നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4 [idev]

Posted by

” ആ അജിത്തേ കയറി ഇരിക്ക്. മായ കുളിക്കാൻ വേണ്ടി

പോയതാ.. അല്ല എപ്പഴാ നിങ്ങൾ കല്യാണ പരിപാടിയൊക്കെ കഴിഞ്ഞ് വരാ ”

ഓ.. അത് ശെരി എന്റെ കൂടെ കല്യാണത്തിന് പോവാണ് എന്നാണ് ഇവിടെ കള്ളം പറഞ്ഞതല്ലേ.. എന്തെങ്കിലുമാകട്ടെ എനിക്ക് ഞാൻ ഉദ്ദേശിച്ചത് നടന്നാൽ മതി.

” താലികെട്ട് കഴിഞ്ഞാൽ ഉടൻ പോരണം ഭക്ഷണത്തിനൊന്നും നിക്കുന്നില്ല മാമ. എനിക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം ക്‌ളാസിന് കയറണം, ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടാ പോവുന്നേ”

” ആ മായയും അത് പറഞ്ഞു. ആ പയ്യൻ ഇവിടെ വന്ന് വിളിച്ച സ്ഥിതിക്ക് പോവാതിരിക്കുന്നതും മോശമല്ലേ.. ഏതായാലും എന്റെ ബൈക്കെടുത്ത് പെട്ടെന്ന് പോയി  വാ..”

ഞാൻ “ആ..” എന്ന് പറഞ്ഞ് തലയാട്ടി. കുറച്ച് കഴിഞ്ഞ് മായേച്ചി ഒരു ചുവന്ന സാരിയും അതിലേക്ക് മാച്ചിങ് ആയ ബ്ലൗസും ഇട്ട് വന്നു പറഞ്ഞു.

” പോവാം ”

ഞാൻ ബൈക്കെടുത്ത് വന്നു. മായേച്ചി പിന്നിലിരുന്ന് ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ ആണ് പോയത്. അനുവിന്റെ വീട്ടിലെത്തി ഞാൻ ബൈക് സ്റ്റാൻഡിൽ നിർത്തി. മായേച്ചി വണ്ടിയിൽ നിന്നിറങ്ങി. ഞാൻ കാളിങ് ബെല്ലമർത്തി.

അനുവിന്റെ അച്ഛനാണ് വന്ന് വാതിൽ തുറന്നത്.

” ആരാ മനസ്സിലായില്ല.,”

അങ്ങേര് എന്നെ ആദ്യമായി കാണുകയായിരുന്നു.

” ഞാൻ അനുവിന്റെ കൂടെ പഠിക്കുന്ന അജിത്ത് ”

” ഓ.. സോറി മോനെ.. മോനേ കുറിച്ച് കേട്ടിട്ടല്ലാതെ നേരിട്ട് കണ്ടിട്ടില്ല.. കയറി ഇരിക്ക്… ഇതാരാ മോന്റെ കൂടെ..”

” ഇത് എന്റെ ചേച്ചിയാ.. ഞങ്ങൾ ഇത് വഴി പോയ സ്ഥിതിക്ക് ഒന്ന് കയറിയതാ..”

” ഓ… അതിനെന്താ… മോളെ അനു.. നിന്റെ ഫ്രണ്ട് വന്നിട്ടുണ്ട് ”

ഞങ്ങൾ  ഉള്ളിൽ കയറി ഇരുന്നു. കുറച്ച് കഴിഞ്ഞ് അനു മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടതും അവളുടെ മുഖത്ത് ദേഷ്യം അരിച്ച് കയറി.

” ഹായ്.. അനു ..”

അവൾ എന്നോട് ഒന്നും മിണ്ടാതെ കൈ കെട്ടി അവിടെ നിന്നു.

” മക്കളെ നിങ്ങൾ സംസാരിക്ക്.. ഞാൻ കല്യാണം വിളിക്കാൻ പോവാൻ വേണ്ടി ഇരിക്കുന്ന സമയത്താണ് നിങ്ങൾ വന്നത്.. അനുവിന്റെ അമ്മ അപ്പുറത്തെ വീട് വരെ പോയേക്കാ.. അവൾ ഇപ്പൊ വരും, ഊണ് കഴിച്ചേ പോകാവൂ..”

” ശെരി.. അങ്കിൾ.. ”

ഞാൻ മറുപടി കൊടുത്തു. അവളുടെ അച്ഛൻ പുറത്ത് പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ അനുവിന്റെ അടുത്ത് ചെന്ന് നിന്ന് പറഞ്ഞു.

” അനു അന്ന് അവിടെ കണ്ടതൊന്നും സത്യമല്ല എന്ന് തെളിയിക്കാൻ എന്റെ കയ്യിൽ തെളിവില്ല. പക്ഷെ രവി.. അവനെ പോലെ ഒരു പെണ്ണ് പിടിയാന് മുൻപിൽ നീ നിന്റെ തല വെച്ച് കൊടുക്കരുത്. അവനെത്തരക്കാരൻ ആന്നെന്ന് ദാ മായേച്ചി പറഞ്ഞ് തരും ”

എന്നിട്ട് ഞാൻ മായേച്ചിയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *