കടുംകെട്ട് 5 [Arrow]

Posted by

 

ആശാനോഡ് സംസാരിച്ചു കൊണ്ട് ആ റൂമിന്റെ മുന്നിൽ എത്തിയപ്പോ അകത്തു നിന്ന് ശീല്ക്കാരവും കിതപ്പും ഒക്കെ കേട്ടു, അത് കൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് കുറെ മാറി ബൈക്ക് ഷെഡിൽ ചെന്ന് ഇരുന്നു.

 

ആശാൻ വിളിച്ചത് The famous royal academy of art ൽ എന്റെ അഡ്മിഷന്റെ കാര്യം പറയാൻ ആണ്. വേൾഡ്‌സ് നമ്പർ one ആർട്ട്‌ അക്കാഡമി ആണ്. അവിടെ അഡ്മിഷൻ ഒക്കെ കിട്ടാൻ നല്ല ടാലൻഡും ലക്കും വേണം, എന്റെ ലക്ക് ന്റെ കാര്യം ആശാൻ റെഡി അക്കി, ഇനി ഞാൻ ആണ് ബാലൻസ് നോക്കേണ്ടത്. രണ്ട് ആഴ്ച കൂടി കഴിഞ്ഞ ഒരു ഓഡിഷൻ ഉണ്ട് അത് ജയിച്ചാൽ അഡ്മിഷൻ കിട്ടും, അതിനു അടുത്ത് തന്നെ uk യിലേക്ക് പോണം. അത് പറയാൻ ആണ് ആശാൻ വിളിച്ചത് ഡീറ്റെയിൽസ് ഒക്കെ കേട്ടു ഞാൻ പോകാൻ തന്നെ തീരുമാനിച്ചു

 

ജോയിൻ ചെയ്യാൻ തീരുമാനിച്ചതിന് വേറെ ഒരു കാരണം കൂടി ഉണ്ട് ഇക്കൊല്ലം cartoon caricaturing കോഴ്സ് പഠിപ്പിക്കുന്നത് Yuu ആണ്. The ഫേമസ് കാർട്ടൂണിസ്റ്റ്, manga അര്ടിസ്റ്റ്, comic നോവലിസ്റ്റ്. ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി. നേരിട്ട് ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിച്ച അവരുടെ സ്റ്റുഡന്റ് ആവാൻ പറ്റുക അതിൽ പരം വേറെ എന്തു ഭാഗ്യം വേണം. ഞാൻ ഫുൾ ഹാപ്പി ആയി. ഫോൺ കട്ട് ചെയ്തിട്ടു തിരികെ ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് നടന്നു. ആ കെട്ടിടം കടന്ന് വേണം അങ്ങോട്ട്‌ പോവാൻ.

 

ഇത്തവണ ആ റൂമിന്റെ മുന്നിൽ ലൈറ്റ് ഉണ്ടായിരുന്നു. ഒരു പെണ്ണ് മുടി ഒക്കെ വാരി കെട്ടിക്കൊണ്ട് ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി, ലൈറ്റ് ഒക്കെ ഉണ്ടായിരുന്ന കൊണ്ട് ദൂരെ നിന്നെ ആളെ മനസ്സിലായി, എങ്കിലും ഉറപ്പിക്കാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി എനിക്ക് വിശ്വസിക്കാൻ ആയില്ല അത് അവൾ തന്നെ ആയിരുന്നു ആരതി. എന്തോ, കാരണം അറിയാത്ത വല്ലാത്ത ഒരു വിഷമം എന്നിൽ നിറഞ്ഞു. അവൾ അവിടെ നിന്ന് ക്യാമ്പ് ഫയർ ന്റെ ഭാഗത്തേക്ക്‌ നടന്നു. അവൾ അവിടെ നിന്ന് മറഞ്ഞു കുറച്ച് കഴിഞ് ആ റൂമിന്റെ വാതിൽ വീണ്ടും തുറന്നു. ഒരുത്തൻ തല പുറത്ത് ഇട്ടു ആരേലും ഉണ്ടോ എന്ന് ചുറ്റും നോക്കി പിന്നെ ഷർട്ട് ഒക്കെ നേരെ ആക്കി പുറത്ത് ഇറങ്ങി ആരതി പോയ അതേ ഭാഗത്തേക്ക്‌ നടന്നു. അവനെയും ഞാൻ തിരിച്ചറിഞ്ഞു. വിജയ് ആ അജയ് ടെ അനിയൻ.

 

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഇത്രയും നേരം എന്നിൽ തളം കെട്ടി നിന്നിരുന്ന സന്തോഷം എവിടെയോ പോയി മറഞ്ഞു, വല്ലാത്ത ഒരു ദുഃഖം എന്നിൽ വന്നു നിറഞ്ഞു. വിജയ് യും ആരതിയും ഇവർ പ്രണയത്തിൽ ആയിരുന്നോ. ആയിരിക്കും കോളേജിൽ പലപ്പോഴും ഇവരെ ഒരുമിച്ച് ആണല്ലോ കാണാറ്. പക്ഷെ ഈ ചിന്തകൾ എന്നെ എന്തിനാണ് വേദനിപ്പിക്കുന്നത്?? വൈ ആം ഐ ഫീൽ ലൈക് ഐ ലോസ്റ്റ്‌ ടു ഹിം?? അവനോടു തോറ്റു പോയത് പോലെ ഒരു തോന്നൽ. ഞാൻ തല ഒന്ന് ഷേക്ക് ചെയ്തിട്ട് അവിടെ നിന്ന് നേരെ ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് ചെന്നു.

 

അവിടെ ചെന്നപ്പോ ആരതിയും വിജയ് യും അഭിനയിച്ച് തകർക്കുവാണ്. അവർ രണ്ടു പേരും ആണ് ഈ പ്ലെ യിലെ മെയിൻ കാരക്ടർസ്. നാളുകൾക്ക് ശേഷം തമ്മിൽ കാണുന്ന കമിതാക്കളുടെ രംഗം ആണ് അവർ അഭിനയിക്കുന്നത്, അത് കൂടി കണ്ടപ്പോ പൂർത്തി ആയി.

Leave a Reply

Your email address will not be published. Required fields are marked *