ഈ സ്ഥലം കണ്ടെത്തിയതിന് അവനോട് മനസ്സാൽ നന്ദി പറഞ്ഞു . കുറച്ചുകാലം അവിടെ ചിലവഴിക്കാൻ അവൾ തീരുമാനിച്ചു.
ആ വല്യ കോട്ടജിൽ മനുഷ്യ കൂട്ടുകെട്ടിന്റെ അഭാവം, അവൾ ഭയന്നിരുന്ന ഒരു അഭാവം, എന്നാൽ ഇപ്പോൾ അവൾക്ക് ഇല്ല.. വല്യ തടാകം,ചുറ്റും ചിലയ്ക്കുന്ന പക്ഷി മൃഗാദികൾ അതി മനോഹര ചെടികൾ പുഷ്പങ്ങൾ വൃക്ഷങ്ങളും പിന്നെ റഫായേലിന്റെ പരിചരണവും .പതിയെ പതിയെ അവൾ കാടിന്റെ ചെറിയ അത്ഭുതങ്ങൾ മനസിലാക്കി…
സമ്പത്തിൽ വളർന്ന അവൾക്ക് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു , അസൗകര്യങ്ങളിൽ എങ്ങനെ തരണം ചെയ്യണമെന്ന് അവൾ പഠിച്ചു : എല്ലായ്പ്പോഴും നിലനിൽക്കുന്ന ഉറുമ്പുകൾ, നിരന്തരമായ വിയർപ്പ്, സന്ധ്യയിലും പ്രഭാതത്തിലും വിരാജിക്കുന്ന കൊതുകുകൾ എല്ലാം …..
അത്താഴത്തിന് ശേഷം എപ്പോളും അവൾ പുറത്തുപോയി റോക്കിംഗ് കസേരയിൽ ഇരുന്നു, ഭൂമിയുടെ നനുത്ത ശബ്ദങ്ങൾ കേൾക്കുഉം , ഹൈലി ഹിപ്നോട്ടിക്… പകൽ സമയങ്ങളിൽ അവൾ മരങ്ങൾക്കിടയിലൂടെ തന്ടെ ഭർത്താവ് ഉണ്ടാക്കിയ ഇടുങ്ങിയ പാതയിലൂടെ മരങ്ങൾക്കിടയിലൂടെ നടക്കാൻ അവൾ ഇഷ്ടപ്പെട്ടു.
എന്നും അവൾ തളർന്നുപോകുന്നതുവരെ നടക്കുമായിരുന്നു, ഒപ്പം മുന്തിരിവള്ളികൾക്കിടയിൽ വിശ്രമിക്കുകയും ശാഖകളുടെയും ചത്ത ഇലകളുടെയും ഗന്ധം ശ്വസിക്കുകയും ചെയ്യും… അതിഭയങ്കരമായ ഒരു ട്രാൻസ് അവസ്ഥയിലേക്ക് ആ പ്രൗഢ വനിതയെ അത് എത്തിച്ചു .. പലപ്പോളും അവൾക്ക് വന്ന ഈ മാറ്റാതെ കുറിച്ച അവൾ ചിന്ദിക്കും..ഒരു നനുത്ത പുഞ്ചിരിയോടെ .. കാലാകാലങ്ങളിൽ അവൾ ഒരു വിചിത്ര ചിത്രശലഭത്തെ പിടിച്ചോ അല്ലെങ്കിൽ പേരറിയാത്ത പൂക്കൾ ശേഖരിചോ പോയിരുന്നു …
ഒരു രാത്രി ഇടതടവില്ലാതെ മഴ പെയ്തപ്പോൾ, ഈന്തപ്പനകൊണ്ടുള്ള മേൽക്കൂരയിലെ ശബ്ദം അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തി , ഭർത്താവിന്റെ മരണത്തിൽ അവൾ ആദ്യമായി വിഷമിച്ചു… എന്നാൽ അപ്പോളാണ് അവൾ ഇതുവരേം തന്ടെ പ്രിയനെക്കുറിച്ച ഓർക്കാത്തതിനെ കുറിച് ബോധവാനായത് , അകാരണമായ ഏകാന്തത അവളിൽ ഉടലെടുത്തു…. മുറിയിലേക്ക് ഒഴുകാൻ തുടങ്ങിയ മഴ പോലെ, ഭയം അവളുടെ ബോധത്തിലേക്ക് ഒഴുകാൻ തുടങ്ങി, ആ പഴയ കോട്ടജിന്ടെ വിള്ളലുകളിലൂടെ …..