അവിടെ എന്റെ കോളേജിലെ ഒട്ടു മിക്ക ഫ്രണ്ട്സും ഉണ്ടായിരുന്നു. ഞാൻ എല്ലാവരേം കണ്ട സന്തോഷം പങ്ക് വെച്ച് കൊണ്ടിരുന്നു.
അനു അവിടെയുണ്ടായിരുന്ന ഒരു സോഫയിൽ പോയി ഇരുന്നു. അവൾക്ക് അവിടെ ഫ്രണ്ട് എന്ന് പറയാൻ ഞാൻ മാത്രമല്ലെ ഉള്ളൂ..
രവി അവിടെ എല്ലാ സെറ്റപ്പും റെഡിയാക്കി വച്ചിരുന്നു. ഒരു മദ്യ സൽക്കാരം തന്നെ ഉണ്ടായിരുന്നു. ആൺ കുട്ടികളിൽ ഒട്ടു മിക്ക പേരും മദ്യം കഴിക്കുന്നവർ ആയിരുന്നു. പെൺകുട്ടികൾ അങ്ങനെ ആരും കഴിച്ച് കണ്ടില്ല.
രവി ജോജോ യെയും നാൻസിയെയും വിളിച്ച് ആ ഹാളിന്റെ ഒരു സൈഡിലേക്ക് കൊണ്ട് വന്ന് ബാക്കിയുള്ളവരെ നോക്കി പറഞ്ഞു.
” ഫ്രണ്ട്സ്.. ഇന്ന് നമ്മുടെ കൂടെ പഠിച്ച ഈ രണ്ട് യുവ മിഥുനങ്ങൾക്കും ആശംസ അറിയിക്കാൻ വേണ്ടിയാണ് ഒത്തു കൂടിയിരിക്കുന്നത്.. ഇവരെ പോലെ ഒരായിരം പ്രണയ ജോഡികൾ ഇനിയും ഭൂമിയിൽ പിറക്കട്ടെ എന്ന് പറഞ്ഞ് കൊണ്ട് നമുക്ക് ഇവർക്ക് സുന്ദരമായൊരു വൈവാഹിക ജീവിതം ആശംസിക്കാം .. സൊ ലെറ്റസ് എന്ജോയ് ദി പാർട്ടി ”
എന്ന് പറഞ്ഞ് അവൻ മദ്യ ഗ്ലാസ് ഉയർത്തി. എല്ലാവരും കയ്യടിച്ചു. പിന്നെ അവിടെ ഉച്ചത്തിൽ ഏതോ ഇംഗ്ലീഷ് പാട്ട് വെച്ചു. കൂടെ പാർട്ടി ലൈറ്റും വെച്ചു. എല്ലാവരും അതിനൊത്ത് താളം പിടിച്ച് ഡാൻസ് കളിച്ചും ചിരിച്ചും ഉറക്കെ കൂവി വിളിച്ചും കൊണ്ടിരുന്നു. അനു ഇതൊക്കെ കണ്ട് സോഫയുടെ ഒരു മൂലയിൽ ഇരുന്നു.
ഞാൻ അനു കൂടെ ഉള്ളത് കൊണ്ട് മദ്യം തൊടാൻ നിന്നില്ല. ഞാൻ അനുവിന്റെ അടുത്ത് ചെന്നു.
” അനു ബോറടിച്ചോ..”
” ഹേയ് ഇല്ല.. ”
” സോറി അനു. രവിയെ ഒന്ന് ഒഴിഞ്ഞ് കിയിട്ടില്ല. അവനെ ഒറ്റയ്ക്ക് കിട്ടിയിട്ട് വേണം കാര്യം പറയാൻ..”
” മ്മ്..”
” നീ വല്ലതും കഴിച്ചോ.. ബാ എന്തെങ്കിലും കഴിക്കാം ”
ഞാൻ അവളെ വിളിച്ച് കൊണ്ട് പോയി ഭക്ഷണം എടുത്ത് കൊടുത്തു.
” നീ കഴിക്കുന്നില്ലേ..”
” ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാം.. നീ കഴിക്ക് ”
ഞാൻ അതും പറഞ്ഞ് അവിടെയുള്ള ബാത്രൂം ലക്ഷ്യമാക്കി പോയി. ഞാൻ പോകുന്നതും നോക്കി അവൾ നിന്നു. ഹാളിലെ ബാത്‌റൂമിൽ ആരോ ഉണ്ടായിരുന്നു . ഞാൻ ബെഡ്റൂമിലെ ബാത്‌റൂമിൽ കയറി. കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ആരോ സംസാരിക്കുന്ന സൗണ്ട് കേട്ടു.
ഞാൻ വേഗം മൂത്രമൊഴിച്ച് പുറത്തിറങ്ങാൻ നോക്കിയപ്പോൾ പുറത്ത് നിന്ന് ആരോ ഡോർ ലോക്ക് ചെയ്തേക്കുന്നു.
” ഹാലോ.. ആരെങ്കിലും പുറത്തുണ്ടോ.. ഈ വാതിലൊന്ന് തുറക്കു പ്ലീസ്..”
ഞാൻ ഒരുപാട് തവണ വാതിലിൽ മുട്ടി വിളിച്ച് കൊണ്ടിരുന്നു. പുറത്ത് പാർട്ടിയുടെയും മറ്റും ബഹളം കാരണം ആരും കേൾക്കുന്നില്ല എന്ന് തോന്നുന്നു . ഏകദേശം ഒരു അരമണിക്കൂർ ആയിക്കാണും വാതിൽ തുറന്നു. നാൻസിയാണ് ഡോർ തുറന്ന് തന്നത്.