപടി പറയണം എന്ന് എനിക്കറിയില്ലായിരുന്നു..
ജൂലി പറയുന്ന പ്രാന്തിന് കൂട്ട് നിൽക്കാൻ ആവില്ല.. അവൾ എന്നെ തേടി വന്നെങ്കിൽ എന്നെ കാണാതെ ഒരിക്കലും പോവില്ലായിരുന്നു.. വേണ്ട.. എല്ലാം വച്ചവസാനിപ്പിച്ചത് ആണ്… ഇനി ഒന്നും പൊടി തട്ടി എടുക്കേണ്ട.. അത് ദോഷം ചെയ്യും.. എല്ലാവർക്കും…
പക്ഷേ ഞാൻ എന്റെ ബുദ്ധികൊണ്ട് കൊണ്ട് ചിന്തിക്കുന്നത് ആയിരുന്നില്ല എന്റെ മനസ്സ് പറയുന്നത്… ജൂലി പറയുന്നതാണ് ശരി.. അവളെ കണ്ടുപിടിക്കണം.. അവൾക്ക് പറയാൻ ഉള്ളത് കേൾക്കണം..
ഞാൻ ഒരിക്കൽ കൂടി ജൂലിയുടെ മുഖത്തേക്ക് നോക്കി…
“എനിക്കറിയാം ഷോൺ.. നിനക്കും അവളെ കാണാൻ ആഗ്രഹം ഉണ്ട് എന്ന്.. ചെല്ല്.. പോയി അവളെ കാണ്…”
പുഞ്ചിരിച്ച് കൊണ്ടാണ് അവൾ ഇത്രയും പറഞ്ഞ് നിർത്തിയത്..
“ശരി.. ഞാൻ പോയി കാണാം… പോയി കണ്ടിട്ട് അവളുടെ കഥയും കേട്ടിട്ട് തിരിച്ച് വന്ന് പറഞ്ഞു തരാം പോരെ…”
“മതി…”
ഇതിനും പുഞ്ചിരി കൊണ്ട് മറച്ച ഒരു ഉത്തരം ആണ് അവൾ തന്നത്..
“പക്ഷേ ഒരു കാര്യം.. നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാളും ഈ കാര്യങ്ങൾ ഒന്നും അറിയരുത്..”
“ഓകെ..”
ഞാൻ എന്റെ മനസ്സിൽ പ്ലാനിംഗ് നടത്താൻ ആരംഭിച്ചു.. എവിടെ പോയി അന്വേഷിക്കും അവളെ.. എങ്ങനെ കണ്ടെത്തും.. ഇത്രയും വലിയ നഗരത്തിൽ അവളെ എങ്ങനെ കണ്ടെത്താൻ ആണ്.. ഒരുപക്ഷേ അവൾ തിരികെ പോയിട്ടുണ്ടെങ്കിൽ..??
എന്തൊക്കെ ആയാലും ഒന്നുറപ്പാണ് എനിക്ക് ഒരു സഹായം അത്യാവശ്യം ആണ്.. പണ്ട് രാജസ്ഥാനിൽ ഭുവൻ എന്നെ സഹായിച്ച പോലെ ഇവിടെയും ഒരാൾ…
കാർലോക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ ആവില്ല..
ഞാൻ ജൂലിയും ഒത്ത് മുറിക്ക് പുറത്തിറങ്ങി.. കുറച്ച് നേരം ഒക്കെ മറ്റുള്ളവരുടെ കൂടെ ഒക്കെ ഇരുന്ന് സംസാരിച്ച ശേഷം ഒന്ന് പുറത്ത് പോണം എന്ന് പറഞ്ഞ് ഞാൻ ഹോട്ടലിന്റെ മുന്നിലേക്ക് ഇറങ്ങി.. കുത്തി കുത്തിയുള്ള ചോദ്യങ്ങൾ ഒരുപാട് ഉയർന്നു വന്നു എങ്കിലും ജൂലി കൂടി സപ്പോർട്ടിന് ഉള്ളത് കൊണ്ട് ആർക്കും സംശയം ഒന്നും തോന്നിയില്ല…