അപ്പോളേക്കും എല്ലാവരും തയ്യാർ ആയി വന്നിരുന്നു.. എല്ലാവരും ആഷികയെ നേരിൽ കാണാൻ പോകുന്ന സന്തോഷത്തിൽ ആണ്.. വിചിത്ര പ്രണയ കഥയിലെ നായിക അല്ലേ..
ഞാൻ ആണെകിൽ അതിലേറെ ടൻഷണിൽ ആണ് എന്തിനാണ് എന്ന് അറിയില്ല.. പക്ഷേ ടെൻഷൻ ഉണ്ട്…
അങ്ങനെ കാർലോ വന്നപ്പോൾ ഞങൾ എല്ലാവരും വണ്ടിയിൽ കയറി റസ്റ്റോറന്റിലേക്ക് പുറപ്പെട്ടു..
അധികം വൈകാതെ തന്നെ ഞങൾ അവിടെ എത്തിച്ചേർന്നു..
എന്റെ ഉള്ളിലെ ടെൻഷൻ വീണ്ടും കൂടാൻ തുടങ്ങി.. ഞാൻ എന്തിനാണ് കർത്താവേ ഇങ്ങനെ ടെൻഷൻ ആവുന്നത്..
ഞങൾ നേരെ പോയി വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു..
“നീ എന്താടാ ഓന്തിന് മുക്കിൽ പൊടി കൊടുത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത്..”
“ഒന്നുല്ല ചേട്ടത്തി… ഞാൻ അവളെ കാണാത്തത് കൊണ്ട്…”
“അവളിങ് വരും ടാ.. നീ ഇവിടെ വന്ന് ഇരിക്ക്…”
ചേട്ടത്തി അത് പറഞ്ഞ് തീർന്നതും ഹോട്ടലിന്റെ മുന്നിൽ ഒരു ടാക്സി വന്നു നിന്നു…
എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടാണ്.. അവൾ ആയിരിക്കുമോ..??
പതുക്കെ കാറിന്റെ ഡോർ തുറന്നു.. അതെ അവൾ തന്നെ…
ചേട്ടത്തി പതുക്കെ എന്റെ കയ്യിൽ നുള്ളി..
“ടാ… നിന്റെ സെലക്ഷൻ സൂപ്പർ ആയിട് ഉണ്ട്…”
അത് കേട്ടപ്പോൾ ഉള്ളിൽ ഞാനൊന്നു പൊങ്ങി.. അത് പിന്നെ അങ്ങനെ അല്ലേ വരൂ….
അവള് ഞങളുടെ അടുത്തേക്ക് നടന്നു വന്നു…
അവർ അടുത്ത് എത്തിയതും കൈ കൂപ്പി എല്ലാവർക്കും നമസ്കാരം പറഞ്ഞു.. എന്നിട്ട് ആരും കാണാതെ എന്നെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. ഞാനും തിരിച്ച് കാണിച്ചു…
ചേട്ടത്തി മുന്നോട്ട് ചെന്ന് അവളുടെ കൈക്ക് പിടിച്ചു എന്നിട്ട് എന്നെ നോക്കി പറഞ്ഞു..
“അപ്പോ ഇതാണല്ലെ ഷോൺ നിന്റെ മനസ്സ് കീഴടക്കിയ ആ രാജസ്ഥാൻ കാരി…”
ഞാൻ ഒന്ന് നാണിച്ച് ചിരിക്കുക മാത്രം ചെയ്തു…
പെട്ടന്ന് ജൂലി മുന്നോട്ട് വന്നു…
“ഹലോ… ആഷികാ…”
“ഹായ് ജൂലി…”
ആഷിക ജൂലിക്ക് ഷൈക് ഹാൻഡ് നൽകി..
“എന്നാ നമുക്ക് കഴിക്കാൻ ഇരിക്കാം എന്നിട്ട് സംസാരിക്കാം…”
അങ്ങനെ ഞങ്ങൾ എല്ലാവരും കഴിക്കാൻ ആയി ഇരുന്നു…