അരവിന്ദിന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞ് തുടങ്ങിയിരുന്നു.. മുഴുവൻ ക്ലാസ്സും അവരെ തന്നെ ആണ് നോക്കുന്നത്… എന്നാൽ അരവിന്ദ് പറഞ്ഞ കാര്യങ്ങളെല്ലാം ഷൈനിൽ വല്ലാതെ മാറ്റം സൃഷ്ടിച്ചു.. അവന്റെ ദേഷ്യം എല്ലാം പൂർണമായും മാറിയിരിക്കുന്നു..
അതൊന്നും വക വക്കാതെ അരവിന്ദ് വീണ്ടും പറഞ്ഞ് തുടങ്ങി…
അരവിന്ദ്: ഷൈൻ എനിക്കറിയാം നിന്റെ അവസ്ഥ.. പക്ഷേ.. ഇവിടെ വച്ച് നിന്നെ കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.. എന്നെങ്കിലും നേരിൽ കാണുമ്പോൾ പറയണം എന്ന് കരുതിയിരുന്നത് ആണ്… ഇനിയും നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ… It’s ok ഷൈൻ…
മറ്റെന്തെങ്കിലും അരവിന്ദ് പറയുന്നതിനും മുന്നേ ഷൈൻ അരവിന്ദിനെ കെട്ടിപ്പിടിച്ചു..
സന്തോഷം നിയന്ത്രിക്കാൻ ആവാതെ അരവിന്ദും തിരികെ ഷൈനിനെ കെട്ടിപ്പിടിച്ചു…
ഷൈൻ: സോറി ടാ…
അരവിന്ദ്: ഹേയ്.. അതൊന്നും കുഴപ്പല്ല.. എനിക്കറിയാം നിന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും എന്ന്…
ഇരുവരും ഏറെ നേരം അങ്ങനെ തന്നെ നിന്നു.. അരവിന്ദ് പറഞ്ഞപോലെ അഞ്ജലിയെ ക്കാൾ കൂടുതൽ അരവിന്ദ് സ്നേഹിച്ചത് ഷൈനിനെ ആയിരുന്നു.. സ്വന്തം ചേട്ടന്റെ സ്ഥാനത്ത് ആയിരുന്നു അരവിന്ദിന്റെ മനസ്സിൽ ഷൈനിന്റെ സ്ഥാനം.. ഷൈൻ ആകട്ടെ അവനെ ഒരു അനിയനെ പോലെ തന്നെ ആയിരുന്നു കണ്ടിരുന്നത്..
എന്നാൽ അഞ്ജലിയുടെ പ്രവർത്തി അവർ ഇരുവർക്കിടയിലും ഉള്ള സൗഹൃദത്തെ ഇല്ലാതാക്കിയില്ല എങ്കിലും അതിന് ഒരു മറ തീർത്തിരുന്നു… എന്നാൽ ഇപ്പൊൾ ഇരുവരും തുറന്ന് സംസാരിച്ചതിന്റെ ഫലമായി അവരുടെ സൗഹൃദം വീണ്ടും തിരികെ വന്നിരിക്കുന്നു…
എന്നാൽ ഇതൊന്നും മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു മുഴുവൻ ക്ലാസ്സും… മായയും ദിയയും അക്കൂട്ടത്തിൽ പെടും…
ക്ലാസ്സ് തുടങ്ങാൻ ഉള്ള സമയം ആയിരുന്നു.. അത് കൊണ്ട് തന്നെ എല്ലാവരും ബഞ്ചിൽ അവരവരുടെ സ്ഥാനത്ത് പോയി ഇരുന്നു..
അരവിന്ദും വിഷ്ണുവും ആൻഡ്രുവും ഷൈനും യഥാക്രമം ഒരേ ബഞ്ചിൽ ആയിരുന്നു ഇരുന്നത്…
എല്ലാവരും ഇടക്കിടക്ക് അവരെ നോക്കുന്നുണ്ട്… എന്തൊക്കെയോ രഹസ്യങ്ങൾ ഇവർക്കെല്ലാം ഇടയിൽ ഉള്ളതായി എല്ലാവർക്കും സംശയം തുടങ്ങി കഴിഞ്ഞിരുന്നു… എന്നാൽ അത് നേരിട്ട് അവരോട് ചോദിക്കാൻ മാത്രം അടുപ്പം ആർക്കും ഇല്ല താനും…
ഇതിനോടകം തന്നെ വിഷ്ണു പൂർണമായും അവരുടെ കൂടെ ആയതിനാൽ അവനോട് ചോദിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് എല്ലാവർക്കും ബോധ്യമായി….
ദിയ ഇതൊന്നും അത്ര വലിയ കാര്യമായി എടുത്തിരുന്നില്ല… അവള് അവളുടെ കാര്യങ്ങളിൽ മുഴുകി ഇരുന്നു..
എന്നാല് മായയുടെ കാര്യത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു.. അവൾ അപ്പോഴും കൂലങ്കഷമായി എന്തോ ആലോചിക്കുക ആയിരുന്നു..
മറ്റൊന്നും അല്ല.. ഷൈനും അരവിന്ദും തമ്മിൽ സംസാരിച്ച കാര്യങ്ങൾ തന്നെ ആയിരുന്നു… എന്ത് ചതി ആയിരിക്കും അരവിന്ദിന്റെ ചേച്ചി ഷൈനിനോട് ചെയ്തിട്ടുള്ളത്..?? പ്രണയിച്ച് പറ്റിച്ചത് വല്ലതും ആകുമോ..???
അവൾക്ക് അവളുടെ ആകാംഷയെ നിയന്ത്രിക്കാൻ ആയില്ല അവൾ പതിയെ ദിയയെ തോണ്ടി വിളിച്ചു… എന്താ എന്ന് ചോദിച്ച് കൊണ്ട് ദിയ അവളെ തിരിഞ്ഞ് നോക്കി…