ഞാനും ഷൈനും സോഫിയ ഞങ്ങളെ വന്ന് കണ്ടത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു..
എല്ലാം കേട്ടപ്പോൾ അവളുടെ മുഖം അൽഭുതം കൊണ്ട് വിടരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു…
അഞ്ജലി: അപ്പോ അവള് എന്നെ തോൽപ്പിക്കാൻ ഷൈനിനോട് എന്നെ പ്രേമിക്കാൻ പറഞ്ഞു എന്നാണോ പറയുന്നത്…??
ഷൈൻ: അതെ.. ഞാൻ തന്നെ പ്രണയിച്ച് തന്റെ മനസ്സ് കീഴടക്കണം.. എന്നിട്ട് പഠിത്തത്തിൽ ഉള്ള തന്റെ ശ്രദ്ധ തെറ്റിക്കണം അതാണ് അവളുടെ പ്ലാൻ…
അഞ്ജലി: അവൾക്ക് എന്നോട് ചെറിയ ദേഷ്യം ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു.. പക്ഷേ അത് ഇത്രക്ക് വലിയ വൈരാക്യം ആകും എന്ന് കരുതിയില്ല… അതൊക്കെ പോട്ടെ.. പിന്നെ നിങ്ങള് എന്താ അവളെ സഹായിക്കാതെ ഇരുന്നത്…??
ഷൈൻ: സംഭവം ഞങ്ങൾ രണ്ടാളും അത്ര നല്ല ആളുകൾ ഒന്നും അല്ലെങ്കിലും ഒരാളെ പറ്റികാനും ചതികാനും ഒന്നും ഞങ്ങൾ കൂട്ട് നിൽക്കില്ല… പക്ഷേ ഞാൻ സോഫിയയുടെ അടുത്ത് ഞങ്ങൾ അവളെ സഹായിക്കുന്നു എന്ന രീതിയിൽ ആണ് സംസാരിച്ചത്..
അഞ്ജലി: അതെന്തിനാ??
ഷൈൻ: ഇല്ലെങ്കിൽ അവൾ ചിലപ്പോ വേറെ ആളെ കണ്ടെത്തും.. അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കും.. ഇതാകുമ്പോ സേഫ് അല്ലേ…
അഞ്ജലി: താങ്ക്സ് ഷൈൻ.. എന്നെ ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് രക്ഷിച്ചതിന്…
ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല…
ആൻഡ്രൂ: എന്നാലും ആ സോഫിയ എന്തൊരു മണ്ടത്തി ആണ്.. ഇവൻ ഒക്കെ തന്നെ എങ്ങനെ വളക്കാൻ ആണ്.. സ്വന്തം ക്ലാസീന്ന് പോയിട്ട് ഈ ക്യാമ്പസിൽ നിന്ന് ഇവന് പെണ്ണ് കിട്ടുമോ..??😂😂
അഞ്ജലി: എന്തായാലും നിങ്ങള് ഇത് എന്നോട് തുറന്ന് പറഞ്ഞത് നന്നായി😊.
ഒരു പക്ഷെ നിങ്ങള് അവളുടെ കൂടെ ചേർന്ന് എന്നെ തോൽപിക്കാൻ ആണ് നോക്കിയിരുന്നത് എങ്കിൽ….. ചിലപ്പോ…. അവള് ജയിച്ചേനെ….😊
അതും പറഞ്ഞ് അവള് അവിടെ നിന്നും അവളുടെ വീട്ടിലേക്ക് കയറി പോയി.. പോകുന്ന വഴിയിൽ അവൾ ഒന്ന് തിരിഞ്ഞ് നോക്കുകയും ചെയ്തു.. പക്ഷേ അവള് പറഞ്ഞതിന്റെ അർത്ഥം കുറച്ച് കഴിഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് മനസ്സിലായത്….
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം… അങ്ങനെ സോഫിയ പറഞ്ഞത് പ്രകാരം ഷൈനും അഞ്ജലിയും ആ ക്യാമ്പസിലെ ഇണ കുരുവികൾ ആയി മാറി.. പ്രേമം എന്ന് പറഞ്ഞാല് അസ്തിക്ക് പിടിച്ച പ്രേമം… പക്ഷേ സോഫിയയുടെ രണ്ടാമത്തെ പ്രവചനം തെറ്റിപ്പോയി.. ഇവനും ആയി മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നിട്ടും കൂടി അഞ്ജലി പരീക്ഷകളിൽ മുൻപുളതിനേക്കാൽ കൂടുതൽ മാർക്ക് ആണ് വാങ്ങികൊണ്ടിരുന്നത്…
ഇവരുടെ കൂടുതൽ പ്രേമ നിമിഷങ്ങൾ ഒന്നും ഞാൻ പറയുന്നില്ല.. പറഞ്ഞാൽ ഇവൻ എന്നെ കൊല്ലും…
അങ്ങനെ ഞങൾ വിജയകരമായി പോളി ജീവിതത്തിലെ രണ്ടാം വർഷത്തിലേക്ക് കടന്നു… അഞ്ജലിയും ഷൈനും തമ്മിലുള്ള പ്രണയം അപ്പോളും കത്തി തന്നെ നിന്നു.. കോളേജ് മുഴുവൻ അക്കാര്യം പാട്ടായിരുന്നു.. ഇവർക്ക് അത് ഒരു പ്രശ്നവും ആയിരുന്നില്ല…
ആ സമയത്ത് ഫസ്റ്റ് ഇയറിൽ ഞങ്ങളുടെ ജൂനിയർ ആയിരുന്നു ഇപ്പൊ ഇവിടെ വന്ന ആ കുട്ടി…
അങ്ങനെ പ്രേമം തലയ്ക്ക് പിടിച്ച് നടക്കുന്ന ആ കാലത്ത് ആണ്… ഞങ്ങളുടെ ജീവിതത്തിലെ ആ ദുരന്തം സംഭവിക്കുന്നത്….