സത്യത്തിൽ എല്ലാവരും അവളിൽ ഇമ്പ്രസ് ആയി എന്ന് തന്നെ പറയാം..
മിന്നു ഒക്കെ എന്നോട് കമ്പനി അടിക്കുന്നതിലും കൂടുതൽ ആണ് അവളോട്.. മടിയിൽ കയറി ഇരിക്കുന്ന കണ്ടാൽ ഞാൻ ആണ് ഇവിടെ വിരുന്നുകാരൻ എന്ന് തോന്നും..
ഇതിനിടക്ക് എനിക്കിട്ട് പാര വക്കാൻ കിട്ടുന്ന ഒരു അവസരവും അവർ ആരും പാഴാക്കിയില്ല…
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു..അതിന്റെ ഇടക്കാണ് ചേട്ടായി അത് പറഞ്ഞത്..”ഷോൺ, ആഷിക.. ഇപ്പൊ കാര്യങ്ങൾ ഒക്കെ ഓകെ ആണ്.. നിങ്ങള് രണ്ടാളും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു.. ഓകെ.. അതിന് ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും.. പക്ഷേ നിങ്ങൾ രണ്ട് വർഷം മുൻപ് ചെയ്ത ഒരു തെറ്റുണ്ട്.. അത് നിങ്ങൾ ഇപ്പോഴെങ്കിലും തിരുത്തണം..”
സത്യത്തിൽ എന്താണ് ചേട്ടായി പറഞ്ഞത് എന്ന് ഞങ്ങൾക്ക് ആർക്കും മനസ്സിലായില്ല… ഞങൾ എല്ലാവരും പരസ്പരം നോക്കി…
“മനസ്സിലായില്ല ചേട്ടായി..”
“ഞാൻ പറഞ്ഞത് ആഷികയുടെ കുടുംബത്തിന്റെ കാര്യം ആണ്.. ആ പാവം മനുഷ്യനോട് നിങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ്. അത് തിരുത്തണം.. ഞങളും വരാം കൂടെ നമുക്ക് എല്ലാവർക്കും പോകാം രാജസ്ഥാനിൽ..”
ചേട്ടായി അത് പറഞ്ഞപ്പോൾ ആണ് ആ കാര്യം ശരിയാണ് എന്ന് ഞങൾക്കും ബോധ്യമായത്.. അതെ പപ്പയോട് ചെയ്തത് വലിയ ചതി ആണ് അത് തിരുത്തണം…
പിന്നെയും ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.. എന്തായാലും ട്രിപ്പ് പകുതിയിൽ ക്യാൻസൽ ചെയ്യണ്ട എന്ന് തീരുമാനിച്ചു. കാരണം ആഷികയുടെ പ്രോജക്ട് ഇനിയും രണ്ടാഴ്ച കൂടി ഉണ്ട്….
അങ്ങനെ ഫിലിപ്പീൻസിലെ ഓരോ ദിവസവും ഞങ്ങൾക്ക് മണിക്കൂറുകൾ മാത്രമായി തോന്നി.. കാരണം അത്രയേറെ ഞങൾ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു.. ആഷിക നിമിഷങ്ങൾ കൊണ്ട് തന്നെ എല്ലാവരും ആയി കൂട്ടായി…
അങ്ങനെ എല്ലാം തീർത്ത് ഫിലിപ്പീൻസിലെ ഒട്ട് മിക്ക എല്ലാ സ്ഥലങ്ങളും കണ്ട് ഞങൾ നാട്ടിലേക്ക് തിരിച്ചു.. ആഷികയും താൽക്കാലികമായി അവളുടെ ജോലിയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്…
ഞങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്ഥാൻ ആണ്.. പപ്പയെ കണ്ട് എല്ലാം ഏറ്റ് പറയണം..
അതിന് മുൻപ് ഞാൻ ഒരാൾക്ക് കൊടുത്ത ഒരു വാക്ക് പാലിക്കണം.. ജീവന്റെ കാര്യം ആണ്.. ഞാൻ ചേട്ടായിയെയും ജീവനെയും കൂട്ടി ആ പെൺകുട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചു.. എല്ലാം കേട്ട് മനസ്സിലാക്കിയപ്പോൾ അവർക്കും അതിൽ പ്രശ്നമൊന്നും ഇല്ലാ എന്നും.. ഈ ബന്ധത്തിന് സമ്മതം ആണ് എന്ന് അറിയിക്കുകയും ചെയ്തു..
അങ്ങനെ അവന്റെ കാര്യവും ഓകെ ആയി.. നമ്മുടെ വീട്ടുകാർക്ക് പിന്നെ ഇതൊന്നും ഒരു പ്രശ്നം അല്ലല്ലോ…
ഇനി അടുത്തത് രാജസ്ഥാൻ ആണ്.. ഏതാണ്ട് ഒരാഴ്ചക്ക് ശേഷം ഞങ്ങൾ എല്ലാവരും രാജസ്ഥാനിലെ ക്ക് പുറപ്പെട്ടു..
ഇവിടെ നിന്ന് ഞാനും ചേട്ടായിയും ചേട്ടത്തിയും ജൂലിയും ജൂലിയുടെ ഭർത്താവ് സാമും ജീവനും മിന്നുവും ജൂലിയുടെ അപ്പച്ചനും ഉണ്ടായിരുന്നു.. സാം എല്ലാ ജോലിയും തീർത്ത് ഇനി ഡെലിവറി കഴിയുന്ന വരെ എങ്ങും പോകില്ല എന്ന് ജൂലിക്ക് വാക്ക് കൊടുത്തിരുന്നു.. ആഷിക പിന്നെ എന്റെ കൂടെ തന്നെ ആണല്ലോ…