“ആഹ്…ആഹ്ഹ…” ബൈക്കിൽ നിന്നും വീണ് തൊലി പോയ വേദനയിൽ പത്രോസ് ഞരങ്ങി. കാലിൽ ബൈക്ക് കിടക്കുന്നത് കണ്ട് പത്രോസിന് എണീക്കാനും പറ്റുന്നുണ്ടായിരുന്നില്ല. ഇത് കണ്ട് കൊണ്ടാണ് രമ അങ്ങോട്ട് വന്നത്.
“ആയോ…” എന്നും പറഞ്ഞ് കൊണ്ട് രമ പത്രോസിന്റെ അടുത്തേക്ക് ചെന്ന്. കാലിൽ കിടന്ന ബൈക്ക് എടുത്ത് മാറ്റി. പത്രോസിനെ അവന്റെ കൈകൾക്കിടയിലൂടെ കൈയിട്ട് എഴുന്നേൽപ്പിച്ച് ഒരു കല്ലിലിരുത്തി. പത്രോസ് കാലിൽ നിന്നും മുണ്ട് മാറ്റി നോക്കി. മുട്ട് മുറിഞ്ഞിട്ടുണ്ട്. ഉള്ളം കയ്യിലെ തൊലി പോയിട്ടുണ്ട്, അത് കൈ കുത്തിയപ്പോൾ കല്ലിൽ തട്ടി മുറിഞ്ഞതാണ്. ചെറിയ പോറലൊഴികെ വേറെ പ്രത്യേകിച്ചൊന്നും പറ്റിയിട്ടില്ല. കാൽ മുട്ടിൽ നിന്നും നല്ല ചോര യൊലിക്കുന്നുണ്ട്. എങ്ങനെയാ ഒലിക്കാതിരിക്കുക, അവന്റെ ഉള്ളിൽ കമലഹരിയിൽ ചോര തിളക്കുകയായിരുന്നില്ലേ..?
മുട്ടിൽ നിന്നും ചോരയുടെ ഒഴുക്ക് കണ്ട് രമ ഒന്ന് പേടിച്ചു.
“ചേട്ടാ… നല്ല ചോര വരുന്നുണ്ട്..” രമ അവന്റെ മുണ്ട് മാറ്റിക്കൊണ്ട് പറഞ്ഞു.
“മ്മ്…സാരല്യ… നീ പൊയ്ക്കോ..” അവൻ എഴുന്നേൽക്കാൻ നോക്കി കൊണ്ട് പറഞ്ഞു. പക്ഷെ അവൻ പിടുത്തം കിട്ടാതെ വീഴാൻ പോയി. അപ്പോയെക്കും രമ അവന്റെ കയ്യിൽ കയറി പിടിച്ചത് കൊണ്ട് വീണില്ല. അവൾ അവന്റെ കൈ അവളുടെ തോളിലേക്കിട്ട് അവനെ പിടിച്ച് നിർത്തി.
മുട്ടിൽ നിന്നും ചോര ഇറങ്ങി അവന്റ കാൽപാതം മുഴുവനും ചോരയിൽ കുളിച്ചിരുന്നു. അവളുടെ സഹായമില്ലാതെ നടക്കാൻ പോയിട്ട് നിക്കാൻ പോലും അവൻ കഴിയുന്നുണ്ടായിരുന്നില്ല. കാര്യമായ മുറിവുകൾ ഇല്ലെങ്കിലും കാലിൽ നല്ല വേദനയുണ്ടായിരുന്നു. എവിടെയോ ചതവുണ്ടെന്ന് അവൻ തോന്നി.
“ചേട്ടാ… മുറിവ് കഴുകണം… വാ..” പത്രോസിനെ പിടിച്ചു കൊണ്ട് പതിയെ നടക്കാൻ സഹായിച്ചു. അവൾ അവനെയും കൊണ്ട് തട്ടടുത്തുണ്ടായിരുന്ന റബർ പുരയിലേക്കാണ് പോയത്. പത്രോസ് രമയുടെ തോളിൽ തൂങ്ങി വെച്ച് വെച്ച് നടന്നു.
സേവ്യർ മുതലാളി ചന്തപുരത്തെ ഒരു സമ്പന്നനാണ്. അയാൾക്ക് ധാരാളം തോട്ടങ്ങളും എസ്റ്റേറ്റുകളും പല തരാം ബിസിനസ്സുകളും ചന്തപുരത്തും പുറത്തുമായി ഉണ്ട്. അങ്ങനെയുള്ള തോട്ടങ്ങളിൽ ഒന്നാണ് ഈ തോട്ടവും.
ഏക്കർ കണക്കിൽ പരന്ന് കിടക്കുന്ന ഈ തോട്ടത്തിൽ ആകെയുള്ള ഒരു കെട്ടിടം ഈ റബ്ബർ പുരയാണ്. പിന്നെയുള്ളത് ഈ വഴിയവസാനിക്കുന്നിടത്തെ സേവ്യർ മുതലാളിയുടെ പൂട്ടിക്കിടക്കുന്ന ഒരു വീടാണ്. ഈ തോട്ടവും മറ്റും നോക്കി നടത്തുന്നത് രമയുടെ അച്ഛൻ കുമാരനാണ്.
റബ്ബർ ചെത്താൻ തൊഴിലാളികളെ വിളിക്കുന്നതും ചെത്തിയ പാൽ ശേഖരിക്കുന്നതും അത് ഷീറ്റാക്കി മാർക്കറ്റിലെ സേവ്യറുടെ കടയിൽ കൊണ്ട് കൊടുക്കുന്നതുമൊക്കെയാണ് കുമാരന്റെ പണി. പണിക്കാർക്കുള്ള കൂലി കടയിൽ നിന്നും വാങ്ങി പണിക്കാർക്ക് വീതിച്ച് കൊടുക്കുന്നതും കുമാരൻ തന്നെയാണ്.
തോട്ടത്തിന് പുറത്താണ് കുമാരന്റെ വീട്. വീട്ടിലേക്ക് കത്തിക്കാൻ വേണ്ട മരക്കൊമ്പുകളും ഉണക്കയിലകളും കുമാരന്റെ ഭാര്യയും മക്കളും തോട്ടത്തിൽ നിന്നും എടുക്കും. മാത്രവുമല്ല, പലപ്പോഴും കുമാരനെ സഹായിക്കാൻ തോട്ടത്തിലെ പണിക്ക് മക്കളും ഭാര്യയും വരാറുണ്ട്.