കല്യാണപ്പിറ്റേന്ന് 2
Kallyanapittennu Part 2 | Author : Arrow | Previous Part
( ഈ കഥക്ക് ഒരു സെക്കന്റ് പാർട്ട് എഴുതണം എന്ന് വിചാരിച്ചത് അല്ല, വന്ന കമന്റ്‌കളിൽ പകുതിയിൽ കൂടുതൽ ഒരു അവസാനം ആവശ്യപെട്ടു കൊണ്ടുള്ളവ ആയിരുന്നു, നിങ്ങൾ പറഞ്ഞത് കൊണ്ട് എഴുതുന്നത് ആണ് എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല.
അധികം വലിച്ചു നീട്ടാതെ വലിയ നാടകിയത ഒന്നും വരുത്താതെ സിമ്പിൾ ആയി ഒരു എൻഡ് ആണ് കൊടുത്തിരിക്കുന്നത് ചെറിയ ഒരു പാർട്ട്.
സൊ അമിത പ്രതീക്ഷ ഇല്ലാതെ സമീപിക്കുക 😇
സസ്നേഹം Arrow 💛)
കല്യാണപ്പിറ്റേന്ന് ending
കിച്ചൻ നനഞ്ഞ ആ പെരുമഴ കഴിഞ്ഞിട്ട് ഇപ്പൊ മൂന് കൊല്ലം ആയിരിക്കുന്നു, ന്യൂയോർക് സിറ്റിയിലെ ഒരു സായാഹ്നം.
” ഹോൺസ്റ്റലി ഇറ്റ്സ് എ ഷെയിം ദാറ്റ് വി ലോസ്റ്റ് എ ടാലന്റഡ് അര്ടിസ്റ്റ് ലൈക് യൂ, ആൻഡ് ഐ കാൻഡ് ഈവൻ ബിലീവ് യോർ റീസൈനിങ്. ഈവൻ സൊ യോ ആർ അല്വയ്സ് ഔർ കോമറൈഡ്.
ഫോർ ഔർ ഡിയർ കൃഷ് ”
മിസ്സ് കാതറീൻ നല്ല നാലു ഡയലോഗ് പറഞ്ഞിട്ട് കയ്യിൽ ഇരുന്ന ഗ്ലാസ് ഉയർത്തി, അന്നേരം അവിടെ കൂടിയിരുന്നവരും തങ്ങളുടെ ഗ്ലാസ് ഉയർത്തി കിച്ചന് വേണ്ടി ടോസ്റ്റ് ചെയ്തു. കിച്ചന്റെ ഫെയർവെൽ പാർട്ടി.
” കൃഷ്, ആർ യൂ ഫ്രീ ടുനൈറ്റ്?? ”
ആരോട് ഒക്കെയോ സംസാരിച്ചു കൊണ്ട് നിന്ന കിച്ചൻ ആ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി. എമിലി, എ മെക്സിക്കൻ ബ്യൂട്ടി.
” ഓഹ്, സ്വീറ്റി, ആം നോട്ട്. ഐ ഹാവ് എ ഡേറ്റ് ” കിച്ചൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.