എല്ലാം മടുത്തിരിക്കുന്നു… ഇനിയും എന്തിന്…
രണ്ട് വർഷങ്ങൾ കഴിഞ്ഞ് ഇന്ന് വരെ അവൾ അലാതെ മറ്റൊരു പെൺകുട്ടിയും ജീവിതത്തിൽ ഉണ്ടായിട്ടില്ല..
എല്ലാവരും എല്ലാം അവസാനിപ്പിക്കാൻ പറഞ്ഞപ്പോൾ പോലും മനസ്സിന്റെ ഏതോ കോണിൽ അവളോടുള്ള സ്നേഹം മൂടി കിടക്കുന്നുണ്ടായിരുന്നു…
അവസാനം എല്ലാം ശരിയായി വന്നപ്പോൾ അത് ഇങ്ങനെയും ആയി.. ഇപ്പോഴും അവൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ല.. എന്റെ ഇഷ്ടം അവളെ അറിയിക്കാനും പറ്റിയില്ല..
ജീവിതത്തിൽ ഞാൻ ഇഷ്ടപ്പെട്ടത് അവളെ ആണ്, കല്ല്യാണം കഴിച്ചത് അവളെ ആണ്.. പക്ഷേ അവലോടൊന്നിച്ച് ജീവിക്കാൻ മാത്രം ഭാഗ്യം ഇല്ല…
അവളെ കാണാൻ ഒന്നുകിൽ യു കെയിൽ പോണം അല്ലെങ്കിൽ രാജസ്ഥാനിൽ പോണം.. ഇനി അവിടെ ഇല്ലെങ്കിലും ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ അവള് ഉണ്ടാകുമല്ലോ..
പക്ഷേ എനിക്ക് ഇനി ഓടാൻ വയ്യ.. അത് അവളോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ .. വേണ്ട…
ഓരോന്ന് ആലോചിച്ച് ഞാൻ അവിടെ തന്നെ ഇരുന്നു…
പക്ഷേ ഇത്തവണ എന്റെ കണ്ണുകൾ നിറയുന്നില്ല… ശബ്ദം ഇടറുന്നില്ല.. കാരണം ഒരു തരത്തിൽ ഞാൻ ഹാപ്പി ആണ്.. ഞാൻ നേരിട്ട് പറഞ്ഞില്ലെങ്കിലും എന്റെ ഇഷ്ടം അവൾ കണ്ടിരിക്കുന്നു.. എന്നെ തേടി അവൾ വന്നിരിക്കുന്നു…
ഒരു കാര്യത്തിൽ മാത്രമേ സങ്കടം ഒള്ളു.. അവളുടെ തെറ്റിദ്ധാരണ മാറ്റാൻ പറ്റിയില്ല.. അവളെ അല്ലാതെ വേറെ ആരെയും ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല എന്ന് പറയാൻ പറ്റിയില്ല…..
ഞാൻ തല താഴ്ത്തി തറയിൽ തന്നെ നോക്കി അവിടെ ഇരുന്നു… എത്ര നേരം ആ ഇരിപ്പ് ഇരുന്നു എന്നറിയില്ല.. ഏതായാലും ഇനി മതി… ഞാൻ അവിടെ നിന്ന് എണീറ്റ് ജീപ്പിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് എന്നെ നടുക്കിയ ആ കാഴ്ച ഞാൻ കണ്ടത്…
ആഷികാ…..
അതേ അവൾ തന്നെ.. എയർപോർട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നു… കൂടെ ഒരു വേറെ ഒരു പെൺകുട്ടിയും ഉണ്ട്..
എനിക്ക് അവളുടെ അടുത്തേക്ക് ഓടി ചെല്ലണം എന്നുണ്ട്.. പക്ഷേ എന്റെ കാലുകൾ ചലിക്കുന്നില്ല.. ശേ ഇതെന്ത് തെങ്ങയാണ് ഈ സമയത്ത്… അവസാനം എനിക്ക് എന്റെ ശരീരത്തിന് മേൽ നിയന്ത്രണം വന്നു.. ഞാൻ വേഗം അവളുടെ അടുത്തേക്ക് നടന്നു…
“ആഷികാ….”
തിരിഞ്ഞ് നോക്കിയ എന്നെ കണ്ട അവളുടെ മുഖത്തെ ഭാവം എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല.. എന്ത് തരം വികാരം ആണത് എന്ന് എനിക്കിപ്പോൾ പോലും അറിയില്ല…
“ഷോൺ….താൻ… ഇവിടെ…??”