“താങ്ക്സ് കാർലോ…”
“അപ്പോ പറ എവിടെ നിന്ന് തുടങ്ങാം…”
എന്റെ മനസ്സിലൂടെ രണ്ട് വർഷം മുൻപ് ഞാൻ ആദ്യമായി ആഷികയെ തേടി നടന്ന കാര്യങ്ങൾ ഓരോന്നോരോന്നായി വന്നു കൊണ്ടിരുന്നു…
കാർ നമ്പർ കണ്ടുപിടിച്ച് ഫോളോ ചെയ്തത്.. അവളുടെ കൂട്ടുകാരിയെ കാണാൻ പോയത്
അവിടെ നിന്ന് രാജസ്ഥാനിൽ പോയത് റിസപ്ഷൻ സെന്റെറിൽ പോയത്….
പെട്ടന്ന് എന്തോ ഓർത്തത് പോലെ ഞാൻ എഴുന്നേറ്റു..
“കാർലോ വരൂ…”
“എങ്ങോട്ടാ ഷോൺ??.”
“അവള് വന്നത് ഒറ്റക്കാണോ എന്നറിയണം.. ഇനി ആണെങ്കിലും അല്ലെങ്കിലും അവൾ ഏതെങ്കിലും വണ്ടിയില് ആണ് വന്നത് എങ്കിൽ ഇവിടുത്തെ ഔട്ട്‌ഡോർ ക്യാമറകളിൽ ഏതെങ്കിലും ഒന്നിൽ അതുണ്ടാകും അത് കിട്ടിയാൽ പോരെ…”
“ഷോൺ നീ പറയുന്നത് ശരിയാണ്.. പക്ഷേ ഇവിടെ വണ്ടി നമ്പർ നോക്കി കണ്ടുപിടിക്കുന്നത് ഒന്നും അത്ര ഈസി അല്ല..”
“എനിക്കറിയാം കാർലോ.. പക്ഷേ ഇവിടെ അവൾ ഏതായാലും ഒരു ടാക്സി സർവീസ് അല്ലെങ്കിൽ ഒരു റെന്റൽ സർവീസ് അല്ലേ ഉപയോഗിക്കൂ.. അത് ഏത് കമ്പനി ആണ് എന്ന് അറിഞ്ഞാൽ നമുക്ക് അവിടെ പോയി അന്വേഷിക്കാൻ പറ്റുമല്ലോ..”
കാർലോ കുറച്ച് നേരം ഒന്നും മിണ്ടാതെ എന്തോ ആലോചിച്ച് നിന്നു..
“ഓകെ ഷോൺ.. വാ.. നമുക്ക് കൗണ്ടറിൽ പോയി അന്വേഷിക്കാം…”
ഞാനും കാർലോയും വീണ്ടും കൗണ്ടറിൽ ഉള്ള പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.. കാർലോ അവരോട് കാര്യം പറയുകയും ഒരു തവണ കൂടി സി സി ക്യാമറാ ദൃശ്യങ്ങൾ കാണിക്കണം എന്നും ആവശ്യപ്പെട്ടു..
കാർലോക്ക് ഈ ഹോട്ടലും ആയി നല്ല ഒരു ബന്ധം ഉണ്ട്.. അത് കൊണ്ട് അവർ വീണ്ടും ഞങ്ങളെ കൺട്രോൾ റൂമിൽ പോകാൻ അനുവദിച്ചു..
ഞാനും കാർലോയും വീണ്ടും കൺട്രോൾ റൂമിനകത്ത് കയറി.. അവർ എനിക്ക് ഹോട്ടലിലെ എൻട്രൻസ് മുതൽ പാർക്കിംഗ് ലോട്ട് വരെ ഉള്ള എല്ലാ ഔട്ട്‌ഡോർ ക്യാമറകളും കാണിച്ചു..
ഏകദേശ സമയം പറഞ്ഞപ്പോൾ അവർ ആ സമയത്തെ വിഷ്വൽസ് കാണിച്ചു.. അങ്ങനെ അവസാനം അവൾ വന്നത് ഒറ്റക്കാണ് എന്നും , ഒരു ടാക്സി കാറിൽ ആണ് വന്നത് എന്നും മനസ്സിലായി…
ടി മാക്സ് എന്ന് പറയുന്ന ഒരു ഏജൻസിയുടെ കാബ് ആണ്.. പക്ഷേ അതിന്റെ പുറകിലെ ഗ്ലാസ്സിൽ എഴുതിയിരിക്കുന്ന നമ്പർ വ്യക്തമായി കാണുന്നില്ല..
ഞാൻ ഏതായാലും ഫോൺ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്തു…
കൺട്രോൾ റൂമിൽ ഉള്ള സ്റ്റാഫുകളോട് നന്ദി പറഞ്ഞ് ഞങൾ പുറത്തേക്ക് നടന്നു..
“ഇനി എന്താ ഷോൺ അടുത്തത്..??”