” ഇതിന്റെ വേറെ കോപ്പി വല്ലോം ഉണ്ടോഡാ?? ” ഞാൻ അവനോടു ചോദിച്ചു. ഇല്ല എന്ന് അവൻ തല ആട്ടി.
” ഇല്ലേൽ നിനക്ക് കൊള്ളാം ” ഞാൻ അവനോടു പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി. ആ പെണ്ണിന്റെ ഓട്ടം അത്ര പന്തി ആയി എനിക്ക് തോന്നിയില്ല. റൂമിൽ നിന്ന് ഓടി പുറത്തു വന്നപ്പോ കണ്ടത് അവളെ ആ ആരതിയെ ആണ്. ഞങ്ങൾ രണ്ടു പേരും ഒന്ന് അമ്പരന്നു.
” നീ, ഒരു പെണ്ണ് ഇവിടന്ന് ഇറങ്ങി ഓടുന്ന കണ്ടോ?? അവൾ എങ്ങോട്ടാ പോയെ?? ”
ഒരു നിമിഷത്തെ അമ്പരപ്പിന് ഒടുക്കം ഞാൻ അവളോട് ചോദിച്ചു. പിന്നെ അവൾ ചൂണ്ടി കാണിച്ച ദിശയിലേക്ക് ഓടി. ഓടി ഓടി ഒരിടത്ത് വന്നു നിന്നു. വലത്തേക്ക് പോയാൽ മുകളിലേക്ക് ഉള്ള സ്റ്റെയർസ്, ഇടത്തോട്ട് പോയാൽ കോളേജ് എൻട്രൻസ്, നേരെ പോയാൽ സ്റ്റാഫ് റൂമും മറ്റും. അവൾ എങ്ങോട്ടാ പോയത് എന്ന് അറിയാതെ ഞാൻ കുഴങ്ങി, ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ ആരെയും കാണാനും ഇല്ല. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ കുറച്ച് നേരം അങ്ങനെ നിന്നു. അപ്പോഴേക്കും ആരതിയും ഓടി വന്നിരുന്നു. അവൾ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി. എനിക്ക് എന്താ കാര്യം എന്ന് പിടികിട്ടിയില്ല. അത് ആലോചിച്ചു നിൽക്കാൻ സമയം ഇല്ല. ഞാൻ മുന്നോട്ട് പോയി നോക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അങ്ങോട്ട് ഓടാൻ പോയപ്പോ എന്തോ ഒന്ന് വലിയ ശബ്ദത്തോടെ മുകളിൽ നിന്ന് അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ വീണു.
ഞാൻ നോക്കിയപ്പോ അവൾ ആ പെണ്ണ് കാറിന്റെ മുകളിൽ കമഴ്ന്നു കിടക്കുന്നു. അവൾ തല ഉയർത്തി എന്നെ ഒന്ന് നോക്കി, എന്തോ പറയുവാൻ എന്നോണം കൈ ഉയർത്തി പിന്നെ തളർന്നു താഴേക്കു വീണു. കാറിന്റെ ഗ്ലാസ്സിൽ കൂടി ചോര ഒഴുകി ഇറങ്ങി. ഞാൻ ആരതിയും ഈ കാഴ്ച കണ്ട് തളർന്ന് ഇരുന്നു. പിന്നെ അവൾ അലറി വിളിച്ചു. ഞാൻ ആത്മധൈര്യം വീണ്ടെടുത്ത് അവളുടെ അടുത്തേക്ക് ചെന്നു കഴുത്തിൽ വിരൽ വെച്ച് നോക്കി. ഭാഗ്യം പൾസ് ഉണ്ട്. അപ്പോഴേക്കും ശബ്ദവും ആരതിയുടെ അലർച്ചയും ഒക്കെ കേട്ട് സാറുമാരും കുട്ടികളും ഒക്കെ ഓടി കൂടി. ഞങ്ങൾ എല്ലാരും ചേർന്ന് അവളെ കാറിന്റെ മുകളിൽ നിന്ന് താഴേക്ക് എടുത്തു.
” ആരേലും ഒരു വണ്ടി എടുക്ക് ”
സാറുമാരിൽ ആരോ പറഞ്ഞപ്പോ പ്രിൻസി പുള്ളിയുടെ കാർ എടുത്തു, എല്ലാരും കൂടി ചേർന്ന് അവളെ കയറ്റി.
” ഇയാൾ ആ ഇയാൾ കാരണം ആ, ആനി ഇത് ചെയ്ത് ”