എന്ന് പറഞ്ഞവൾ പുറത്തിറങ്ങി. ഞാൻ ആ ബെഡിലേക്ക് ആ ഇരുന്ന ഇരിപ്പിൽ തന്നെ മലർന്ന് കിടന്നു. എന്റെ കണ്ണിൽ അനുവിന്റെ മുഖം മാറി മാറി വന്ന് കൊണ്ടിരുന്നു.
കുറെ നേരം അങ്ങനെ തന്നെ കിടന്ന ശേഷം ഞാൻ അവിടന്ന് എഴുന്നേറ്റു എന്റെ ബൈക്കെടുത്ത് വീട്ടിലേക്ക് പോയി. പിന്നീടങ്ങോട്ട് എനിക്ക് ഉറങ്ങാൻ കഴിയാത്ത രാത്രികളും പകലുകളുമായി.
കോളേജിൽ ഏതാനും ദിവസങ്ങൾ കൂടിയേ ഇനി ക്‌ളാസുള്ളൂ.. അങ്ങനെയിരിക്കെയാണ് ക്‌ളാസിലെ കുട്ടികൾ പറയുന്നത് കേട്ടത് അനുവിന്റെ കല്യാണമാണ് അടുത്തതാഴ്ച എന്ന് . വരൻ രവി തന്നെ.
‘ ഇല്ല… രവി അവളെ വിവാഹം കഴിക്കാൻ പാടില്ല. വേറെ ആര് വേണമെങ്കിലും അവളെ വിവാഹം ചെയ്തോട്ടെ.. പക്ഷെ കാമം മാത്രം മനസ്സിലുള്ള രവിയ്ക്ക് അവളെ ഞാൻ കൊടുക്കില്ല ‘
ഞാൻ ക്‌ളാസ് കഴിഞ്ഞ് നേരെ തറവാട്ടിലേക്ക് പോയി. അവിടെ മുത്തശ്ശിയും മായേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. മാമൻ പുറത്തെവിടെയോ പോയതാണ്.
ഞാൻ അടുക്കളയിൽ പോയപ്പോൾ മായേച്ചി എനിക്ക് ചായ ഉണ്ടാക്കുകയായിരുന്നു.
” മായേച്ചി.. എനിക്ക് അല്പം സംസാരിക്കാനുണ്ട്. ഒന്ന് പുറത്ത് വരോ..”
” എന്തടാ എന്ത് പറ്റി ”
മായേച്ചി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.
” അല്പം സ്വകാര്യമാണ്. മായേച്ചി ഒന്ന് പിറകിലേക്ക് വാ.. മുത്തശ്ശി കാണണ്ട”
അതും പറഞ്ഞ് ഞാൻ വീടിന്റെ പിറകിലെ ചായ്പ്പിലേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ മായേച്ചി അങ്ങോട്ട് വന്നു.
” എന്താടാ ചെക്കാ.. മനുഷ്യനെ ആധി പിടിപ്പിക്കാതെ എന്താ കാര്യം എന്നൊന്ന് പറയോ..”
” മായേച്ചി.. എന്നെ ഒന്ന് സഹായിക്കണം. അന്ന് ഞാനും രവിയും ഇവിടെ നിന്ന ദിവസം രാത്രി രവിയും മായേച്ചിയും കാട്ടി കൂട്ടിയതൊക്കെ ഞാൻ കണ്ടു. എന്റെ ഫ്രണ്ട് അനുവുമായി അവന്റെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. അവനെ പോലെ ഉള്ള ഇരു പെണ്ണ് പിടിയന്ന് ഞാൻ അവളെ വിട്ട് കൊടുക്കില്ല. അന്ന് ഇവിടെ നടന്ന സംഭവം മുഴുവൻ ചേച്ചി അവളോട് പറയണം, ഇല്ലെങ്കിൽ ഇതെല്ലം എനിക്ക് മാമനോട് പറയേണ്ടി വരും ”
ഒറ്റ ശ്വാസത്തിൽ ഞാൻ അത്രേം പറഞ്ഞൊപ്പിച്ചു. മായേച്ചി തീഷ്ണായ മുഖത്തോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു.
” ഞാൻ എന്താ ചെയ്യണ്ടേ..”
ഞാൻ മായേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
” നാളെ രാവിലെ ഞാൻ വരും. എന്റെ കൂടെ അനുവിന്റെ വീട്ടിലേക്ക് വരണം. മാമനോട് എന്തെങ്കിലും കള്ളം പറഞ്ഞോണം.”
” നാളെ നിന്റെ കൂടെ വന്നാൽ പോരെ.. ഞാൻ വരാം ”
അതും പറഞ്ഞ് മായേച്ചി അവിടന്ന്
പോയി. ഞാൻ അവിടന്ന് നേരെ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം ക്‌ളാസിന് ലീവെടുത്ത് രാവിലെ തന്നെ ഞാൻ തറവാട്ടിലേക്ക് വച്ച് പിടിച്ചു.
അവിടെ ചെന്നപ്പോൾ മാമൻ അവിടെ ഉണ്ടായിരുന്നു.