ഇത്രയും നാൾ എല്ലാം സുഖം ആണൂ എന്നും കുഴപ്പം ഒന്നും ഇല്ല എന്നും ഒക്കെ പറഞ്ഞു ആഷിക അവളുടെ പപ്പയെ പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു.. സത്യത്തിൽ ഞാനും അതിൽ ഒരു പങ്കാളി ആയിരുന്നു…
എല്ലാം അറിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച ഒരു പ്രതികരണം തന്നെ ആയിരുന്നു എനിക്ക് കിട്ടിയത്… പപ്പ ഒരു പരാതി പോലും പറയാതെ ഞങ്ങളോട് എല്ലാം ക്ഷമിച്ചത് ആയും ഇപ്പോഴും എന്നെ മരുമകൻ ആയി കിട്ടിയതിൽ പുള്ളി ഹാപ്പി ആണ് എന്നും പറഞ്ഞു..
ആഷികയുടെ പപ്പക്ക് ഒഴിച്ച് ബാക്കി ആർക്കും അവിടെ മലയാളം വലിയ വശം ഇല്ല.. പക്ഷേ സ്നേഹത്തിന് ഭാഷ ഒന്നും ഒരു പ്രശ്നം അല്ല എന്നാണല്ലോ…
ഒട്ടും വൈകാതെ തന്നെ ഞങളുടെ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ നല്ല ഒരു സൗഹൃദത്തിൽ എത്തി…
ഇനിയാണ് ആ സുപ്രധാന തീരുമാനം എടുക്കേണ്ടത്.. അങ്ങനെ എല്ലാവരും കൂടി ഇരുന്ന ഒരു ചർച്ചയിൽ ആഷികയുടെ പപ്പ തന്നെ ആണ് ആ കാര്യം എടുത്തിട്ടത്…
“അല്ലാ.. ഇവരെ രണ്ടു പേരെയും ഇങ്ങനെ വിട്ടാൽ മതിയോ?? നമുക്ക് ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ..??”
ഞങ്ങളുടെ വിവാഹത്തെ കുറിച്ചാണ് ചർച്ച ഉയരുന്നത്.. പക്ഷേ ഞാനും ആഷികയും ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു തീരുമാനം എടുത്തിരുന്നു..
അങ്ങനെ ഞങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള അവസരം ലഭിച്ചപ്പോൾ ഞാൻ ഞങളുടെ തീരുമാനം അവരെ അറിയിച്ചു..
“എല്ലാർക്കും അറിയാലോ ഞങ്ങൾ തമ്മിൽ കല്യാണം ഒരു തവണ കഴിഞ്ഞതാണ്.. പക്ഷേ അത് തികച്ചും ഒരു നാടകം മാത്രം ആയിരുന്നല്ലോ.. പിന്നെ ഞങൾ ഒന്ന് അടുത്തറിഞ്ഞ വരുന്നതിന്റെ മുന്നേ കല്ല്യാണം കഴിക്കേണ്ടിയും വന്നു..
ചുരുക്കി പറഞ്ഞാൽ ഒന്ന് പ്രേമിച്ച് നടക്കാൻ സമയം കിട്ടിയില്ല.. അത്കൊണ്ട് കുറച്ച് കഴിഞ്ഞിട്ട് മതി കല്ല്യാണം എന്നാണ് ഞങളുടെ തീരുമാനം..”
ആദ്യമൊക്കെ ഒന്ന് ആലോചിച്ചു നിന്നു എങ്കിലും പിന്നെ എല്ലാവരും ഞങ്ങളുടെ തീരുമാനത്തെ അംഗീകരിച്ചു..
പക്ഷേ മാക്സിമം ഒരു വർഷം അതിൽ കൂടുതൽ നിൽക്കരുത് എന്നാണ് കണ്ടീഷൻ..
അത് ഞങൾ അംഗീകരിക്കുകയും ചെയ്തു…
അങ്ങനെ എല്ലാവരും വളരെ സന്തോഷത്തോടെ തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഓരോ ദിവസം കഴിയും തോറും ഞാനും ആഷികയും തമ്മിൽ കൂടുതൽ അടുത്ത് കൊണ്ടിരുന്നു.. ഞങളുടെ സ്നേഹം പതിന്മടങ്ങ് ശക്തിയിൽ വളർന്ന് കൊണ്ടും ഇരുന്നു..
അങ്ങനെ ഒരു ദിവസം പുലർച്ചെ ആഷിക വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്..
ഇവിടെ അടുത്ത് മരുഭൂമിയിൽ ഒരു ദേവി ക്ഷേത്രം ഉണ്ട് എന്നും അവിടെ പോയി തൊഴണം എന്നും..