“അതേ സഹോദരന്മാർ തമ്മിലുള്ള സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ നമുക്ക് താഴെ പോയി വല്ലതും കഴിച്ചാലോ…?? മൂന്ന് പിള്ളേർ അവിടെ കാത്തു നിൽക്കുന്നുണ്ടാകും…”
ചേട്ടത്തി അത് പറഞ്ഞപ്പോൾ ഞങ്ങൾ ചിരിച്ച് കൊണ്ട് താഴേക്ക് നടന്നു…
ജീവനും ജൂലിയും മിന്നുവും ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു…
എല്ലാവരും പാത്രം ഒക്കെ എടുത്ത് ഭക്ഷണം വിളമ്പി ടേബിളിൽ പോയി ഇരുന്നു ഞാനും ജൂലിയും മാത്രം ഒറ്റക്കയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…
“ജൂലി…”
“എന്താ മാഷേ സന്തോഷം ആയില്ലേ…??”
“ജൂലി… നീ ശരിക്കും ആരാ..??”
“എന്താടാ…. വട്ടായോ..??”
“അതല്ലെടി.. എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു മാലാഖയെ പോലെ വന്ന് നീ എന്നെ രക്ഷിക്കുന്നുണ്ടല്ലോ.. സത്യത്തിൽ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ..??”
“അതൊന്നും എനിക്ക് അറിയേണ്ട കാര്യം ഇല്ലാലോ….”
“എന്നാലും ഞാൻ നിന്നോട് ചെയ്തതോക്കെ വച്ച് നോക്കുമ്പോ..??”
“ഷോൺ നിർത്ത്… നീ എന്നോട് എന്ത് ചെയ്തൂന്നാ ഈ പറയുന്നത്..??
എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞതോ..? അതോ ആഷികയെ സ്നേഹിച്ചത് ആണോ..??
ഷോൺ നോക്ക് ഞാൻ നിന്നെ സ്നേഹിച്ചു സത്യമാണ്.. ഞാൻ അത് നിന്നോട് തുറന്ന് പറഞ്ഞു അതും സത്യമാണ്.. പക്ഷേ അതിൽ നിന്റെ തെറ്റ് എന്താണുള്ളത്..??
നീ അന്ന് എന്നോട് എത്ര കാം ആയിട്ടാണ് അത് പറഞ്ഞത്, നീ എന്റെ ഫീലിങ്സിന് വില തന്നത് കൊണ്ടല്ലേ അന്ന് നീ അങ്ങനെ ചെയ്തത്.. അല്ലെങ്കിൽ നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് കട്ട് ചെയ്യാമായിരുന്നു.. എന്നെ ഇൻസൽറ്റ് ചെയ്യാമായിരുന്നു അതൊന്നും നീ ചെയ്തിലല്ലോ..
രാജസ്ഥാനിൽ പോയി നീ തിരികെ വന്ന ദിവസം നീ ആശുപത്രിയിൽ വച്ച് എല്ലാം ഏറ്റ് പറഞ്ഞില്ലേ അന്ന് തന്നെ എനിക്ക് മനസ്സിലായിരുന്നു നിനക്ക് ആഷികയെ അല്ലാതെ വേറെ ആരെയും ഇഷ്ടപ്പെടാൻ ആകില്ല എന്ന്.. പിന്നെ ഞാൻ എന്തിന് എന്റെ ജീവിതം ഹോമിക്കണം..
ഞാൻ നിന്നെ സ്നേഹിച്ചത് സത്യം ആണെങ്കിൽ നിന്റെ ഇഷ്ടത്തിന് ഞാൻ നിന്നെ അഹായിക്കുക അല്ലേ വേണ്ടത്, നീ ആഷികയെ സഹായിച്ച പോലെ… അത് കൊണ്ട് പൊന്നുമോൻ കുറ്റഭാരം പേറി നടക്കാതെ വാ ഭക്ഷണം കഴിക്കാം…”
അവള് ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ എനിക്ക് പറയാൻ ഉള്ളതെല്ലാം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു… അത് മറ്റാരേക്കാളും നന്നായിട്ട് അവൾക്ക് മനസ്സിലാവും..