“””അമ്പടി പുളുസു… നീ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാ തന്നെ ചെയ്യും “”””
അവൻ ചിരിയോടെ പറഞ്ഞു…
“””കഷ്ടം ഉണ്ടട്ടോ…. എനിക്ക് പോവണ്ട അച്ചേട്ടാ…. നിക്ക് എന്തേലും ഗുളിക മതി… ഞാൻ അത് കഴിച്ചോളാം “”””
അവനെ നോക്കി അവൾ കൊഞ്ചി…
അവളുടെ തളർന്നുള്ള ഇരിപ്പും ആവശ്യമായ മുഖവും എല്ലാം കണ്ടട്ട്…. വിജയ്ക്ക് സങ്കടമാവുന്നുണ്ട്…..
“””എന്നാ ഞാൻ പോയി മരുന്ന് വാങ്ങിയിട്ടും വരാം…. കഴിക്കാൻ എന്തെങ്കിലും വാങ്ങാം…. എന്റെ വാവച്ചി ഇവിടെ കിടന്നോട്ടോ… “””
വിജയ് അവളെ കിടത്തി…. പുതപ്പിച്ചു കൊണ്ട് ശ്രീക്കുട്ടിയുടെ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്ത് ചുംബിച്ച ശേഷം പറഞ്ഞു.
അവൾ മറുപടി ഒന്നും പറയാതെ…. അവന് തന്റെ പാൽപ്പല്ലുകൾ കാണിച്ചു ഒരു നറുപുഞ്ചിരി നൽകി.
വിജയ് മുൻ വാതൽ പൂട്ടി കാറുമായി വീണ്ടും കവലയിലേക്ക് പോയി.
തുടരും….
—————————————-
ഒന്നുമായില്ല എന്നറിയാം… പേജിന്റെ എണ്ണം തീരെ കുറവാണ്…. ഒരു മണിക്കൂർ കൊണ്ട് എഴുതിയതാണ്. എല്ലാവരും ക്ഷമിക്കണം. അധികം വൈകാതെ തന്നെ അടുത്ത ഭാഗം എത്തിക്കാം.
സ്വന്തം
രാജനുണയൻ