മരീചിക
Mareechika | Author : NJG
തടാകത്തിന്റെ ചെളിയും, കല്ലും പൊതിഞ്ഞ മണ്ണിൽ ഒരു മനുഷ്യന്റെ മൃതദേഹം കിടക്കുന്നു..
അവന്റെ തുറന്ന കണ്ണുകൾ ആകാശത്തിൽ സൂര്യന്റെ അനന്തതയിലേക്ക് നോക്കുന്നുണ്ടായിരുന്നു .
ഒരു ചെറിയ കറുപ്പും മഞ്ഞയും മത്സ്യം അവന്റെ കാലിന്റെ അരികിലൂടെ നീന്തി, മറ്റൊന്നു ചെവിയിൽ തലോടി…
കുറച്ചുകാലമായി അദ്ദേഹം അവിടെ കിടക്കുന്നുണ്ടായിരിക്കണം , അവന്റെ നിശ്ചല ശരീരം ഇപ്പോൾ ജലാശയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. .
അവന്റെ മുഖം സമാധാനപരമായി കാണപ്പെട്ടു, എന്നാൽ അയാളുടെ ചുണ്ടുകൾ വെറുപ്പ് പ്രകടിപ്പിക്കുന്നതുപോലെ കാണപ്പെട്ടു ,എന്തിനോടോ ഉള്ള അടങ്ങാത്ത വെറുപ്പ് ആ ചുണ്ടുകളിൽ പ്രകടമായിരുന്നു .
വെള്ളത്തിൻടെ ഒഴുക്കനുസരിച് കടൽപ്പായൽ അവന്ടെ മുടിയിഴകളിൽ തഴുകി നീങ്ങി.
ചെളിയോട് അവന്ടെ ശരീരം ചേർന്നിരുന്നതുകൊണ്ട് അതിൽ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങി , ആ മാറ്റങ്ങൾക്കനുസരിച് ശരീരം കിടന്ന സമയം നിർണയിക്കാൻ ആർക്കും കഴിയും ;
ആദ്യം പൊള്ളയായ കണ്ണുകൾ വീർത്ത മുഖത്ത് നിന്ന് പുറത്തേക്ക് തള്ളി. അവയ്ക്ക് നിറം നഷ്ടപ്പെട്ടു; കറുപ്പ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു . വയറു വളരെ വലുതായിത്തീർന്നു
അങ്ങിനെ ഒരു രാത്രിയിൽ ശരീരം കറുത്ത ചെളിയിൽ നിന്ന് ഉയർന്നുവന്നു , ചവറുകൾ എല്ലാ ഭാഗങ്ങളെയും മൂടി , തിരമാലകൾ കരയിലേക്ക് നയിക്കുന്നതിനനുസരിച് മാംസം തുറന്നുവന്നു .
പോലീസ് കമ്മീഷണർ തൂവാല മൂക്കിലേക്ക് അമർത്തി ശരീരം പരിശോധിക്കാൻ തുടങ്ങി . അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും അദ്ദേഹം പ്രാഥമിക അന്വേഷണം (പ്രീലിമിനറി ഇൻവെസ്റ്റിഗേഷൻ) തുടങ്ങിയെന്ന് .
ഒരു സാദാരണ മരണമെന്ന തീരുമാനത്തിൽ എത്തിപ്പെടുന്നതിനുനിന്ന് അദ്ദേഹത്തെ പിൻവലിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു;
അദ്ദേഹത്തിന്റെ രക്തക്കറ കണ്ണുകൾ ശരീരത്തിൽ പതുക്കെ അക്രമത്തിന്റെ ചില അടയാളങ്ങൾക്കായി തിരഞ്ഞു. മൃതദേഹം കണ്ടെത്തിയ