ഇത് കേട്ടതും അവൾ ചിരിക്കുന്നുണ്ട്.. പക്ഷേ കരയുന്നും ഉണ്ട്.. ആനന്ദ കണ്ണീർ ആയിരിക്കും.. ഞാൻ വീണ്ടും ചോദിച്ചു..
“താൻ മറുപടി ഒന്നും പറഞ്ഞില്ല…??”
അവള് എന്റെ കയ്യിൽ നിന്നും ആ പൂക്കൾ വാങ്ങിച്ചു.. എന്നിട്ട് എന്നെ മുറുക്കെ കെട്ടിപിടിച്ചു….
“I love you Shone…”
ഞാനും അവളെ തിരികെ കെട്ടിപിടിച്ചു.. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു….
“I love you too….”
അസ്തമയ സൂര്യന്റെ രശ്മികൾ ഞങ്ങളെ തഴുകി പോകുന്നുണ്ടായിരുന്നു…
ആകാശവും ഭൂമിയും കടലും സാക്ഷിയായി ഒരു സംഗമം……………….
*********** ************ ************
കുറച്ച് നേരം അങ്ങനെ നിന്ന ശേഷം ആഷിക എന്നിൽ നിന്നും കുതറി മാറി…
“മതി.. മതി.. നേരം ഇരുട്ടാൻ ആയി.. നമുക്ക് പോയാലോ..??”
“ഓകെ പോകാം… ഏതൊക്കെ കുന്നും മലയും കേറി ആണ് ഇങ്ങോട്ട് വന്നത് എന്നറിയില്ല… പോയി നോക്കാം….”
ഞാനും ആഷികയും തിരികെ ജീപ്പിലേക്ക് തന്നെ കയറി…
ഞാൻ ജി പി എസിൽ ബാഗ്യോ ടൗൺ മാർക്ക് ചെയ്ത് വണ്ടി മുന്നോട്ടെടുത്തു….
പോയി കൊണ്ട് ഇരിക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു…
“അല്ല തിരികെ പോകാൻ അല്ലെങ്കിൽ പിന്നെ താൻ എന്തിനാ എയർപോർട്ടിൽ പോയത്…??”
“അതോ.. അത് താൻ അവിടെ വച്ച് എന്റെ കൂടെ ഒരു ഫ്രണ്ടിനെ കണ്ടില്ലേ അവളെ പിക്ക് ചെയ്യാൻ…”
“അപ്പോ ഹോട്ടൽ റൂം വേക്കേറ്റ് ചെയ്തതോ..??”
“അത് താൻ അന്വേഷിച്ച് വരാതിരിക്കാൻ..”
“ശരിക്കും..??”
“ഏയ് അല്ലെടോ… കമ്പനി ഇവിടെ ഞങ്ങൾക്ക് വേറൊരു സ്റ്റേ അറേഞ്ച് ചെയ്തു അത്കൊണ്ട് ആണ്…”
“ഓകെ.. കുറച്ച് സമയം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ നമ്മുടെ ജീവിതം തന്നെ മാറി മറിയുമായിരുന്നു…”
“സംഭവിക്കാൻ ഉള്ളത് അതിന്റെ കറക്റ്റ് ടൈം ആകുമ്പോൾ സംഭവിക്കും ഷോൺ…”
“അത് നേരാ.. ഇന്ന് തന്നെ ഈ കാര്യം എല്ലാരോടും പറയണം.. എന്നിട്ട് വേണം ഒഫീഷ്യൽ കപ്പിൾസ് ആയി ഒന്ന് വിലസാൻ…”
അവള് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു…