പോകുന്ന വഴിയിൽ പിന്നെയും ഞങ്ങൾ വാ തോരാതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു..
അതിനിടയിൽ ഞങൾ പരസ്പരം നമ്പറുകളും കൈമാറി..
രണ്ടു വർഷത്തെ വിശേഷങ്ങൾ ഉണ്ട് പറഞ്ഞ് തീർക്കാൻ..
ഞാൻ എന്റെ അവസ്ഥയും അവൾ അവളുടെ അവസ്ഥയും പറഞ്ഞു കൊണ്ടിരുന്നു…
സത്യത്തിൽ ഞങ്ങളിൽ രണ്ടിൽ ഒരാൾ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അന്നെ എല്ലാം ഓകെ ആകുമായിരുന്നു.. പക്ഷേ അത് നടക്കാത്തത് നന്നായി..
അത് കൊണ്ട് ഇന്ന് ഞങ്ങൾക്ക് രണ്ടാൾക്കും ഞങളുടെ പരസ്പരം ഉള്ള സ്നേഹത്തിന്റെ വില എത്രത്തോളം ആണ് എന്ന് നന്നായി അറിയാം.. മാത്രമല്ല ഞങൾ രണ്ടാളും ഞങൾ ആഗ്രഹിച്ച പൊസിഷനുകൾ എത്തുകയും ചെയ്തു..
അവള് പറഞ്ഞ പോലെ.. എല്ലാത്തിനും അതിന്റെ സമയം ഉണ്ടല്ലോ….
അങ്ങനെ അതികം വൈകാതെ ഞങൾ ബാഗ്യോ സിറ്റിയിലും അവിടെ നിന്ന് അവൾ പുതുതായി താമസിക്കുന്ന അപ്പാർട്ട്മെന്റ് ലും എത്തി…
അകത്തേക്ക് വരാൻ അവൾ നിർബന്ധിച്ച് എങ്കിലും എല്ലാരോടും ഈ സന്തോഷ വാർത്ത അറിയിക്കാൻ ഉള്ള തിടുക്കത്തിൽ ഞാൻ പിന്നീട് ആകാം എന്ന് പറഞ്ഞു..
അങ്ങനെ അവളോട് നാളെ കാണാം എന്ന് പറഞ്ഞ് ഞാൻ വണ്ടി ഹോട്ടലിലേക്ക് വിട്ടു..
ഇവിടെ നിന്ന് ആകെ പത്തു മിനിറ്റ് ദൂരം മാത്രം ഒള്ളു ഹോട്ടലിലേക്ക്.. സത്യത്തിൽ ഞാൻ പോന്ന് ഇത്ര നേരമായിട്ടും ആരും വിളിച്ചില്ലല്ലോ കാർലോയും ജൂലിയും പോലും വിളിച്ചില്ല… ഇനി ഇവർ എന്നെ മറന്നോ.. ആ അതെന്തേലും ആകട്ടെ ആഷികയെ കണ്ട കാര്യം എല്ലാരോടും പറയണം.. അവർ എല്ലാം അവളെ ആദ്യമായി അല്ലേ നേരിൽ കാണാൻ പോകുന്നത്…
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ ഹോട്ടലിൽ എത്തി.. ജീപ്പ് കൊണ്ടുപോയി പാർക്കിങ്ങിൽ ഇട്ടിട്ട് ഞാൻ വളരെ സന്തോഷത്തോടെ റൂമിലേക്ക് നടന്നു…
പതിവ് പോലെ എല്ലാവരും ബാൽക്കണിയിൽ തന്നെ ഇരിപ്പുണ്ട്..
എന്നെ കണ്ടതും എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് നിന്നു… എല്ലാവരുടെയും മുഖത്ത് നല്ല ഗൗരവം ആണല്ലോ.. ഇതെന്ത് പറ്റി…?? അപ്പോളാണ് ഞാൻ പറഞ്ഞ കള്ളതെ കുറിച്ച് ഓർത്തത്.. റൂമിലേക്ക് എന്ന് പറഞ്ഞ് ആണല്ലോ ഞാൻ ഇറങ്ങിയത്.. സാരമില്ല ഇനിയിപ്പോ ഏതായാലും സത്യം പറയാൻ പോവുകയാനല്ലോ…
എല്ലാരും അന്തം വിട്ട് നിൽക്കുമ്പോഴും ചേട്ടായി ആണ് അത് ചോദിച്ചത്…
“ഷോൺ നീ എവിടേക്കാണ് പോയത്..??”
“അത് പിന്നെ ചേട്ടായി ഞാൻ…”
“ഞങ്ങൾക്ക് എല്ലാം മനസ്സിലായി ഷോൺ.. നീ വീണ്ടും അവളെ കാണാൻ പോയി അല്ലേ..??”
ഞാൻ പെട്ടന്ന് ജൂലിയുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുകയാണ്…
ചേട്ടായിയും ചേട്ടത്തിയും നല്ല ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലായി…
“ചേട്ടായി ഞാൻ പറയുന്നത് കേൾക്കൂ.. ഞാൻ അവളെ കാണാൻ തന്നെ ആണ് പോയത് പക്ഷേ…..”
“മതി ഷോൺ… ഇനി നീ ഒന്നും പറയണ്ട.. നിന്റെ മനസ്സിൽ ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവളെ കാണാൻ നീ പോകില്ലായിരുന്നു.. ഒരിക്കൽ പോയതിനു നീ അനുഭവിച്ചത് അല്ലേ.. ഇനിയും മതിയായില്ലേ..??”
“ചേട്ടായി….”