അവളുടെ തലയിണയുടെ അരികിൽ ഒരു കനത്ത തുള്ളി വന്നിറങ്ങി; അവൾ എഴുന്നേറ്റ് കട്ടിലിനെ മുറിയുടെ നടുവിലേക്ക് തള്ളി നീക്കി . ശക്തമായ മിന്നലുകൾ ഉണ്ടായിരുന്നു. ഒടുവിൽ അവൾ ഉറങ്ങാൻ പോകുന്നതിനിടയിൽ, ഒരു മിന്നൽപ്പിണരിൽ നൊടിയിടയിൽ ഉണ്ടായ വെളിച്ചത്തിൽ അവൾ വാതിൽക്കൽ റാഫേലൽ തന്നെ നിരീക്ഷിക്കുന്നത് കണ്ടു.. ഭയം അവളിൽ ഉടലെടുത്തഉ , അവൾ കണ്ണുകൾ മിന്നി, ഒരു മാച്ചസ് കത്തിക്കാൻ കൈ നീട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു; പിന്നെ ആശ്വാസത്തോടെ മനസ്സിലാക്കി അവൾക്ക് തെറ്റ് പറ്റിയതാണെന്ന് . മുഖം പോലെ അവൾക്ക് തോന്നിയത് വിറകിൽ കാണപ്പെട്ട കറയായിരുന്നു. അവൾ ആഴത്തിൽ നിശ്വസിച്ചു ഉറക്കത്തിലേക്ക് പതിയെ കൂപ്പുകുത്തി…
രാവിലെ സൂര്യൻ ഉയർന്നപ്പോൾ അവൾ കണ്ണുതുറന്നു, റാഫേൽ അടുക്കളയിൽ ജോലി ചെയ്യുന്നത് കേട്ടു തട്ടും മുട്ടും ഒക്കെയായി കേൾക്കുന്നു . corn ഇന്ടെ ഗന്ധത്താൽ വായു മധുരമായിരുന്നു.. സൂര്യപ്രകാശത്തിന്റെ സൂചികൾ സീലിംഗിലെ വിള്ളലുകൾക്കിടയിൽ തള്ളിവരുന്നു , ഒരു ഈച്ച മുഴങ്ങി തലയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടായിരുന്നു . അവൾ ബെഡ് റെഡി ആക്കി പുറത്തിറങ്ങാൻ വസ്ത്രം ധരിച്ചു..
“മോർണിംഗ്” : മഞ്ഞ പല്ലുകൾ കാണിച്ച് റാഫേൽ പറഞ്ഞു.
അവൾ പൂമുഖത്ത് പോയി ഇരുന്നു . റാഫേൽ ട്രേ അവളുടെ കസേരയുടെ അരികിലുള്ള ചെറിയ മേശപ്പുറത്ത് വെച്ചു . അവൻ അവളുടെ കോഫി ഒഴിക്കുമ്പോൾ ,അവൾ തിരിഞ്ഞു ദൂരത്തേക്ക് നോക്കി ഒരു നേർത്ത ശബ്ദത്തിൽ പറഞ്ഞു:
“ഞാൻ ഡോൺ റിക്കാർഡോയെക്കുറിച്ച് ചിന്തിക്കുന്നു”…
അവൻ അവളെ ഒരു നിമിഷം ആശ്ചര്യത്തോടെ നോക്കി, ; അവൻ തല ഉയർത്തി മുകളിലോട്ട് നോക്കി പറഞ്ഞു .
“ഡോൺ റിക്കാർഡോ മഹ്മ് യജമാനൻ എന്നെ കാണിച്ചിട്ടുണ്ട്” .
ലഗൂണിന്റെ ഉപരിതലത്തിൽ നിന്ന് പ്രകാശം നീങ്ങി. ലൂസി അവളുടെ കപ്പ് ഉയർത്തി പ്രകാശത്തിലോട്ട് നോക്കി , അവൻ തിരിഞ്ഞ് നടന്നു അടുക്കളയിലേക്ക് പോയി.
അന്ന് രാവിലെ, കാട്ടിൽ നടക്കാൻ പോകുന്നതിനുപകരം, ലൂസി ഡോക്കിന്റെ അവസാനഭാഗത്തേക്ക് പോയി,