അവരുടെ ചില കുടുംബാംഗങ്ങളും അത് ശരി വച്ചു.. അങ്ങനെ അവസാനം അവളുടെ അച്ഛൻ അവളുടെ പേര് ഉറക്കെ വിളിച്ചു.. സത്യത്തിൽ ഇത്രയും പ്രശ്നം താഴെ നടക്കുമ്പോൾ അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയിരുന്നില്ല.. പെടികണ്ടാവും എന്ന് ഞങ്ങൾ കരുതി…
അങ്ങനെ അവസാനം ഉറക്ക ചടവോടെ അവൾ താഴേയ്ക്ക് വന്നു..
അഞ്ജലി: എന്താ അച്ഛാ..??
അച്ഛൻ: അഞ്ചു.. നിനക്ക് അറിയുമോ ഇവന്മാരെ…
ഞങ്ങളെ നോക്കികൊണ്ട് അവൾ മറുപടി പറഞ്ഞു
അഞ്ജലി: അറിയാം…
അവളുടെ അച്ഛന്റെ ശബ്ദം ഉച്ചത്തിൽ ആയി
അച്ഛൻ: എങ്ങനെ അറിയാം..??
അഞ്ജലി: എന്റെ ക്ലാസ്സിൽ ഉള്ളതാ..
ഷൈനിനെ ചൂണ്ടിക്കൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു..
അച്ഛൻ: നീയും ഇവനും തമ്മിൽ എന്താ ബന്ധം..??
അഞ്ജലി: ബന്ധമോ..?? എന്ത് ബന്ധം..?? ഞങ്ങൾ ക്ലാസ്മേറ്റ്സ് ആണ് അത്രേ ഒള്ളു…
അച്ഛൻ: ശരി മോളെ നീ അകത്ത് പൊയ്ക്കോ…
മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ആണ് അവൾ അത് പറഞ്ഞത്.. സത്യത്തിൽ ഞങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി.. പക്ഷേ ഷൈനിന് അവന്റെ ഞെട്ടൽ ഉള്ളിൽ അടക്കാൻ ആയില്ല.. അവൻ അവളുടെ പുറകെ പോകാൻ ഒരുങ്ങി..
ഷൈൻ: അഞ്ജലി….
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. ടീപോയിക്ക് മുകളിൽ ഉണ്ടായിരുന്ന ഫ്ളവർ ബേസ് എടുത്ത് അവളുടെ അച്ഛൻ ഷൈനിന്റെ തലയിൽ അടിച്ചു…
അച്ഛൻ: മാനം മര്യാദക്ക് ജീവിക്കുന്ന എന്റെ മോളെ ഉപദ്രവിക്കാൻ നോക്കും അല്ലേ…..
പിന്നെ നടന്നത് ഒന്നും ഞങ്ങൾക്ക് ഓർമയുണ്ടായിരുന്നില്ല….
കണ്ണ് തുറന്നപ്പോൾ ഞങ്ങൾ രണ്ടുപേരും ഹോസ്പിറ്റലിൽ ബെഡിൽ കിടക്കുക ആയിരുന്നു…
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… അവളുടെ അച്ഛന്റെ പോലീസ് കേസ്.. ഭീഷണി.. അങ്ങനെ ഇവന്റെ അളിയന്റെ സ്വാധീനവും പണവും എല്ലാം ഉപയോഗിച്ച് ഒരു വിധം എല്ലാം ഒതുക്കി തീർത്തു… പക്ഷേ പ്രശ്നം പോലീസ് കേസ് ഒക്കെ ആയത് കൊണ്ടും മറ്റു പ്രഷർ കൊണ്ടും ഞങ്ങളെ രണ്ടാളെയും കോളജിൽ നിന്ന് പുറത്താക്കി…
അതോടെ പോളി പഠനം അങ്ങനെ അവസാനിച്ചു….
വിഷ്ണു: അപ്പോ അഞ്ജലി..??
ആൻഡ്രൂ: അഞ്ജലിയുടെ കല്ല്യാണം ആയിരുന്നു കഴിഞ്ഞ വർഷം… അവള് ഇപ്പൊ അമേരിക്കയിൽ സുഖായി ജീവിക്കുന്നു…
വിഷ്ണു: അപോ ആ കഥയിലെ വില്ലത്തി സോഫിയ അല്ല അഞ്ജലി ആയിരുന്നു അല്ലേ….
ഷൈൻ: എല്ലാം കണക്കാണ് ബ്രോ.. അത് വിട്.. നീ ഇനി ഇത് ആരോടും പറയുക ഒന്നും വേണ്ട..
വിഷ്ണു: ഏയ് ഇല്ല ബ്രോ…