അവള് മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ജൂലിയുടെയും സാമിന്റെയും കല്ല്യാണ ഫോട്ടോ അവളെ കാണിച്ചു…
“എങ്ങനെ ഉണ്ട്..???”
അവള് ഫോണിലേക്കു എന്റെ മുഖത്തേക്കും മാറി മാറി നോക്കി..
“ഷോൺ ഇത്..??”
“ഇത് എന്റെ കസിൻ ജൂലി… ജൂലി സാമുവേൽ.. ഇത് അവളുടെ കെട്ടിയോൻ സാമുവേൽ വർഗീസ്.. അവരുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒന്നര വർഷം ആകാൻ ആയി… ജൂലി മൂന്നു മാസം ഗർഭിണിയും ആണ്…”
അവള് എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണിൽ സന്തോഷം വിരിയുന്നത് എനിക്ക് കാണാമായിരുന്നു…
“ഷോൺ അപ്പോ താൻ ഇപ്പോളും..”
“ഏയ്.. ഞാൻ പറഞ്ഞ് തീർക്കട്ടെ.. ഈ ഫോട്ടോയുടെ അർത്ഥം എന്റെ കല്ല്യാണം കഴിഞ്ഞില്ല എന്നല്ല.. എന്റെ ഭാര്യ ഇതല്ല എന്നാണ്…”
അവള് വീണ്ടും അൽബുതത്തോടെ എന്നെ തന്നെ നോക്കി കൊണ്ടിരുന്നു…
“തനിക്ക് കാണണോ എന്റെ ശരിക്കുള്ള ഭാര്യയെ…??”
സ്വാഭാവികമായും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.. ഞാൻ ഫോൺ എടുത്ത് അതിൽ ഫ്രണ്ട് ക്യാമറ ഓപ്പൺ ആക്കി അവളുടെ കയ്യിൽ കൊടുത്തു…
“സൂക്ഷിച്ച് നോക്ക്… അതിൽ കാണാം എന്റെ ഭാര്യയുടെ മുഖം….”
അവള് ഫോണിലേക്ക് നോക്കി അന്തം വിട്ട് വീണ്ടും എന്റെ മുഖത്തേക്ക് തന്നെ നോക്കി….
“അതേ ആഷികാ രണ്ട് വർഷം മുന്നേ ഒരു നാടകത്തിന്റെ പേരിൽ ആണെങ്കിലും ഞാൻ തന്റെ കഴുത്തിൽ താലി കെട്ടിയതാണ്.. ഇനി എന്തൊക്കെ സംഭവിച്ചാലും മരണം വരെ താൻ തന്നെ ആയിരിക്കും എന്റെ ഭാര്യ എന്ന് ഞാൻ അന്ന് തീരുമാനിച്ചത് ആണ്…”
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… അവള് പതിയെ കഴുത്തിൽ ചുറ്റിയിരിക്കുന്ന ശാൾ മാറ്റി..
സത്യത്തിൽ അത് കണ്ട് ഞാൻ അന്തം വിട്ടു.. ഞാൻ അന്ന് കെട്ടിയ ആ താലി.. അത് ഇപ്പോളും അവളുടെ കഴുത്തിൽ ഉണ്ട്…
“ആഷികാ താൻ ഇപ്പോളും…??”
“അതേ ഷോൺ.. ഞാനിതിന്നും സൂക്ഷിക്കുന്നുണ്ട്… ഒരു നിധി പോലെ…”
എനിക്ക് പിന്നെ മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല.. ഞാൻ ഒന്ന് ചുറ്റും നോക്കി അവിടെ ഒരു മരത്തിൽ ഒരു വള്ളിയിൻ മേൽ നീല കളറിൽ ഉള്ള കോളാമ്പി പൂ പോലെ ഉള്ള ഒരു പൂ കണ്ടു.. ഞാൻ ഓടി പോയി അത് പറിച്ചെടുത്ത് അവളുടെ അടുത്തേക്ക് തന്നെ ചെന്നു…
എന്നിട്ട് അവളോട് ചേർന്ന് നിന്നു.. ഒന്ന് ചുമച്ചു തൊണ്ട ഒക്കെ ശെരിയാക്കി..
“ആഷികാ..”
അവള് എന്താ എന്ന അർത്ഥത്തിൽ ഒന്ന് മൂളി…