പെട്ടന്നാണ് മുന്നിൽ ഒരു വലിയ ട്രാഫിക് ബ്ലോക്ക് കണ്ടത്.. ഇതെന്ത് പറ്റി..??
മുന്നിൽ പോകുന്ന വണ്ടികൾ എല്ലാം സ്പീഡ് കുറച്ച് പതുക്കെ പതുക്കെ ഓരോന്നായി നിർത്താൻ ആരംഭിച്ചു..
റോഡിന്റെ ഒരു ലൈൻ പൂർണമായും സ്തംഭിച്ചു നിൽക്കുകയാണ്..
അറ്റത്തേക്ക് ഒന്നും കാണുന്നില്ല.. ഇവിടെ സിഗ്നൽ ഒന്നും ഇല്ലല്ലോ..
കർത്താവേ വീണ്ടും പരീക്ഷിക്കുകയാണ് അല്ലേ..
ഞാൻ വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്തി.. തൊട്ടപ്പുറത്തെ കാറിൽ ഇരിക്കുന്ന ആളോട് ചോദിച്ചു..
“സാർ.. എന്താണ് ഇവിടെ ഇപ്പൊ പെട്ടന്ന് ഒരു ബ്ലോക്ക്..??”
“ഏതോ ഒരു ട്രക്ക് മറിഞ്ഞത് ആണ്… എപ്പോ തുറക്കും എന്ന് ഒരു ഐഡിയയും ഇല്ല…”
എന്റെ ദൈവമേ.. വീണ്ടും എല്ലാം കൈവിട്ട് പോവുകയാനല്ലോ…
ഞാൻ മാപ്പിൽ എയർപോർട്ടിലേക്ക് വേറെ ഏതെങ്കിലും വഴി ഉണ്ടോ എന്ന് നോക്കി.. വഴി ഒക്കെ ഉണ്ട് പക്ഷെ പുറകിലേക്ക് നോക്കിയപ്പോൾ ആണ് കണ്ടത് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത തരത്തിൽ ബാക്കിൽ മുഴുവൻ വണ്ടികൾ വന്നു നിറഞ്ഞിരുന്നു…
എല്ലാം അവസാനിച്ചു.. വീണ്ടും അവൾ പോയി.. എന്നെ തനിച്ചാക്കി..
അവളും ഈ ബ്ലോക്കിൽ പെട്ടിരിക്കണെ എന്ന് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ആ വണ്ടിക്കുള്ളിൽ ഇരുന്നു..
പറക്കുകയല്ലതെ വേറെ വഴി ഒന്നും ഇല്ല..
സ്റ്റ്റീരിങ് വീലിൽ തല വച്ച് ഞാൻ കുറച്ച് നേരം കിടന്നു….
ദേഷ്യം കൊണ്ട് തല പെരുക്കുന്ന്.. .
ഇപ്പൊ ഏകദേശം ഒരു മണിക്കൂർ എങ്കിലും പിന്നിട്ടിരികും ഈ ഇരിപ്പ് തുടങ്ങിയിട്ട്..
എന്റെ ഉള്ള് പൂർണമായും ശാന്തമായിരുന്നു.. എല്ലാം കെട്ട് അടങ്ങിയിരിക്കുന്നു…
പക്ഷേ അപ്പോളും പ്രതീക്ഷ ഇല്ലാത്ത ഒരു പ്രതീക്ഷ എവിടെയോ കിടന്നു…
പെട്ടന്ന് മുന്നിലുള്ള വണ്ടികൾ പതുക്കെ നീങ്ങി തുടങ്ങി.. ഞാനും വണ്ടി മുന്നോട്ടെടുത്തു.. അപകട സ്ഥലം കടന്ന് പോകുന്ന വരെ ഒച്ച് പോകുന്ന പോലെ ആണ് വണ്ടികൾ പോയി കൊണ്ടിരുന്നത്..