” പറ ചേട്ടായി ഇതൊക്കെ കള്ളം ആണെന്ന് പറ, ഇതെല്ലാം ആ ചേച്ചി വെറുതെ പറഞ്ഞതല്ലേ?? ” എന്നും ചോദിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാനും കരഞ്ഞു പോയി.
കുറച്ചു നേരം കരഞ്ഞ ശേഷം അച്ചു എന്റെ മേത്തു നിന്ന് മാറി.
” അപ്പൊ ആ ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ്, ഇത്ര ഒക്കെ ചെയ്ത ചേട്ടായിക്ക് ഇതും ചെയ്യാൻ ബുദ്ധിമുട്ട് ഒന്നുമില്ല ല്ലേ.
ഇത് ഞാൻ അറിഞ്ഞിരുന്ന, സ്‌നേഹിച്ചിരുന്ന എന്റെ ചേട്ടായി അല്ല, എനിക്ക് ഇനി നിങ്ങളെ കാണേണ്ട ” എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അച്ചു സ്റ്റേഷന് വെളിയിലേക്ക് ഓടി.
” അച്ചു ” എന്നും വിളിച്ചോണ്ട് പുറകെ പോകാൻ പോയ എന്നെ അച്ഛൻ തടഞ്ഞു.
” അച്ഛ ഈ കേസിൽ ഞാൻ നിരപരാധി ആണ്, എന്നെ വിശ്വസിക്ക് ” ഞാൻ അച്ഛനോട് പറഞ്ഞു, അന്നേരം ഞാൻ, ഞാൻ പോലും അറിയാതെ കരഞ്ഞു തുടങ്ങി യിരുന്നു.
കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു അച്ഛന്റെ മറുപടി.
” ഈ തല്ല് നിനക്ക് നേരത്തെ തരേണ്ടത് ആയിരുന്നു. അമ്മ ഇല്ലാതെ വളർന്ന കുഞ്ഞല്ലേ എന്ന് കരുതി ഒരിത്തിരി കരുതൽ കൂടുതൽ തന്നപ്പോ നീ ഇത്രയും അധഃപതിചു പോവുമെന്ന് ഒരിക്കലും വിചാരിച്ചില്ല. നീ എന്റെ മകൻ ആണെന്ന് പറയാൻ പോലും ഞാൻ ഇഷ്ട്ടപ്പെടുന്നില്ല. ഇനിയും ഞങ്ങളുടെ മുന്നിൽ കണ്ടു പോവരുത്, എന്റെ മോൻ ചത്തു എന്ന് കരുതി ക്കോളാം ” അച്ഛന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് കൊണ്ട്. അച്ഛൻ എന്നെ ആദ്യമായി തല്ലിയിക്കുന്നു, അതും രണ്ടു തവണ. ഒന്ന് കവിളിലും രണ്ടാമതായി എന്റെ ഹൃദയതിലും.
” അങ്കിൾ എന്തൊക്കയാ ഈ പറയുന്നേ?? ” നന്ദു.
” നന്ദാ, ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ ചെയ്ത ഇവനെ എന്ത് വിശ്വസിച്ച ഞാൻ എന്റെ വീട്ടിൽ നിർത്തുന്നത്. എനിക്കെ ഒരു മകൾ കൂടി ഉണ്ട് അവളുടെ ഭാവി കൂടി എനിക്ക് നോക്കണം ” എന്നും പറഞ്ഞ് അച്ഛനും അവിടെ നിന്ന് പോയി. ഒരു തരം മരവിപ്പിൽ ആയിരുന്നു ഞാൻ.
” അജു, അങ്കിൾ അന്നേരത്ത ദേഷ്യതിന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് ആണ്. നീ വിട്ടുകള.