“ഷോൺ.. നമ്മൾ ഈ ട്രിപ്പ് ഇപ്പൊൾ ഇവിടെ വച്ച് കാൻസൽ ചെയ്യുന്നു.. മറ്റന്നാൾ നമ്മൾ തിരികെ നാട്ടിലേക്ക് പോകുന്നു.. നിനക്ക് അവളാണ് വലുത് എന്നുണ്ടെങ്കിൽ ഇവിടെ അവളുടെ കൂടെ നിൽക്കാം അല്ലെങ്കിൽ ഞങളുടെ കൂടെ വരാം…”
ഇത്രെയും പറഞ്ഞു കൊണ്ട് ചേട്ടായി അവിടെ നിന്നും മുറിയിലേക്ക് പോയി…
എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയില്ല.. എല്ലാം അറിയുമ്പോൾ എല്ലാവരും സന്തോഷിക്കും എന്നാണ് ഞാൻ കരുതിയത്…
ഞാൻ നേരെ ചേട്ടത്തിയുടെ അടുത്തേക്ക് ചെന്നു….
“ചേട്ടത്തി… ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. ഞങൾ എല്ലാം ഏറ്റ് പറഞ്ഞു ഞങ്ങൾ തമ്മിൽ ഇപ്പൊൾ ഒരു പ്രശ്നവും ഇല്ല… ഞങൾ തമ്മിൽ ഇഷ്ടതിലാണ്….”
എനിക്ക് ചേട്ടത്തിയെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അറിയില്ലായിരുന്നു.. എങ്കിലും ഞാൻ പറഞ്ഞു ഒപ്പിച്ചു… പക്ഷേ ഞാൻ പ്രതീക്ഷിച്ച ഒരു മറുപടി ആയിരുന്നില്ല എനിക്ക് കിട്ടിയത്…
“ഷോൺ… നീ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് ആർക്കും ഇതിന് സമ്മതിക്കാൻ പറ്റില്ല.. ഒരു തവണ നിന്നെ സപ്പോർട്ട് ചെയ്തു കൂടെ നിന്നതിനു ഞങ്ങൾക്ക് എല്ലാം വയറു നിറച്ച് കിട്ടിയതാണ്.. അത് കൊണ്ട് ഇച്ചായന് പറയാൻ ഉള്ളത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്…”
ചെട്ടത്തിയും നേരെ റൂമിലേക്ക് കയറി പോയി…
എന്താണ് ഇവിടെ നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. ഒരു ചെറിയ എതിർപ്പ് എല്ലാവരിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇത്രക്ക് ഭയങ്കര സീൻ ആവും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല….
ജീവനും ജൂലിയും എന്റെ അടുത്തേക്ക് വന്നു.. ജൂലി എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…
“സോറി ഷോൺ… ഞാൻ അറിയാതെ പറഞ്ഞു പോയതാണ്.. ഇത്രയും വലിയ പ്രശ്നം ആവും എന്ന് ഞാൻ കരുതിയില്ല…നീ വിഷമിക്കണ്ട.. ചേട്ടയിയെയും ചേട്ടത്തിയെയും ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം….”
അവളുടെ നിസ്സഹായത എനിക്ക് മനസ്സി ലാവുന്നുണ്ടായിരുന്നു….
“സാരമില്ല ജൂലി.. അവർ സമ്മതിക്കും എനിക്ക് ഉറപ്പുണ്ട്..”
ജീവൻ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു…
“അല്ല നിങ്ങള് തമ്മിൽ കണ്ടിട്ട് എന്തായി..”
ഞാൻ എല്ലാ കാര്യങ്ങളും അവർക്ക് വിവരിച്ച് കൊടുത്തു..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർ രണ്ടുപേരും ഹാപ്പി ആണ് എന്ന് മനസ്സിലായി.. പക്ഷേ സമ്മതികേണ്ടവർ കടും പിടുത്തത്തിൽ ആണല്ലോ…
അവിടെ നിന്നും ഞാൻ മുറിയിലേക്ക് നടന്നു.. തൽകാലം ആഷികയോട് പറയണ്ട.. വെറുതെ അവളെ ടെൻഷൻ അടിപ്പിക്കണ്ടല്ലോ.. ഞാൻ ബെഡിലേക്ക് കിടന്ന് ഒന്ന് മയങ്ങി…