” ഞാനെന്ത് പറയാനാണ് അജിത്ത്.. ഏത് രവിയുടെ കാര്യ നീ ഈ പറയുന്നത്. കുട്ടി.. ഇവൻ കാരണം എനിക്ക് വയറ്റിലായപ്പോൾ അത് ഒഴിവാക്കാൻ ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞ് ഇറങ്ങിയതാ വീട്ടിൽ നിന്ന്, വരുന്ന വഴിക്ക് ഇവൻ ഇവിടെ വന്ന് ഇങ്ങനെ ഒരു നാടകം കളിക്കുമെന്ന് ഞാൻ കരുതിയില്ല. ”
മായേച്ചി എന്റെ മുഖത്തടിക്കും
പോലെയാണ് അത് പറഞ്ഞത്.
” മായേച്ചി… ദേ.. അനാവശ്യം പറയരുത്.. ”
” മതി.. അജിത്ത്.. ഇനിയും വിസ്തരിക്കണമെന്നില്ല. ഇനി നിനക്ക് എന്റെ ശവമാണ് കാണണമെന്നുണ്ടെങ്കിൽ ഇവിടെ ഇനി നിന്നാൽ അതും നടക്കും”
എന്നും പറഞ്ഞ് അനു കരഞ്ഞ്
കൊണ്ട് മുകളിലേക്ക് കയറി പോയി.
ഞാൻ തിരിഞ്ഞ് മായേച്ചിയുടെ ചെകിടത്ത് ഒന്ന്
പൊട്ടിക്കാൻ കൈ വീശിയതും ആ കൈ തടഞ്ഞ് പിടിച്ചു മായേച്ചി എന്റെ മുഖത്തേക്ക് നോക്കി വർധിച്ച വീര്യത്തോടെ പറഞ്ഞു..
” നീയെന്താടാ ചെക്കാ എന്നെ കുറിച്ച് കരുതിയെ.. നീ ഒന്ന് പറഞ്ഞ് പേടിപ്പിച്ചാൽ ഞാൻ ഞെട്ടി വിറയ്ക്കും എന്ന് കരുതിയോ.. ഇത് മായയാണ്.. ഞാനും രവിയും ചെയ്തതിന് നിന്റെ കയ്യിൽ തെളിവൊന്നും ഇല്ലാല്ലോ.. പിന്നെ നിന്റെ മാമനോട് അന്ന് നീ എന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞാൽ മതി.. ആ കുടുംബത്തിൽ തന്നെ നീ നാറാൻ.. അത് കൊണ്ട് മോൻ അധികം പേടിപ്പിക്കാതെ പോയി വണ്ടി എടുത്ത് എന്നെ വീട്ടിലാക്കി തരാൻ നോക്ക്..”
അത്രേം കേട്ടതോടെ എന്റെ വയർ നിറഞ്ഞു. പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല. മായേച്ചിയേം കൊണ്ട് തറവാട്ടിൽ പോയി. അവിടെ ബൈക് വെച്ച ശേഷം വീട്ടിലേക്ക് പോയി. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞ് പോയി.
ഇതിനിടയ്ക്ക് അനുവിന്റേം രവിയുടേം കല്യാണമൊക്കെ കഴിഞ്ഞു എന്ന് മറ്റുള്ളവർ മുകേന ഞാൻ അറിഞ്ഞു. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം എന്റെ മനസ്സ് എന്നേ മരിച്ചിരുന്നു.
ബി എഡ് ന്റെ റിസൾട് വന്നു. പാസ്സായിട്ടുണ്ട് . പക്ഷെ ഞാൻ ജോലിക്കൊന്നും ശ്രമിച്ചില്ല. പുറത്തേക്കൊന്നും ഇറങ്ങാതെ വീട്ടിൽ തന്നെ അടഞ്ഞിരുന്നു.
ഇത് കണ്ട അമ്മയ്ക്ക് ആദിയേറി. അമ്മ മാമന്മാരെ വിളിച്ച് കാര്യം പറഞ്ഞു. വലിയ മാമന്റെ അളിയൻ ഞങ്ങളുടെ അവിടെ ഉള്ള മാനേജ്‌മെന്റ് സ്‌കൂൾ നടത്തുകയാണ്. അവിടെ എന്നെ മാഷായി അപ്പോയിന്റ് ചെയ്യാം എന്ന് അമ്മയോട് മാമൻ പറഞ്ഞു.
അവിടെ ഒരു വലിയ പൈസ ആ ജോലിക്ക് വേണ്ടി കെട്ടി വെക്കണമായിരുന്നു. അത് മാമൻ കെട്ടി വച്ചു. പകരം അമ്മയുടെ ഓഹരി കിട്ടിയതിൽ പകുതി മാമൻ കൊടുക്കേണ്ടി വന്നു.
ഞാൻ എല്ലാം മറന്നു കഴിഞ്ഞിരുന്നു. ആ ജോലിയും ജീവിതവുമായി മുന്നോട്ട് പോയി. പിന്നീട് ഞാൻ തറവാട്ടിലേക്ക് തന്നെ പോകാതായി .അതിനിടയ്ക്ക് അമ്മ എന്നെ ഒരു വിവാഹം കഴിക്കാൻ പറഞ്ഞ് നിർബന്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ അത് മാത്രം ചെവി കൊണ്ടില്ല. അങ്ങനെയിരിക്കെയാണ്. എന്റെ ജീവിതത്തിൽ ഞാൻ മറന്ന ആ അദ്ധ്യങ്ങൾ വീണ്ടും എന്നെ തേടി വരുന്നത്. ഞാൻ എന്റെ സ്കൂളിലെ പിള്ളേരെ കൊണ്ട് യുവജനോത്സവത്തിന്റെ സംസ്ഥാന തല മത്സരത്തിനായി വന്ന സമയം. കൊല്ലത്ത് വെച്ചാണ് മത്സരങ്ങൾ നടക്കുന്നത് .