“ആ.. അവനോട് അവൾ ആരാ.. എന്താ നേരം വൈകി വന്നത് എന്ന് ചോദിക്ക്..”
“ഓകെ..”
ആൻഡ്രൂ പതിയെ അവന്റെ അരികിൽ ഇരിക്കുന്ന പയ്യനെ തോണ്ടി വിളിച്ചു..
ഞാൻ ഇരിക്കുന്നത് ഇങ്ങേ അറ്റത്ത് ആയത് കൊണ്ട് എന്റെ അപ്പുറത്ത് ആരും ഉണ്ടായിരുന്നില്ല…
“വിഷ്ണു ബ്രോ..?”
“ഹാ പറ ബ്രോ..”
“ഏതാ ഇപ്പൊ വന്ന ആ പെങ്കൊച്ച്..??”
“അതോ.. അത് ദിയ.. അവള് എപ്പോളും അങ്ങനെ തന്നെ.. ലേറ്റ് ആയിട്ടെ വരൂ..”
“അതെന്താ..??”
“ആ.. അത് അവൾക്ക് മാത്രേ അറിയൂ.. പിന്നെ അവളോട് ഇവിടെ ആരും അങ്ങനെ മിണ്ടാനും പറയാനും ഒന്നും പോകാറില്ല.. ടീച്ചർമാർ പോലും..”
“അതെന്താ..??”
“ഒരു പ്രത്യേക കാരക്ടർ ആണ് ബ്രോ.. ഒന്നിനേം ആരെയും പേടി ഇല്ലാത്ത ഒരു സാധനം.. അവളോട് പറഞ്ഞ് ജയിക്കാൻ ഒക്കൂല.. അതോണ്ട് ആരും അതിന് മെനക്കെടാർ ഇല്ല.., എല്ലാർക്കും ചെറിയ പേടി ഉണ്ട് എന്നതാണ് സത്യം…”
ഞാൻ ഇതെല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു.. പെട്ടന്ന് ഞാൻ ഇടക്ക് കേറികൊണ്ട് വിഷ്ണുവിനോട് ചോദിച്ചു..
“അതെന്താ ഇവൾ വല്ല ഗുസ്തി കാരിയും ആണോ??”
“ഏയ് ഗുസ്തി കാരി ഒന്നും അല്ല.. ബാസ്ക്കറ്റ് ബോൾ കളിക്കും.. പിന്നെ കുറച്ച് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു..”
ഓഹോ അപ്പോ ഇവൾ ആണ് ഈ കാമ്പസിലെ പെൺ ഗുണ്ട… ഇവൾ എത്ര വലിയ മറ്റവൾ ആണെങ്കിലും എനിക്കിട്ട് പണിഞ്ഞിട്ടുണ്ടെൽ തിരിച്ച് പണിതിരിക്കും…
“ആൻഡ്രൂ.. ബ്രേക് ടൈമിൽ പൊക്കിയാലോ..??”
“ചുമ്മാ ഇരി.. വന്നു കേറിയ ദിവസം തന്നെ അലമ്പുണ്ടാക്കണ്ട.. ഏതായാലും നമ്മൾ ഒരേ ക്ലാസ്സ് തന്നെ അല്ലേ അവള് നമ്മുടെ കൺവെട്ടത്ത് ഉണ്ടല്ലോ പണി കൊടുക്കാം.. പിന്നെ ഇപ്പൊ നമ്മൾ കേറി കോർത്താൽ ഇവൾ നമ്മളെ പറ്റിച്ച കാര്യം എല്ലാവരും അറിയും അത് നാണക്കേഡല്ലെ…”
അവൻ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് എനിക്കും തോന്നി..
അവസരം കിട്ടും… നിന്നെ ഞാൻ എടുത്തോലാടി…
ബാക്കി ക്ലാസ്സ് ഒക്കെ ഭയങ്കര ബോർ ആയിരുന്നു.. അല്ലെങ്കിലും ഈ പഠിപ്പ് ഒന്നും നമുക്ക് പറ്റിയ പണി അല്ല..
ഇവര് എന്താണ് പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല..
സത്യത്തിൽ ഈ പഠിക്കാൻ പുറകിൽ ഉള്ളവർ മറ്റെന്തെങ്കിലും കാര്യത്തിൽ കഴിവുള്ളവർ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷെ എന്റെ കാര്യത്തിൽ അതെന്താണ് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല… ആൻഡ്രുവിന്റെ അവസ്ഥയും ഇത് തന്നെ…
ക്ലാസ്സിൽ ഉടനീളം അവൾ ഞങളെ ഒന്ന് നോക്കിയത് പോലും ഇല്ല.. സീരിയസ് ആയി ബോർഡിലും ബുക്കിലും നോക്കി ഇരിക്കുന്നു..