“അവര് വല്യച്ചനെ കാണാൻ പോയേക്കുവാ.. മിക്കവാറും ഈ കല്യാണ കാര്യം ചർച്ച ചെയ്യാൻ തന്നെയാവും ”
” അപ്പൊ നീ പോയില്ലേ.. നീ എന്റെ കൂടെ പോരുന്ന കാര്യം അവരോട് പറഞ്ഞിരുന്നോ.,”
” ഞാൻ പറയുന്നതിന് മുൻപ് ആ രവി വിളിച്ചിരുന്നു. എന്നെ നിന്റെ കൂടെ പാർട്ടിക്ക് വിടുമോ എന്ന് ചോദിച്ച്..”
” ഓ.. അതായിരിക്കും അവര് നിന്നെ എന്റെ കൂടെ വിടാൻ എതിർത്തൊന്നും പറയാതിരുന്നത് അല്ലേ..? ”
” ആയിരിക്കും.. ശെരി വാ പോവാം..”
അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. അനുവിന്റെ വീടിന്റെ അവിടന്ന് കഷ്ടിച്ച് ഒരു രണ്ടു കിലോമീറ്റർ മാത്രം പോയാൽ മതി.
” അജി.. ഇവിടന്ന് എത്ര ദൂരം ഉണ്ട് അവന്റെ ഫ്ലാറ്റിന്റെ അടുക്കലേക്ക്..”
” ഹേയ് അധിക ദൂരം ഒന്നുമില്ല, ഇതാ ഇപ്പൊ എത്തും..”
” എന്ന ഇപ്പൊ എത്തണ്ട.. നമുക്ക് ഒന്ന് കറങ്ങിയിട്ട് പതിയെ എത്തിയാൽ മതി..”
” വേണോ..”
” ആ വേണം..”
ഞാൻ മെയിൻ റോഡിലേക്ക് കയറി. വണ്ടി നേരെ ഓടിച്ച് കൊണ്ടിരുന്നു.
” അജി ഞാൻ അന്ന് പറഞ്ഞില്ലേ.. എന്റെ സ്വപ്നത്തെ പറ്റി.. അങ്ങനെ ഒരാളെ എനിക്ക് ഇപ്പൊ കിട്ടി ട്ടോ..”
” ഹേ.. നീ ആൾ കൊള്ളാമല്ലോ.. ആരാ കക്ഷി.. ”
” ആളെ ഞാൻ പറഞ്ഞ് തന്നാൽ ഞങ്ങളുടെ വിവാഹം നടത്തിതരോ.. നീയ്യ്..”
” മ്മ്.. നോക്കാം .. നീ ആളെ പറയ്..”
” അതൊക്കെ ഞാൻ പറയാം.. ആദ്യം ഈ കല്യാണം ഒന്ന് മുടക്കി താ..”
” അതൊക്കെ ഞാനേറ്റു.. നീ ആളെ പറയെടി ..”
” ഇന്ന് നമ്മൾ തിരിച്ച് പോവുമ്പോൾ ആ ആളെ ഞാൻ കാണിച്ച് തരാം പോരെ..”
” ഓഹ് മതി.. ”
ഞങ്ങൾ പിന്നേം കുറെ ദൂരെ പോയി..
എന്നിട്ട് ഞാൻ വണ്ടി തിരിച്ചു.
” നേരം ഒരുപാടായി ,ഇനിയും നമ്മൾ ഇങ്ങനെ പോയാൽ പാർട്ടിക്ക് എത്തുമെന്ന് തോന്നുന്നില്ല , തിരിച്ച് പോയാലോ അനു”
” മ്മ്.. പോവാം..”
ഞങ്ങൾ തിരിച്ച് അവന്റെ ഫ്ലാറ്റിൽ എത്തി. ഞങ്ങൾ എത്തുന്നതിന് മുൻപ്