ഞങൾ ഭക്ഷണവും എടുത്ത് എല്ലാവരുടെയും കൂടെ പോയി ഇരുന്നു..
നാളെ ആഷികയെ എല്ലാവർക്കും പരിചയപ്പെടുത്തനം.. അങ്ങനെ സന്തോഷത്തോടെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങ്ങൾ തിരികെ മുകളിലേക്ക് തന്നെ നടന്നു..
കുറച്ച് നേരം ഒക്കെ എല്ലാവരുടെയും കൂടെ സൊറ പറഞ്ഞു ഇരുന്നു.. പക്ഷേ എനിക്ക് ഈ സന്തോഷ വാർത്ത ഒക്കെ ആഷികയോട് പറയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു..
അങ്ങനെ ഞങൾ കിടക്കാനായി റൂമിൽ എത്തിയതും ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു…
“ഹലോ ഷോൺ…”
“ഹലോ സ്വീറ്റീ…”
“അയ്യേ… നല്ല ബോർ ആയിട്ടുണ്ട്…”
“ഇഷ്ടായില്ല… എന്നാ വേണ്ടാ.. പിന്നെ ഞാൻ ഭയങ്കര ഭയങ്കര ഹാപ്പി ആണ്…”
“ഞാൻ ഗസ്സ് ചെയ്യട്ടെ….”
“ഹാ.. ചെയ്യ്.. നോക്കാലോ…”
“തന്റെ വീട്ടുകാർ നമ്മുടെ റിലേഷൻ അംഗീകരിച്ചു…. അല്ലേ…”
“ആ അതെ.. എങ്ങനെ മനസ്സിലായി…”
“അതല്ലാതെ താൻ ഇത്രേം ഹാപ്പി ആകാൻ വേറെ കാരണം ഒന്നും ഞാൻ നോക്കീട്ട് കാണുന്നില്ല..”
“നാളെ എല്ലാവരും തന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.. അവരൊക്കെ തന്നെ ഫേസ്ബുക്ക് ലൈവിൽ മാത്രം അല്ലേ കണ്ടിട്ടുള്ളൂ..”
“ഓകെ.. എനിക്കും ആഗ്രഹം ഉണ്ട് അവരെ ഒക്കെ കാണാൻ… സ്പെഷ്യൽ ആയിട്ട് ജൂലിയെ…”
“എല്ലാവരെയും നാളെ കാണാം.. ഞാൻ ടൈമും സ്പോട്ടും ഒക്കെ തനിക്ക് മെസ്സേജ് ചെയ്യാം പിന്നെ.. ഓകെ..”
“ഓകെ.. അപ്പോ ശരി ഗുഡ് നൈറ്റ്..”
“ഓകെ.. മേടം…ഗുഡ് നൈറ്റ്…”
ഞാൻ ഫോൺ ബെഡിലേക്കിട്ട് തലയിണയും കെട്ടിപിടിച്ചു കിടന്നുറങ്ങി…
************** *****************
രാവിലെ തന്നെ കുളിച്ചൊരുങ്ങി റെഡി ആയി ഞാൻ ചെട്ടയിയുടെ അടുത്തേക്ക് ചെന്നു…
“ചേട്ടായി സ്പോട്ട് പറ എനിക്ക് അവളോട് പറയാനാ..”
“ഹോട്ടൽ റെഡ് ഫ്ളവറിൽ വരാൻ പറ.. നമ്മൾ എല്ലാവരും ഒന്നിച്ച് ഇന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു…”
“ഓകെ…”
ഞാൻ വേഗം ഫോൺ എടുത്ത് ആഷികയെ വിളിച്ചു…
“ഷോൺ ഗുഡ് മോണിഗ്…”
“ഗുഡ് മോണിംഗ്.. പിന്നെ ലോക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം അങ്ങോട്ട് വാ കേട്ടോ…”
“ഓകെ.. ഷോൺ…”