സുദേവ് നന്ദുവിന്റെ അടുത്തേക്ക് വന്നു ഒരു അപ്പർ കട്ട് അവന്റെ ചിന്ന് നോക്കി കൊടുക്കാൻ ശ്രമിച്ചു. നന്ദു സിമ്പിൾ ആയി ഒഴിഞ്ഞു മാറി സെയിം അറ്റാക്ക് അവന്റെ നേരെ കൊടുത്തു. ആ അടി കിട്ടിയതും സുദേവിന്റെ ബാലൻസ് തെറ്റി അവൻ പുറകിലേക്ക് ആഞ്ഞു. നന്ദു അവനിൽ സുദേവന്റെ ഫുൾ കോംബോ അറ്റാക്കും അതേ പോലെ തിരിച്ചു കൊടുത്തു ഒരെണ്ണം പോലും പുറത്ത് പോവാതെ സുദേവ് വാങ്ങിച്ചു കൂട്ടി അവൻ മറിഞ്ഞു വീണു. നന്ദു സുദേവിനെ കോളറിൽ പിടിച്ചു പൊക്കി അവൻ ഇപ്പോഴേ പാതി മയക്കത്തിൽ ആയിരുന്നു.
” നന്ദു അത് മതി, വിട്ടേക്ക് ” അവന്റെ മുഖം നോക്കി വീണ്ടും ഇടിക്കാൻ പോയ നന്ദു വിനെ ഞാൻ തടുത്തു. അവനെ വലിച്ചെറിയും പോലെ താഴേക്ക് ഇട്ടോണ്ട് നന്ദു എഴുന്നേറ്റു. അവന്റെ കൂട്ടാളികൾ ഒക്കെ ഞെട്ടി തരിച്ചു നിൽക്കുകയാണ് നന്ദു പതിയെ പുറത്തേക്ക് നടന്നു, ഞാൻ എന്റെ പേഴ്സിൽ നിന്ന് നേരത്തെ എടുത്ത ആ ഇരുപതിനായിരം രൂപ അവന്റെ മേത്തേക്ക് ഇട്ടു.
” വെച്ചോ ഹോസ്പിറ്റൽ ചെലവിന് വേണ്ടി വരും ” അവന്റ കൂട്ടാളി കളോട് പറഞ്ഞിട്ട് ഞാനും പുറത്തേക്ക് ഇറങ്ങി
ഒറ്റനോട്ടത്തിൽ സുദേവിന് വേറെ കുഴപ്പം ഒന്നുമില്ല, ചതവോ മുറിവോ പോയിട്ട് ഒരു തുള്ളി ചോര പോലും പൊടിഞ്ഞിട്ടില്ല പക്ഷെ ഞാൻ എണ്ണിയത് ശരിയാണേൽ അവന്റെ വാരിയെല്ല് മിനിമം രണ്ടെണ്ണം എങ്കിലും ഒടിഞ്ഞിട്ടുണ്ട്, വലതു കയ്യുടെ ജോയിന്റ് dislocate ആയിട്ടുണ്ട്, ഇടതു കൈ മൂന് ഇടത്ത് ഒടിവ് ഉണ്ട് പോരാത്തതിന് ഇന്റേണൽ ഡാമേജും. ഇവൻ ഇനി ഒന്ന് നേരെ നിൽക്കാൻ തന്നെ കുറഞ്ഞത് രണ്ടു മാസം പിടിക്കും. നന്ദുന് ദേഷ്യം വന്നാ പിന്നെ പിടിച്ചാ കിട്ടൂല്ല.
ഞങ്ങൾ രണ്ടുപേരും ആ ക്യാമ്പ്‌സസിൽ നിന്ന് പുറത്ത് ഇറങ്ങി. നന്ദു ഇപ്പൊ കൂൾ ആയി അവന്റെ കലിപ്പ് മോഡ് മാറ്റി പുഞ്ചിരി വിടർന്നു.
” ഡാ ദേ ആ കടയിലെ കുഴിമന്തി പൊളി ആണ് കയറ്റിയാലോ ” നന്ദു ആണ്.
” ഡബിൾ ഡൺ ” ഞാനും നന്ദുവും അവിടെ കയറി ഒരു കുഴിമന്തി ഓഡർ ചെയ്തു.
” ഡാ, നമ്മൾ പാർട്ടി ഓഫീസിൽ കയറി ആണ് തല്ല് ഉണ്ടാക്കിയത്, ഇത് പാർട്ടി പ്രശ്നം ആകുവോ?? ” ഞാൻ എന്റെ സംശയം മറച്ചു വെച്ചില്ല. ഒന്ന് രണ്ട് പേര് ഹെഡ് ടു ഹെഡ് വന്നാ സിമ്പിൾ ആയി നേരിടാം പക്ഷെ വടിവാളും സാധനവും ഒക്കെ ആയി അഞ്ചെട്ടു പത്ത് പേരെ അടിച്ചിടാൻ ഞങ്ങൾ തെലുങ്ക് ഫിലിമിലെ നായകന്മാർ ഒന്നും അല്ലല്ലോ. അവന്മാർ വെട്ടി പടം ആക്കും.