ഞാൻ കാറിൽ നിന്നിറങ്ങി. ഒരു കുപ്പി വെള്ളമെടുത്ത് മുഖം കഴുകി.. പഴയ കാര്യങ്ങൾ വീണ്ടും ഓർത്തത് കൊണ്ട് ഇനി ഞാൻ ചെയ്യുന്ന എല്ലാ നെറുകേടിനും ഒരു പിൻബലം കിട്ടി.
പെട്ടെന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്. ഞാൻ നോക്കിയപ്പോൾ അത് ഒരു അറിയാത്ത നമ്പറായിരുന്നു.
ഞാൻ കാൾ എടുത്ത് ചെവിയിൽ വെച്ച് പറഞ്ഞു.
” ഹാലോ.. ആരാണ് ”
” ഹാലോ.. അജിത് ഞാൻ അനുവാണ്. എനിക്ക് നിന്നെ ഒന്ന് കാണണം. ”
” ആ.. ഞാൻ വരാം ”
ഞാൻ കാൾ കട്ട് ചെയ്ത് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.
” രവി നീയെന്ന ലക്‌ഷ്യത്തിലേക്ക് ഞാൻ ഇതാ അടുത്ത് കൊണ്ടിരിക്കുന്നു..”
“ഹ.. ഹാ.. ഹാ.. ഹാ ”