ഞാൻ ആണെങ്കിൽ രാത്രി പബ് ജി ഒക്കെ കളിച്ച് ഒരുപാട് നേരം വൈകിയാണ് ഉറങ്ങിയത്.. എന്നാലും കൂടെ പോകാൻ പറ്റില്ല എന്നെങ്ങാനും പറഞ്ഞാൽ എന്നെ കൊന്നു കളയും..
അത്കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു…
“ഏത് കാറാ എടുക്കുന്നത്..??”
“കാറോ..?? അതിന് ആരാ കാറിൽ പോകുന്നത്..??”
“പിന്നെ എങ്ങനെ പോകും?? ബൈക്കിലോ..??”
“ബൈക്ക് തന്നെ പക്ഷെ വെറും ബൈക് അല്ല…”
“പിന്നെ..??”
“ദാ.. ഇത് നോക്ക് എങ്ങനെ ഉണ്ട്..??”
ഇതെന്തോന്ന് സാധനം.. ബൈക് തന്നെ പക്ഷെ ബാകിൽ കാളവണ്ടി പോലെ ഒരു ഭാഗം പക്ഷേ മേൽക്കൂര ഇല്ല.. ഒരു റിക്ഷ എന്ന് പറയാം… പെട്ടന്ന് കണ്ടപ്പോൾ ഓർമ വന്നത് അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ നായിക ഓടിക്കുന്ന വണ്ടി ആണ്..
“ഇതാണോ വണ്ടി..?? ആഹാ ഡ്രൈവറും ഉണ്ടല്ലോ..”
“അതേ .. എന്നാൽ പോയാലോ..??”
“ഓകെ…”
മൈൻ റോഡിൽ നിന്നും കയറി ഞങൾ ഏതൊക്കെയോ ഓടുവഴികൾ താണ്ടി യാത്രചെയ്തു.. കുറച്ചങ്ങോട്ട് ചെന്നപ്പോൾ മരുഭൂമിയുടെ തുടക്കം കാണാമായിരുന്നു.. പിന്നെ അങ്ങോട്ട് മരുഭൂമി തന്നെ.. നടുവിലൂടെ ഒരു റോഡ്..
ഏറെ നേരം പോയി കഴിഞ്ഞപ്പോൾ ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒരു ചുവന്ന ഓറഞ്ച് പോലുള്ള കസവ് തുണി കെട്ടിയ കുടിൽ പോലെ എന്തോ കണ്ടു.. അവിടെ നിറയെ ആളുകളും ഉണ്ട്…
വണ്ടി അതിന്റെ കുറച്ച് മുന്നിൽ നിർത്തി..
“ഇതാണോ അമ്പലം..??”
“അതേ…”
“ഹോ.. ഞാൻ കരുതി വല്ല്യ അമ്പലം ആകും എന്ന്…”
“അമ്പലം ചെറുത് ആണെങ്കിലും ഫെയ്മസ് ആണ്.. താൻ വാ..”
ഞാൻ അവളുടെ കൂടെ നടന്നു…
ചെറിയ ഒരു അമ്പലം കല്ല് കൊണ്ട് ഒരു ചെറിയ പ്രതിഷ്ഠയും…
തൊഴുത് കഴിഞ്ഞ് ഞാനും ആഷികയും മരുഭൂമിയിലൂടെ കുറച്ച് ദൂരം നടന്നു…
എന്നിട്ട് തിട്ട പോലുള്ള ഒരിടം കണ്ടപ്പോൾ ഞങൾ അവിടെ ഇരുന്നു…
എന്റെ തോളിൽ തല ചായ്ച്ച് ആണ് അവൾ ഇരിക്കുന്നത്… ഞങ്ങൾ പരസ്പരം കൈ കോർത്ത് പിടിച്ചിട്ടുണ്ട്…
“ഷോൺ…”
“ഹും..??”
“കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എനിക്ക് തിരികെ യു കെയിൽ പോകാൻ ആവും..”
“ഹും…”
“താൻ എന്താ ഒന്നും പറയാത്തത്..??”