നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Posted by

” ആരോ അറിയാതെ ലോക്ക് ചെയ്ത് പോയി എന്ന് തോന്നുന്നു നാൻസി ”

” ഓഹ് അത് ശെരി ഞാൻ ബാത്‌റൂമിൽ പോവാൻ വേണ്ടി വന്നപ്പോഴാ ലോക്കായി കണ്ടത് , ഉള്ളിൽ ആളുണ്ടെന്ന് അറിഞ്ഞില്ല ”

എന്ന് പറഞ്ഞവൾ ബാത്‌റൂമിൽ കയറി. ഞാൻ ആ ചൂടിൽ ഇരുന്ന് ആകെ വിയർത്തിരുന്നു. പാവം അനു അവിടെ ഒറ്റയ്ക്കാണല്ലോ എന്ന് ഓർത്ത് പുറത്തേക്ക് പോകാൻ വേണ്ടി നടന്നു. മുറിയിലാണെങ്കിൽ ലൈറ്റും ഇട്ടിട്ടില്ല. പുറത്തെ കോറിഡോറിൽ നിന്ന് അവിടെയുള്ള ജനൽ കാർട്ടന്റെ സൈഡിലൂടെ വരുന്ന ഒരു ചെറിയ വെളിച്ചം  മാത്രേ ഉള്ളൂ അവിടെ.

ഞാൻ ആ മുറിയൽ  നിന്ന് പുറത്ത് പോവാൻ വാതിൽ തുറന്നു. വാതിൽ അടച്ച് ഹാളിലേക്ക് പോവാൻ തിരിഞ്ഞതും വാതിലിനോട് ചേർന്ന ചുമർ ചാരി അനു നിൽക്കുന്നു.

” സോറി.. അനു ഞാൻ കുറച്ച് നേരം അതിനുള്ളിൽ പെട്ട് പോയി.. ബാ.. നമുക്ക്‌ രവിയെ കാണാം..”

എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ചതും. ” ട്ടേ ”

എന്ന് മുഖമടച്ച് ഒരടിയായിരുന്നു. അവിടെ കൂടിയവരെല്ലാം പാട്ടീലും ഡാൻസിലും മുഴുകിയത് കൊണ്ട് അവരാരും അവളെന്നെ തല്ലിയത്  ശ്രദ്ധിച്ചില്ല.

ഞാൻ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചതെന്ന് അറിയാതെ അന്ധാളിച്ച് നിന്നു .

പക്ഷെ രവി അത് കണ്ടു. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു .

” ഹേയ്.. അനു എന്താ പ്രശ്നം.. എന്താ അജിത്ത്..”

” എനിക്ക് അറിയില്ല രവി… ഇവളെന്തിനാ ഇപ്പൊ തല്ലിയെന്ന് ”

അത് പറഞ്ഞതും അനു എന്റെ കോളറിൽ പിടിച്ച് തേങ്ങി കൊണ്ട് പറഞ്ഞു.

” നിനക്കറിയില്ല അല്ലേ.. നീയും നിന്റെ മറ്റവളും എന്താ ഈ മുറിയിൽ ചെയ്തതെന്ന്..”

ഞാൻ ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു.

” ഹേയ്.. അനു കോളറിൽ നിന്ന് വിട് അജിത്തിന്റെ.. നമുക്ക്‌ ഇങ്ങോട്ട് മാറി നിന്ന് സംസാരിക്കാം.. മറ്റുള്ളവർ കണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട.. പ്ലീസ് ”

” അതല്ല രവി ഞാൻ എന്ത് ചെയ്തിട്ടാണ് എന്ന് പറയാൻ പറ ഇവളോട് ”

പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചു വലിച്ച് ആ മുറിയിലേക്ക് കൊണ്ട് പോയി . രവിയും പിന്നാലെ അങ്ങോട്ട് കയറി. എന്നിട്ട് അവിടെയുള്ള ലൈറ്റിട്ടു. ആ ബെഡ് ആകെ ചുക്കി ചുളിഞ്ഞ് കിടക്കുന്നു. ആ ബെഡിന്റെ സൈഡിൽ ഒരു പെണ്ണിന്റെ അടി വസ്ത്രം കിടക്കുന്നുണ്ട്.

അനു എന്തോ തിരയുന്ന പോലെ ആ മുറിയാകെ നടന്നു. അപ്പോഴാണ് ഞാൻ ചിന്ദിച്ചത് “ദൈവമേ നാൻസിയെയും എന്നെയും ഒരുമിച്ച് ഇവിടെ കണ്ടത് കൊണ്ട് ഈ ബുദൂസ് തെറ്റിദ്ധരിച്ചതാണ് ”

” നീ നാൻസിയെ ഇവിടെ കണ്ടതിനാണോ ഇവിടെ ഇപ്പൊ ഇതൊക്കെ കാണിച്ചെ.. അവൾ ഞാൻ ഈ ബാത്റൂമിൽ ലോക്ക് ആയപ്പോൾ തുറന്നു തന്നു അത്രേയുള്ളൂ.. അവളാ  ബാത്റൂമിൽ ഉണ്ട്‌ പോയി നോക്ക് ”

Leave a Reply

Your email address will not be published. Required fields are marked *