“പറയാം..”
ഞാൻ ഫോണിൽ ഗൂഗിൽ മാപ്പ് ഓപ്പൺ ആക്കി എന്നിട്ട് ടി മാക്സ് ടാക്സി സർവീസ് എന്ന് ടൈപ് ചെയ്തു..
നിറയെ ഓഫീസുകൾ ഉണ്ട് അവർക്കിവിടെ.. ഞാൻ ഏറ്റവും അടുത്തുള്ള ഓഫീസ് നോക്കിയപ്പോൾ അത് പത്ത് കിലോമീറ്റർ അകലെ ആണ്..
എല്ലാം നോക്കിക്കൊണ്ട് നിന്നിരുന്ന കാർലോ എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. എന്നാ പോയാലോ..??
“പോവാം..”
ഞാനും ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മറുപടി നൽകി..
ഞാനും കാർലോയും പാർക്കിങിലേക്ക് നടന്നു.. അവിടെ ഞങൾ രെന്റിന് എടുത്ത് ജീപ്പ് ഉണ്ടായിരുന്നു..
കാർലോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു ഞാൻ തൊട്ടടുത്ത സീറ്റിലേക്കും ഇരുന്നു..
വണ്ടി ഹോട്ടലിന്റെ എൻട്രൻസ് കടന്ന് റോഡിലേക്ക് ഇറങ്ങി..
ഞാൻ ഫോൺ എടുത്ത് ജൂലിക്ക് മെസേജ് അയച്ചു..
“ആദ്യ സൂചന ലഭിച്ചു.. അങ്ങോട്ട് പോകുന്നു…”
അവള് മെസ്സേജിന് വേണ്ടി കാത്തിരുന്ന പോലെ.. അപ്പോൾ തന്നെ റിപ്ലയും അയച്ചു..
“ആൾ ദി ബെസ്റ്റ്… പിന്നെ ഓവർ എക്‌സൈറ്റ്മെന്റ് കാണിച്ച് മണ്ടത്തരം ഒന്നും കാണിക്കരുത്..”
ഇല്ല ഞാൻ ശ്രദ്ധിക്കാം എന്ന് അവൾക്ക് റിപ്ലേ അയച്ചു…
റോഡിലേക്കും ഇടക്ക് എന്റെ മുഖത്തേക്കും നോക്കി കൊണ്ട് കാർലോ ചോദിച്ചു…
“അന്ന് നിങ്ങള് എയർപോർട്ടിൽ നിന്നും പിരിഞ്ഞതിന് ശേഷം നീ അവളെ കണ്ടിട്ടേ ഇല്ലെ.. സത്യത്തിൽ എന്താണ് ഈ രണ്ടു വർഷ കാലയളവിൽ സംഭവിച്ചത്?.?”
ഞാൻ ഒന്നും മിണ്ടാതെ റോഡിലേക്ക് നോക്കി സീറ്റിലേക്ക് തല ചായ്ച്ചു.. എന്റെ ഓർമകൾ പതുക്കെ..പതുക്കെ രണ്ടു വർഷങ്ങൾക്ക് പിന്നിലേക്ക് പോയി…..
*********** ************** **********
അന്ന് എയർപോർട്ടിൽ വച്ച് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ആണ് അവൾ നടന്നു നീങ്ങിയത്…
നിർവ്വികാരമായ മനസ്സോടെ ആണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്..
തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അവിടെ കാത്തിരുന്നത് അതിലും ഭയങ്കരമായ കാര്യങ്ങൾ ആയിരുന്നു…