ഞങ്ങൾ മൂന്ന് പേരും ഒഴിഞ്ഞ ഒരു ടേബിൾ കണ്ടെത്തി അവിടെ പോയി ഇരുന്നു..
മൂന്ന് ചായയും പഴം പൊരിയും ഓർഡർ ചെയ്തു.. ചായയും പഴം പൊരിയും എന്റെയും ആൻഡ്രുവിന്റെയും ഫാവരൈറ്റ് ആണ്..
വിഷ്ണു കൂടെ ഉള്ളത് കൊണ്ട് ഞാനും ആൻഡ്രുവും ദിയയെ കുറിച്ച് ഒന്നും സംസാരിച്ചില്ല..
പെട്ടന്നാണ് ഒരു കൂട്ട ചിരി കേട്ടത്.. അവന്മാർ ആണ്.. ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതും അവരിൽ ഒരുത്തൻ എന്നെ കണ്ടൂ..
അവർ ഞങ്ങളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..
കുറച്ച് കഴിഞ്ഞതും ലീഡർ എന്ന് തോന്നുന്നവ ൻ ടേബിളിന്റെ മുകളിൽ നിന്നും കാൽ ഇറക്കി അവന്റെ സൈഡിൽ കിടന്ന കസേര അതെ കാലുകൊണ്ട് തന്നെ തട്ടി നീക്കി എഴുന്നേറ്റു..
അവൻ ഞങ്ങളുടെ അടുത്തേക്ക് ആണ് നടന്നു വരുന്നത്…
ഞങ്ങളുടെ അടുത്ത് എത്തിയതും അവൻ ടേബിളിന്റെ മുകളിൽ രണ്ട് കയ്യും കുത്തി നിന്ന് എന്റെയും ആൻഡ്രുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞു..
“നിന്നെ ഒന്നും ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ… അപ്പോ നീ ഒക്കെ ആണ് തേർഡ് ഇയറിൽ ട്രാൻസ്ഫർ ആയി വന്ന അവന്മാർ അല്ലേ.. എങ്ങനെ കോളേജ് ഒക്കെ ഇഷ്ടപ്പെട്ടോ…??”
ഇവൻ വെറുതെ ഷോ ഇറക്കുകയാണ്.. അവൻ വായ തുറന്നപ്പോൾ തന്നെ നല്ല സിഗരറ്റിന്റെ മണം.. എന്തേലും പറഞ്ഞാ പിന്നെ സീൻ ആകും…
പെട്ടന്ന് ആൻഡ്രൂ കേറി പറഞ്ഞു…
“ഞങ്ങള് ഇന്ന് വന്നതല്ലേ ഒള്ളു.. ഇഷ്ടപ്പെടാൻ ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ …”
അത് അവന് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു.. അവന്റെ മുഖത്തെ ചിരി ഒന്ന് മാഞ്ഞു, പക്ഷേ അവൻ വീണ്ടും ചിരിച്ച് കൊണ്ട് തന്നെ തുടർന്നു…
“എനിക്കറിയാം നിങ്ങള് കുഴപ്പക്കാർ ഒന്നും അല്ല നല്ല കുട്ടികൾ ആണ് എന്ന്.. എന്നാലും പറയാം.. ഈ കാമ്പസിന് അതിന്റേതായ കുറച്ച് റൂൾസ് ഒക്കെ ഉണ്ട് അവനോട് ചോദിച്ചാൽ മതി പറയും”
വിഷ്ണുവിനെ ചൂണ്ടി ആണ് അവൻ പറഞ്ഞത്.. എന്നിട്ട് വീണ്ടും തുടർന്നു..
“അതോണ്ട് മക്കൾ അതൊന്നും തെറ്റിക്കാൻ നിക്കണ്ട.. ഓകെ.. അപ്പോ ശരി..”
ഇത്രയും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു പോകുന്നതിനിടയിൽ എന്റെ പുറത്ത് ഒന്ന് കൊട്ടി…
അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. പക്ഷേ ഇപ്പോ ഒന്നും ചെയ്യാനും പറ്റില്ലല്ലോ..
ചേ.. ഇവിടെ വന്നത് മുതൽ ശത്രുക്കൾ മാത്രം ആണല്ലോ കിട്ടുന്നത്.. ഞാൻ എന്റെ ദേഷ്യം മുഴുവൻ ഉള്ളിൽ തന്നെ വച്ചു.. ഞാൻ ചോദിക്കാൻ നിന്നപോളേക്കും ആൻഡ്രൂ വിഷ്ണുവിനോട് ചോദിച്ചു..
“ആരാ ബ്രോ അവന്മാർ..??”
“അതോ അതാണ് അർജുൻ ഏതോ എം എൽ എ യുടെ മകൻ ആണ് അതിന്റെ അഹങ്കാരം നല്ലോണം ഉണ്ട്.. നിങ്ങള് കണ്ടല്ലോ.. ഈ കോളേജ് അവന്റെ അച്ഛന്റെ ആണ് എന്നാണ് വിചാരം.. പിന്നെ അവന്റെ കൂടെ ഉള്ളവന്മാർ ഒക്കെ അവന്റെ കാശും പവറും കണ്ട് അവന്റെ മൂടും താങ്ങി നടക്കുന്നു അത്രേ ഒള്ളു…”
“ഈ കാമ്പസ് മൊത്തം ടെറർ ആണല്ലോ ആൻഡ്രൂ…”
“ഞാൻ അത് വന്നപോ മുതലേ നോട്ട് ചെയ്യുന്നുണ്ട്…”
“ഇവിടെ തികച്ച് പഠിക്കാം എന്നുള്ള എന്റെ പ്രതീക്ഷ പോക പോകെ കുറഞ്ഞു വരുന്നുണ്ട്…”