ഇതും പറഞ്ഞ് അവൾ അവളുടെ സ്കൂട്ടിയിൽ കയറി പോയി.. ബാക്കി റൂമിൽ പോയി പ്ലാൻ ചെയ്യാം എന്നും പറഞ്ഞ് ഞങ്ങൾ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു…
തിരികെ റൂമിൽ എത്തിയപ്പോൾ ഞങ്ങൾ സോഫിയ പറഞ്ഞ കാര്യത്തെ കുറിച്ച് വിയദമായി തന്നെ ആലോചിച്ചു…
ആൻഡ്രൂ: ടാ ഷൈനെ.. നീ എന്ത് പറയുന്നു..??
ഷൈൻ: പറയാനുള്ളത് ഞാൻ പറഞ്ഞത് അല്ലേ….
ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. നീ അവൾ പറഞ്ഞത് കേട്ടോ.. നമ്മൾ അവളെ സഹായിച്ചാൽ അവൾ എന്ത് വേണമെങ്കിലും തരാം എന്ന്…
ഷൈൻ: എടാ അവള് ആൾ ഭൂലോക ഉടായിപ്പ് ആണ് അവളുടെ വാക്കും കേട്ട് ഒരോന്നിന് ഇറങ്ങി വെറുതെ പണി വേടിക്കണോ…
ആൻഡ്രൂ: അളിയാ എനിക്ക് ഒരു ഐഡിയ..
ഷൈൻ: എന്ത് ഐഡിയ??
ആൻഡ്രൂ: നിനക്ക് അഞ്ജലിയെ പറ്റി എന്താ അഭിപ്രായം..??
ഷൈൻ: അഞ്ജലി… സോഫിയയേ പോലെ തന്നെ.. പക്ഷേ അവളുടെ അത്ര തരികിട അല്ല എന്ന് തോന്നുന്നു…
ആൻഡ്രൂ: അപ്പോ ഈ കഥയിലെ വില്ലത്തി ആരാ..??
ഷൈൻ: ഇത് വരെ പറഞ്ഞത് വച്ച് നോക്കുമ്പോ.. സോഫിയ…
ആൻഡ്രൂ: അപ്പോ നമ്മൾ വില്ലത്തിയുടെ കൂടെ നിൽക്കണോ നായികയുടെ കൂടെ നിൽക്കണോ..??
അന്ന് ഞങൾ രണ്ട് സുപ്രധാന തീരുമാനങ്ങൾ എടുത്തു.. ഒന്ന് ഞങ്ങൾ അഞ്ജലിയെ സഹായിക്കാൻ പോകുന്നു.. രണ്ട് തീർച്ചയായും ഞങ്ങൾ സോഫിയക്ക് ഒരു പണി കൊടുക്കാൻ പോകുന്നു…
അങ്ങനെ അന്ന് രാത്രി സോഫിയ വിളിച്ചപ്പോൾ ഞങ്ങൾ അവളെ സഹായിക്കാം എന്ന് വാക്ക് നൽകി…
പക്ഷേ ഞങ്ങളുടെ പ്ലാൻ അഞ്ജലിയെ ഇക്കാര്യം അറിയിക്കുക എന്നത് ആയിരുന്നു…
അങ്ങനെ അടുത്ത ദിവസം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിൽ പോകുന്ന സമയം ഞാനും ഷൈനും അഞ്ജലിയെ കാണാൻ തീരുമാനിച്ചു… കോളേജിന്റെ അടുത്ത് തന്നെ ആയിരുന്നു അവളുടെ വീട്.. ഏകദേശം നടക്കാൻ ഉള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അങ്ങനെ അവൾ നടന്നു പോകുന്ന വഴി ഞങ്ങൾ അവളെ ഫോളോ ചെയ്യാൻ തുടങ്ങി.. അങ്ങനെ അവസാനം അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി പോയപ്പോൾ ഞങ്ങൾ അവളുടെ അടുത്തേക്ക് ചെന്നു…
ഷൈൻ: ഹായ് അഞ്ജലി…
അവള് പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി.. പിന്നെ ഞങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ ചിരിച്ച് കൊണ്ട് പറയാൻ തുടങ്ങി..
അഞ്ജലി: ഹായ്.. അല്ല നിങ്ങൾ എന്താ ഈ വഴി.. അതും നടന്ന്.. നിങ്ങള് ബൈക്കിൽ അല്ലേ വരാറു..
ഷൈൻ: ഞങ്ങള് തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ…
അഞ്ജലി: എന്നെയോ..?? എന്തിന്..??
ആൻഡ്രൂ: തനിക്ക് ഇട്ട് ഒരു പണി തരാൻ സോഫിയയുടെ കൊട്ടേഷൻ ഉണ്ട്.. അതുകൊണ്ട് വന്നതാ…
അഞ്ജലി: സോഫിയ…. എനിക്ക് ഒന്നും മനസിലാകുന്നില്ല.. നിങ്ങള് കാര്യം തെളിച്ച് പറ…