ദാറ്റ് ബിച്ച്, ആം ഗോണ ഷോ ഹെർ..
എന്റെ രോഷം ആഞ്ഞു കത്തി.
പിറ്റേന്ന് എന്നെ കോടതിയിൽ ഹാജർ ആക്കി. അവളും അവനും എനിക്ക് എതിരെ സാക്ഷി പറഞ്ഞു. സോളിഡ് ആയ രണ്ടു സാക്ഷികൾ ഉള്ളത് കൊണ്ട് തന്നെ പോലീസ് കൂടുതൽ അന്വേഷിക്കാതെ കേസ് ക്ലോസ് ചെയ്തു. പതിനഞ്ചു ദിവസം ഞാൻ ജെയിലിൽ കഴിച്ചു കൂട്ടി. ഇടക്ക് നന്ദുവും ആശാനും കാണാൻ വന്നു എന്ന് അല്ലാതെ വേറെ ആരും എന്നെ തേടി വന്നില്ല. ആ ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു അനാഥൻ ആയി മാറിയിരിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത ത്ര ഞാൻ ഈ ദിവസങ്ങളിൽ കരഞ്ഞു. അതിനൊക്കെ കാരണം അവളും അവനും അല്ലേ. അവനെ ഒറ്റ അടിക്ക് തീർക്കും. പക്ഷെ അവളെ അത്ര പെട്ടന്ന് തീർക്കില്ല. അവളെയും ഞാൻ കരയിക്കും ഇതിനെക്കാളും ഒരുപാട് ഇരട്ടി, ഞാൻ ഇനി എത്ര വർഷം കഴിഞ്ഞ് ആണ് ഇവിടെ നിന്ന് ഇറങ്ങുന്നത് എങ്കിലും അന്ന് അവൾ ഏത് അവസ്ഥയിൽ ആണെങ്കിലും ഞാൻ അവളെ ഹണ്ട് ചെയ്യും. അവൾക്ക് പ്രീയപ്പെട്ടവരെ ഒക്കെ അവളിൽ നിന്ന് അകറ്റും, അവസാനം അവൾക്ക് അവളുടെ ജീവിതം തന്നെ മടുപ്പിക്കും. ഇതാണ് ഇപ്പൊ എന്നെ മുന്നോട്ട് ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്ന ലക്ഷ്യം.
പക്ഷെ അതികം കാത്ത് നിൽക്കേണ്ടി വന്നില്ല. ആ പെണ്ണിന് ബോധം വന്നു, നടന്ന സത്യം മുഴുവൻ പറഞ്ഞു. എന്നെ വെറുതെ വിട്ടു. അശ്ലീലവീഡിയോ പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു, ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു, കോടതിയെ തെറ്റ് ധരിപ്പിച്ചു മുതലായ കുറ്റങ്ങൾ ചാർത്തി അവൻ ജയിൽ ആയി. എന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു. അവൻ അവളെ തെറ്റ് ധരിപ്പിച്ചത് ആണെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു.
ജയിലിൽ നിന്ന് ഇറങ്ങി എങ്കിലും എവിടേക്ക് പോണം എന്ന് എനിക്ക് അറിയില്ല. കണ്ണിന് മുന്നിൽ കണ്ടു പോവരുത് എന്ന് ആണല്ലോ അച്ഛനും അച്ചുവും പറഞ്ഞത്. ഇനി…
എന്നെ കാത്ത് അവിടെ അച്ഛനും നന്ദുവും നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. തലകുനിച്ചു ഞാൻ അച്ഛന്റെ മുന്നിൽ നിന്നു.
” വന്നു കാറിൽ കയറു ” അച്ഛൻ. ഞാൻ ഒന്നും പറയാതെ കാറിൽ കയറി. ഞങ്ങൾ വീട്ടിൽ എത്തി. എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ച് അച്ചു കരഞ്ഞു.
” എന്നോട് ക്ഷമിക്ക് ചേട്ടായി. ആ ചേച്ചി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ചേട്ടായിയും അതൊക്ക സമ്മതിച്ചപ്പോ വന്ന ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ എന്നോട് ക്ഷമിക്ക് ” അവൾ തേങ്ങി. എനിക്ക് അത് കണ്ടു നിൽക്കാൻ ആയില്ല. ഞാൻ അവളെ ചേർത്ത് പിടിച്ചു.