ഞാൻ അവിടെ നിന്ന് എഴുന്നേറ്റു, ഇവിടെ എന്തേലും ആവിശ്യം വന്നാൽ വണ്ടി തപ്പി നടക്കേണ്ടല്ലോ എന്ന് ഓർത്ത് ഞാൻ ബൈക്കിൽ ആണ് വന്നത് അത് എന്തായാലും ഇപ്പൊ ഉപകാരം ആയി. ഞാൻ വണ്ടി എടുത്തു വീട്ടിലേക്ക് വിട്ടു. നന്ദു എന്നെ വിളിച്ചപ്പോ ഞാൻ മൂഡ് ശരിയല്ല എന്ന് പറഞ്ഞൊഴിഞ്ഞു. അവിടെ അല്ലേലും ഇനി എന്റെ ആവിശ്യം ഇല്ല, സെറ്റ് ഒക്കെ നേരത്തെ റെഡി ആയിരുന്നു അതൊക്ക ഒന്ന് അസ്സബ്‌ൾ ചെയ്താ മാത്രം മതി. അത് നന്ദുവും കൂട്ടരും ചെയ്തോളും.
മൂന് ദിവസം ദാ എന്ന് പോയി നന്ദു ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.
” നീ എന്താ, പാതിക്ക് വെച്ച് തിരികെ പോന്നേ?? ആ സുദേവും ആയുള്ള ഇൻസിഡന്റ് കാരണം ആണോ?? ” അവന്റെ ആ ചോദ്യതിന് ഉള്ള ഉത്തരം എനിക്ക് സത്യത്തിൽ അറിയില്ലായിരുന്നു. എന്തിനാ ഞാൻ അവിടെ നിന്ന് പൊന്നേ?? അവളെയും അവനെയും ഒരുമിച്ച് കാണുമ്പോ എനിക്ക് എന്താ ഹർട്ട് ആവുന്നേ?? ഈ ചോദ്യങ്ങൾ ഒക്കെ ഉത്തരം കിട്ടാതെ എന്നെ കുഴക്കി. ഞാൻ നന്ദുനോട് എന്തൊക്കയോ മുട്ടാ പൊക്ക് പറഞ്ഞ് ഒഴിഞ്ഞു.
പിറ്റേന്ന് ഒരു ഞായറാഴ്ച ആയിരുന്നു. വൈകുന്നേരം വീട്ടിൽ നന്ദുവും റാം അങ്കിളും എല്ലാരും ഉണ്ടായിരുന്നു, എല്ലാരും ഹാളിൽ ഇരുന്ന് ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുന്നു.
” അതേ എനിക്ക് എല്ലാരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട് ” ഞാൻ അത് പറഞ്ഞപ്പോ, ഇത് പുതിയ സംഭവം ആണല്ലോ എന്ന ഭാവത്തിൽ എല്ലാരും എന്നെ നോക്കി.
” ഞാൻ അടുത്ത ആഴ്ച UK ക്ക് പോകുവാ ” ഞാൻ പറഞ്ഞത് കേട്ട് എല്ലാർക്കും അത്ഭുതം.
” എന്തിനാ?? ” അച്ഛൻ.
” royal academy of art ൽ ഒരു അഡ്മിഷൻ ഏകദേശം റെഡി ആയിട്ടുണ്ട്. ഇനി ഒരു ഒഡീഷൻ കൂടിയേ ഉള്ളു, ലൈക് എൻട്രൻസ് exam, എനിക്ക് പോണം ”
” ചേട്ടായി എങ്ങും പോണ്ട, ഞാൻ വിടൂല്ല ” അച്ചു അമ്പിനും വില്ലിനും അടുക്കുന്നില്ല.