അവിടം കഴിഞ്ഞതും ഞാൻ വീണ്ടും വണ്ടി പരമാവധി സ്പീഡിൽ ഓടിക്കാൻ തുടങ്ങി..
അവസാനം ഒരു വിധത്തിൽ ഞാൻ എയർപോർട്ടിൽ എത്തി…
പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ പുറത്തേക്കിറങ്ങി..
ഈശോയെ എവിടെ പോയി തിരയും.. ഉള്ളിൽ നോക്കണോ അതോ പുറത്ത് നോക്കണോ..
പുറത്ത് വന്നാലും ഏതായാലും ഉള്ളിലേക്ക് അല്ലേ വരൂ എന്ത്രൻസിന്റെ അവിടെ പോയി നിൽക്കാം..
ഞാൻ ഉള്ളിലേക്ക് പോകാൻ ഒരുങ്ങിയതും ഒരു ടാക്സി കാർ എന്റെ കുറച്ച് മുന്നിലായി വന്ന് നിന്നു…
എന്റെ കണ്ണ് ആദ്യം പോയത് നമ്പർ പ്ലേട്ടിലേക്ക് ആണ്..
ഞാൻ ഫോൺ എടുത്ത് നോക്കി.. അതെ ആ നമ്പർ തന്നെ.. ഇത് തന്നെ ആണ് ആഷിക ബുക്ക് ചെയ്ത് കാർ..
ഞാൻ വേഗം കാറിന്റെ അടുത്തേക്ക് ഓടി ചെന്നു..
പെട്ടന്നാണ് കാറിന്റെ ഡോർ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിയത്..
ഇതാരാ…?? ഞാൻ വീണ്ടും നോക്കി… ഇവർ മാത്രമേ ഒള്ളു.. അപ്പോ ആഷിക..??
ഞാൻ ഡ്രൈവറുടെ അടുത്തേക്ക് ചെന്നു..
“എക്സ്ക്യൂസ് മി..”
“പറയൂ സാർ..”
“ഇൗ കാറിൽ ആഷിക എന്ന് പേരുള്ള ആരെങ്കിലും യാത്ര ചെയ്തിരുന്നോ..??”
“അതേ സാർ.. ഈ ട്രിപ്പിന് മുമ്പുള്ളത് അവരുടെ ട്രിപ്പ് ആയിരുന്നു..”
“അവരെ എവിടെ ആണ് ഡ്രോപ്പ് ചെയ്തത്..??”
“ഇവിടെ തന്നെ ആണ് സാർ.. അത് കഴിഞ്ഞിട്ടുള്ള ട്രിപ്പ് ആണിത്..”
“ഒരുപാട് നേരം ആയോ..??”
“കുറച്ച് നേരം ആയി സാർ.. അവർ ഇപ്പൊ എന്തായാലും ഫ്ലൈറ്റ് കയറി കാണും… അല്ല എന്ത് പറ്റി സാർ..??”
ഞാൻ ഒന്നും മിണ്ടാതെ ജീപ്പിനടുത്തേക്ക് നടന്നു…
അങ്ങനെ വീണ്ടും അവള് പോയി..
പോട്ടെ.. അല്ലാതെ എന്ത് ചെയ്യാനാ.. ഒരു പക്ഷെ ഒരിക്കലും ഞങ്ങൾ ഒന്നിക്കരുത് എന്നാവും ദൈവത്തിന്റെ തീരുമാനം..
എന്നാലും പിന്നെ എന്തിനാ ഇപ്പൊ വീണ്ടും ഇത്രേം പ്രതീക്ഷ തന്നത്..
എന്റെ കാര്യത്തിൽ മാത്രം എന്താ കർത്താവേ ഇങ്ങനെ നടക്കുന്നത്…
ഞാൻ ജീപ്പിന്റെ ക്രാഷ് ഗാർഡിൽ രണ്ട് കൈകളും കാൽ മുട്ടിൽ വച്ച് ഇരുന്നു…
തിരികെ പോകാൻ തോന്നുന്നില്ല..