ഞാൻ ഹോട്ടലിലെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്ന് കാർലോക്ക് ഫോൺ ചെയ്തു …
“എന്താ ഷോൺ…”
“കാർലോ.. എനിക്ക് നിങ്ങളെ അത്യാവശ്യം ആയി ഒന്ന് കാണണം ദയവായി ഹോട്ടൽ വരെ ഒന്ന് വരാവോ..??”
“അതിനെന്താ ഷോൺ.. ഒരു പത്ത് മിനിറ്റ്..”
ഞാൻ അവിടെ കിടന്ന ഒരു മാസിക എടുത്ത് വെറുതെ നോക്കിക്കൊണ്ടിരുന്നു..
ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാർലോയുടെ കാൾ വന്നു…
“ഷോൺ ഞാൻ ഹോട്ടലിന് മുന്നിൽ ഉണ്ട് നീ എവിടെ..??”
“ഞാൻ വെയ്റ്റിംഗ് ലോഞ്ചിൽ ഉണ്ട് അങ്ങോട്ട് വരൂ..”
“ഓകെ…”
അധികം വൈകാതെ തന്നെ കാർലോ അങ്ങോട്ട് വന്നു.. അദ്ദേഹം എന്റെ തൊട്ടടുത്തുള്ള ചെയറിൽ ഇരിക്കുകയും ചെയ്തു…
“എന്ത് പറ്റി ഷോൺ.. എന്താ കാണണം എന്ന് പറഞ്ഞത്..??”
“കാർലോ.. എനിക്ക്.. എനിക്ക് ചിലത് പറയാൻ ഉണ്ട്..”
“പറഞ്ഞോളൂ ഷോൺ..”
ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്ത കഥ മുഴുവൻ കാർലോയോട് വിവരിച്ചു…
എല്ലാം വളരെ വിശദമായി കേട്ട ശേഷം കുറച്ച് നേരത്തെ മൗനത്തിനു ശേഷം കാർലോ തുടർന്നു…
“നിനക്ക് ഇത്ര വലിയ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു ഷോൺ…”
“ഞാനും മറക്കാൻ ശ്രമിക്കുന്ന ദിവസങ്ങൾ ആണ് അതെല്ലാം….”
“അപ്പോ ആ കുട്ടി ആണല്ലേ ഇവിടെ ഇപ്പൊ നിന്നെ അന്വേഷിച്ചത് വന്നത്…”
“അതേ കാർലോ.. എനിക്ക് അവളെ വീണ്ടും കാണണം.. അതിനു എന്നെ സഹായിക്കുമോ എന്ന് ചോദിക്കാൻ ആണ് ഞാൻ നിങ്ങളോട് വരാൻ പറഞ്ഞത്..”
കാർലോ കുറച്ച് നേരം ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു…
“ഷോൺ.. നീ ശരിക്കും ആലോചിച്ചിട്ട് തന്നെ ആണോ.. കാരണം നിനക്ക് തന്നെ അറിയാമല്ലോ…”
“അറിയാം കാർലോ… പക്ഷേ എനിക്കിത് ചെയ്തേ മതിയാകൂ… Atleast അവൾക്ക് പറയാൻ ഉള്ളത് എന്താണ് എന്നെങ്കിലും കേൾക്കാലോ..”
“ഞാൻ സഹായിച്ചിട്ടില്ലെങ്കിലും നീ പോകും എന്ന് എനിക്കറിയാം.. ഓകെ.. ഞാൻ റെഡിയാണ്…”