“””അച്ചുകുഞ്ഞ് ഇല്ലേ ഇവിടെ “””
മിനി പ്രിയയോട് ചോദിച്ചു.
“””അച്ചേട്ടാ…..”””
പ്രിയ ഉച്ചത്തിൽ വിജയെ വിളിച്ചു…
“””ആ… എന്താ ശ്രീക്കുട്ടി “””
ബെഡ്‌റൂമിൽ നിന്നും വിജയ് ചോദിച്ചു.
“”ഒന്ന് ഇങ്ങിട് വന്നേ “”””
പ്രിയ വിജയെ ഹാളിലേക്ക് വിളിച്ചു.
അവൻ ബെഡ്റൂമിന്റെ ഡോർ തുറന്നു പുറത്ത് വന്നു.
ഒരു ബ്ലാക്ക് ട്രാക്‌സ് ആയിരുന്നു അവൻ ധരിച്ചിരുന്നത്….
“””ആ ഇതാര് മിനി ചേച്ചിയോ “””
ഹാളിലേക്ക് വന്നുകൊണ്ട് ചിരിയോടെ വിജയ് ചോദിച്ചു.
അതിന് മിനി വിജയെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.
മിനിയുടെ കണ്ണുകൾ വിജയുടെ ദേഹത്തു അരിച്ചിറഞ്ഞി…… അവളുടെ ചൂഴ്ന്നു ഉള്ള നോട്ടം പ്രിയ ശ്രദ്ധിക്കുകയും ചെയ്‌തു.
“””ഞാൻ നിങ്ങൾക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നതാ…. “””
മിനി ഇരുവരോടും പറഞ്ഞു…
“””ആ… ഇന്നലെ മധുച്ചേട്ടൻ പറഞ്ഞായിരുന്നു…. “””
“””ഉച്ചക്കത്തെക്ക് ഉള്ളത് ഞാൻ പിന്നെ കൊണ്ടുവരാം “””
മിനി വിജയെ നോക്കി പറഞ്ഞു.
പ്രിയക്ക് അവരുടെ നോട്ടവും ഭാവവും ഒന്നും അത്രക്ക് അങ്ങ് പിടിക്കുന്നില്ല എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ പെരുമാറി.
“””വേണ്ട ചേച്ചി… ഉച്ചക്ക് ഉള്ളത് ഞാൻ ഉണ്ടാക്കിക്കോളാം…. “””
പ്രിയ പറഞ്ഞു.
“””അതിന്… ഇവിടെ സാധനങ്ങൾ ഒന്നും ഇല്ലാലോ…. “””
വിജയ് പ്രിയയെ നോക്കി പറഞ്ഞു.