അങ്ങനെ മുളയിലേ നുള്ളുക എന്ന സ്ട്രാറ്റജി ആണ് ഇവിടെ അരങ്ങേറിയത് . ഞങ്ങൾക്ക് എല്ലാര്ക്കും ഇത് വലിയ ഷോക്ക് ആയിരിന്നു , വാഗമൺ ടൂർ ഐഡിയ കൊണ്ടുവന്നത് തന്നെ ഇവനാണ് . അവൻ കയ്യ് ഒടിഞ്ഞു ആശുപത്രിയിൽ കിടക്കുമ്പോൾ ഞങ്ങളുടെ കലിപ്പ് കൂടി കൂടി വന്നു.ഞങ്ങളുടെ എല്ലാവരുടെയും രക്തം തിളച്ചു.അവർക്ക് എങ്ങനെ പണി കൊടുക്കും എന്ന് ആലോചിച്ചു നില്കുമ്പോ ആണ് എലെക്ഷനു മത്സരിക്കണം എന്ന ആശയം വന്നത്. എല്ലാവര്ക്കും പേടി ഉണ്ടായിരുന്നു. പക്ഷെ പ്രതികാരം എന്ന ഒരേ വികാരം എല്ലാര്ക്കും ഉള്ള കാരണം അത് പതിയെ ഇല്ലാതായി. അല്ലെങ്കിലും മനുഷ്യൻ വികാരങ്ങൾക്ക് അടിമപെട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. അന്ന് തന്നെ asusnc (all students union sn college)എന്ന ഒരു പാർട്ടി ഉണ്ടാക്കി എല്ലാ പോസ്റ്റിലേക്കും നാല് പേരു വെച്ചു അപേക്ഷ സമർപ്പിച്ചു. ഒന്ന് തള്ളി പോയാലും മറ്റൊരെണ്ണം ഉണ്ടാവാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്. ഞങ്ങൾ ആൾബലം കൂട്ടിയതിനാലും ഇലക്ഷന് സമയത് തല്ലുണ്ടായാൽ ഇലക്ഷന് മാറ്റിവെക്കാൻ സാധ്യത ഉള്ളതിനാലും ആർക്കും തല്ല് കിട്ടിയില്ല. പക്ഷെ കണ്ണുരുട്ടി പേടിപ്പിക്കുക, ഫോൺ വിളിച് പേടിപ്പിക്കുക, വീട്ടുകാരെ വിരട്ടുക ട്ട് തുടങ്ങിയ കലാ പരുപാടികൾ മുറക്ക് നടന്നു പോന്നു . ഇലക്ഷന് റിസൾട്ട് വന്നാൽ എല്ലാവരെയും തല്ലും എന്നൊക്കെ പറഞ്ഞു ആകെ മൊത്തം ഡാർക്ക് സീൻ ആയിരിന്നു. എൻറെ വീട്ടിൽ എന്നോട് നോമിനേഷൻ പിൻവലിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പിൻവലിച്ചോളാം എന്ന് സത്യം ചെയ്തിട്ടാ എന്നെ കോളേജിൽ വിട്ടൊള്ളു .
പക്ഷെ ഞാൻ കൊടുത്ത ആ പോസ്റ്റിൽ എൻ്റെ അല്ലാത്ത എല്ലാവരുടെയും അപേക്ഷ തള്ളി പോയ കാരണം എനിക്ക് വീട്ടിൽ കള്ളം പറഞ്ഞു മത്സരിക്കേണ്ടി വന്നു . ഇതിനിടക്ക് റാഫി കോളേജിൽ വന്ന് പുതിയൊരു സ്കീം പറഞ്ഞു . എന്തായാലും എലെക്ഷൻറെ അന്ന് നമ്മുക് തല്ല് കിട്ടും അതിന്റെ ഒരു പകുതി കുറക്കാനായാൽ അത്രയും നല്ലതല്ലേ . അത് കൊണ്ട് നമ്മൾ മത്സരിക്കുന്ന 7 സീറ്റും നമ്മുക് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മത്സരിക്കാം , അതാവുമ്പോ സാമ്പത്തികമായും ശാരീരികമായും നമ്മുക് ഒരു പിൻബലം കിട്ടും. ആദ്യം ഇവൻ രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നതായി കരുതി എല്ലാരും എതിർത്തെങ്കിലും കാര്യത്തിന്റെ കിടപ്പ് മനസിലായപ്പോൾ എല്ലാവരും സമ്മതിച്ചു . അങ്ങനെ 4 സെറ്റ് ksu വിനും 3 എബിവിപിക്കും കിട്ടി.പ്രചാരണം തുടങ്ങിയപ്പോൾ ആണ് എല്ലാർകും ഇതിന്റെ ഒരു സീരിയസ്നസ് പിടികിട്ടിയത് നമ്മുടെ സ്ഥാർത്ഥികൾ എല്ലാവരും കട്ടക്ക് നിന്നതുകൊണ്ട് പ്രചാരണം കൊഴുത്തു. ഇതിനിടക്ക് ഒന്ന് രണ്ട് പ്രാവിശ്യം കോളേജിനു പുറത്തു വെച്ചു അവര് പ്രശ്നം ഉണ്ടാക്കാൻ വന്നു . ആദ്യത്തെ പ്രാവിശ്യം ഞങ്ങളെല്ലാവരും പിടിച്ചു നിന്നു , രണ്ടാമത്തെ പ്രാവിശ്യം ബിജെപി ചുമട്ട് തൊഴിലാളി ചേട്ടന്മാർ ഇടപ്പെട്ടു . അതോടെ ഞങ്ങളുടെ ധൈര്യം ഇരട്ടിച്ചു. പക്ഷെ അത് പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ഉണ്ടായത് കോളേജിന് പുറത്തു ബിജെപി സിപിഎം സംഘട്ടനവും ലാത്തി ചാര്ജും എല്ലാം ഉണ്ടായി. പിന്നെ എല്ലാവരുടെയും കണ്ണ് ഇലക്ഷന് റിസൽറ്റിലേക്കായിരിന്നു . ആദ്യമായി പോലീസ് പ്രൊട്ടെക്ഷനിൽ കോളേജ് ഇലക്ഷന് നടന്നു. 12 മണി ആയപ്പോൾ വോട്ടെടുപ് കഴിഞ്ഞു . 2 മണിക്ക് വോട്ടെണ്ണൽ തുടങ്ങും, ഞാനും കൗണ്ടിംഗ് പാനലിൽ ഉണ്ടായിരിന്നു .
വോട്ടെണ്ണൽ തുടങ്ങിയപ്പോ കോളേജിന്റെ മുന്നിൽ sfi കാരും ഞങ്ങളും 2 സൈഡിൽ നിലയുറപ്പിച്ചു .പുറത്തു സിപിഎം ഉം ബിജെപിയും . ആകെ സംഘർഷ കലുഷിത അന്തരീക്ഷം. ഓരോ വോട്ടെണ്ണുമ്പോഴും നെഞ്ചല്ലാം ഡ്രം കൊട്ടുന്ന പോലെ ആയിരിന്നു. എനിക്ക് മാത്രം അല്ല എല്ലാവര്ക്കും അങ്ങനെ ആയിരിന്നു.