സൂര്യൻ ഉയർന്നു വരുന്നതെ ഉണ്ടായിരുന്നുള്ളു…. വെയില്കായനായി ഒരു തുണി വിരിയിച് ശരീരം നിവർത്തി . അവൾ ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ചു.. അത് ശൂന്യവും അവ്യക്തവുമായിരുന്നു. .
അൽപ നേരത്തിനു ശേഷം സൂര്യൻ ഉയർന്നു വന്നു…… സൂര്യൻ അവളുടെ മുഖം പൊള്ളിച്ചു . റാഫേൽ തന്റെ വള്ളം വെള്ളത്തിലേക്ക് തള്ളിവിടുന്നത് അവൾ കേട്ടു. എഴുന്നേറ്റപ്പോൾ അവൻ ഡോക്കിനു അരികിലൂടെ മുന്നോട് തുഴഞ്ഞു പോകുന്നത് കണ്ടു ,
അവളെ കണ്ട കയ്യ് വീശി അവൻ വിളിച്ച പറഞ്ഞു :
“എന്തെങ്കിലും മത്സ്യമുണ്ടോ എന്ന് നോക്കാൻ പോകുന്നു കൊച്ചമ്മ”..
അവൻ പോകുന്നതും നോക്കികുറച്ച നേരം നിന്നതിനു ശെഷം വെള്ളത്തിലേക്ക് ഇറങ്ങി ..
വെള്ളത്തിനടിയിലെ വെളുത്ത പൂക്കളെ നോക്കി അവൾ മുഖം താഴ്ത്തി കിടന്നു; ഒന്നും തന്നെ ചിന്തിക്കാതിരിക്കാൻ ആയിട് അവൾ കണ്ണുകൾ അടച്ചുപിടിച്ചു .
ചൂട് രൂക്ഷമായി. അവൾ വെള്ളത്തിൽ മുങ്ങാംകുഴി ഇടുകയും ഡോക്കിന്റെ അറ്റത്തോട്ട് അങ്ങോട്ടും ഇങ്ങോട്ടും നീന്തി. അവൾ കരയ്ക്ക് കേറി ഉണങ്ങാനായി കിടന്നു.
വീട്ടിലേക്കുള്ള യാത്രാമധ്യേ, വാഴച്ചെടികൾക്ക് കീഴിലുള്ള കുടിലിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് അവൾ ശ്രദ്ധിച്ചു. അവൾ പിന്നിലേക്ക് നോക്കി – നിശ്ചലമായ വെള്ളം മാത്രം – ആ കറുത്ത ഉൾവശത്തിലേക്ക് ഉറ്റുനോക്കി അവൾ കണ്ട വാതിലിനുള്ളിലേക്ക് അതിവേഗം നടന്നു.
മൂലയിൽവലിയ കല്ലുകളിൽ വിശ്രമിക്കുന്നു ഒരു വലിയ മൺപാത്ര പാത്രം ഉണ്ടായിരുന്നു, , അത് തറയിൽ തൊടാതിരിക്കാൻ ആ കല്ലുകൾ സഹായിച്ചു; അതിനടിയിൽ ചാരവും ചത്ത കൽക്കരിയും ഉണ്ടായിരുന്നു.
അവൾ മുറിയുടെ നടുവിൽ ആശ്ചര്യപ്പെട്ടു നിന്നു അകാരണമായ ഭയത്താൽ അവൾ മൂടപ്പെട്ടു .